ദൈവം നിന്നെപ്പോലൊരു ഭാര്യയെ തരാതിരിക്കട്ടെ, നീയൊരിക്കലും സന്തോഷിക്കില്ല; പ്രിയാമണിയെ വിടാതെ ചിലര്‍

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് പ്രിയാമണി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭ. ഇപ്പോഴിതാ ഫാമിലി മാന്‍ എന്ന സീരീസിലൂടെ വെബ് സീരീസ് ലോകത്തും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിയാമണി. മനോജ് വാജ്‌പേയും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തിയ ദ ഫാമിലി മാന്‍ സീരിസിന്റെ രണ്ടാം സീസണ്‍ ഈയ്യടുത്തായിരുന്നു പുറത്ത് വന്നത്. രണ്ടാം വരവിലും വന്‍ വിജയമായി മാറാന്‍ ഫാമിലി മാന് സാധിച്ചിരുന്നു.

പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

സീരീസിന് ജനപ്രീതി ലഭിച്ചതിനൊപ്പം തന്നെ തന്റെ കഥാപാത്രത്തിന് വലിയ തോതിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നുവെന്നാണ് പ്രിയാമണി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി മനസ് തുറന്നത്. തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളുമെല്ലാം നേട്ടമാണെന്നാണ് പ്രിയാമണി പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ ചെയ്തത് ശരിയായിരുന്നു

ഞാന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാം, എന്നെ വെറുക്കാം. പക്ഷെ അപ്പോഴാണ് എന്റെ കഥാപാത്രം ശരിയായിരുന്നുവെന്നും ആദ്യ സീസണില്‍ നിന്നും രണ്ടാം സീസണിലേക്ക് എത്തിയപ്പോള്‍ വളര്‍ന്നിട്ടുണ്ടെന്നും മനസിലാകുന്നത്. നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും മെസേജുകള്‍ ലഭിക്കുന്നുണ്ട്. ദിവസവും മെസേജുകള്‍ വരുന്നുണ്ട്.

പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്ന് കമന്റെ ചെയ്യുന്നവരുമുണ്ട്. അതിനോടൊന്നും പ്രതികരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ പൊട്ടിച്ചിരിക്കുക മാത്രം ചെയ്യും. എന്റെ അഭിനയം ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം. അതുകൊണ്ടാണ് അവര്‍ എന്നെ വെറുക്കുന്നു. അതിനാല്‍ എന്റെ പ്രകടനത്തിനുള്ള പോസിറ്റീവ് പ്രതികരണമായാണ് ഞാനതിനെ എടുക്കുന്നത്. എന്നാണ് പ്രിയാമണി പറയുന്നത്.

പരിഹാസങ്ങളിലെ സ്ത്രീവിരുദ്ധത

പരിഹാസങ്ങളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും പ്രിയാമണി മനസ് തുറന്നു. സ്ത്രീവിരുദ്ധത പണ്ട് മുതലേയുള്ളതാണ്. ആളുകളെ പിടിച്ചിരുത്തി ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ നമുക്ക് ആകില്ല. പക്ഷെ ഇതൊരു പുരുഷനായിരുന്നു ചെയ്തിരുന്നതെങ്കില്‍ ആളുകള്‍ ഇങ്ങനെ ചോദ്യം ചെയ്യുമായിരുന്നില്ല. അപ്പോള്‍ ഈസിയായിട്ടേ എടുക്കൂ. പക്ഷെ ഒരു സ്ത്രീയാണ് പ്രശ്‌നത്തിലൂടെ കടന്നു പോകുന്നതും ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും ശരിയാകാതെ വന്ന് കൗണ്‍സലിംഗിന് പോകുന്നതെങ്കില്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടില്ല. അപ്പോഴും നിന്റെ ഭര്‍ത്താവിനോട് സത്യസന്ധത കാണിക്കണമെന്നേ പറയൂ, പ്രിയാമണി പറയുന്നു.

Recommended Video

Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan
 നിന്നെപ്പോലൊരു ഭാര്യ

രണ്ട് റൊട്ടി കുറച്ച് തന്നാലും നിന്നെപ്പോലൊരു ഭാര്യയെ ദൈവം നല്‍കാതിരിക്കട്ടെ ദൈവം എന്ന് പോലും ചിലര്‍ മെസേജ് അയക്കാറുണ്ട്. എല്ലാവരേയും പിടിച്ചിരുത്തി ഇത് റീല്‍ ആണെന്നും ഞാനൊരു നടിയാണെന്നും വിശദീകരിക്കാനൊന്നും സാധിക്കില്ല. നീ ജീവിതത്തില്‍ ഒരിക്കലും സന്തോഷിക്കില്ലെന്ന് വരെ ആളുകള്‍ പറയുന്നുണ്ട്. അങ്ങനെയൊക്കെ പറയുന്നത് എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും ശരി. പക്ഷെ അതിന് വ്യക്തിപരമായി എടുക്കുന്നത് എന്തിനാണ്? പ്രിയാമണി ചോദിക്കുന്നു.

അതേസമയം എല്ലാവരും തന്നെ വെറുക്കുന്നവരല്ലെന്നും തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടവരുണ്ടെന്നും പ്രിയാമണി പറയുന്നു. അവര്‍ ട്രോളുകളെ നേരിടുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. നിങ്ങള്‍ എന്തുകൊണ്ട് ട്രോളുകള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ചോദിക്കുന്നവരുമുണ്ട്. എല്ലാവര്‍ക്കും മെസേജ് അയക്കാന്‍ പറ്റില്ലല്ലോ എന്നും പ്രിയാമണി പറയുന്നു.

More from Filmibeat

Read more about: priyamani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X