For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് സ്ത്രീകള്‍ കണ്ട സ്വപനം; ജീ ലേ സരയുടെ പിന്നിലെ കഥ പറഞ്ഞ് പ്രിയങ്ക; ഒപ്പം ആലിയയും കത്രീനയും

  |

  കാത്തിരിപ്പിന് വിരാമം. ഏറെ നാളുകളായി ബോളിവുഡ് പരസ്പരം ചോദിച്ചിരുന്നതായിരുന്നു സ്ത്രീകഥാപാത്രങ്ങള്‍ അണിനിരക്കുന്നൊരു റോഡ് മൂവി. അങ്ങനൊന്ന് നടക്കാന്‍ സാധ്യതയില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴതാ ആ സ്വപ്‌നം സത്യമാവുകയാണ്. ദില്‍ ചാഹ്താ ഹേയും സിന്ദഗി ന മിലേഗി ദൊബാരയും ഒരുക്കിയ അതേ എക്‌സല്‍ എന്റര്‍ടെയ്‌മെന്റ് തന്നെയാണ് പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്.

  ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

  സ്വപ്‌ന സിനിമയില്‍ അണിനിരക്കുന്നത് ആകട്ടെ ഇന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ നായികമാര്‍. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട്. ജീ ലേ സര എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫര്‍ഹാന്‍ അക്തറാണ്. സംവിധാനത്തിലേക്കുള്ള, ആരാധകര്‍ കാത്തിരുന്ന ഫര്‍ഹാന്റെ തിരിച്ചുവരവ്. രചന നിര്‍വ്വഹിക്കുന്നത് സംവിധായകയും തിരക്കഥാകൃത്തുമായ സോയ അക്തറും റീമ കഗ്ടിയും ഫര്‍ഹാനും ചേര്‍ന്ന്. റീമയും ഫര്‍ഹാനും സോയയും റിതേഷ് സിദ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതും.

  ഫര്‍ഹാന്റെ സംവിധാന അരങ്ങേറ്റമായിരുന്ന യുടെ 20-ാം വാര്‍ഷികത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. 2023 ലായിരിക്കും ഈ സ്വപ്‌ന സിനിമയുടെ റിലീസ്. അതുവരെ കാത്തിരിക്കാം ആരാധകര്‍ക്ക്. ദില്‍ ചാഹ്താ ഹേ മുതല്‍ ഗലി ബോയ് വരെ ഒരുക്കിയ ടീം, തങ്ങളുടെ യുഎസ്പിയായിട്ടുള്ള റോഡ് മൂവിയുമായി അതും സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടു വീണ്ടും വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. ടൈഗര്‍ ബേബി ഫിലിംസുമായി ചേര്‍ന്നാണ് എക്‌സല്‍ ചിത്രമൊരുക്കുന്നത്.

  പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫര്‍ഹാന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. ഡോണ്‍ 2വായിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇനി പെണ്‍കുട്ടികള്‍ കാറെടുക്കട്ടെ എന്നു പറഞ്ഞു കൊണ്ടാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബെറ്റര്‍ ലേറ്റ് ദാന്‍ നെവർ എന്നു പറഞ്ഞാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ജീ ലേ സരയുടെ പിറവിയെക്കുറിച്ചും പ്രിയങ്ക വിവരിച്ചു. ആലിയയ്ക്കും കത്രീനയ്ക്കും ഒപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പ്രിയങ്ക ചിത്രത്തിന്റെ പിന്നാമ്പുറ കഥ പങ്കുവച്ചത്.

  ''ഒന്ന് റീവൈന്‍ഡ് ചെയ്യാം, 2019ല്‍ മുംബൈയിലെ ഒരു മഴയുള്ള രാത്രിയില്‍ വച്ചാണ് എത്രയും വേഗത്തിലൊരു ഹിന്ദി ചിത്രം ചെയ്യണമെന്ന് ഞാന്‍ ചിന്തിക്കുന്നത്. പക്ഷെ അത് നല്ലതായിരിക്കണം. വ്യത്യസ്തമായിരിക്കണം, കൂള്‍ ആയിരിക്കണം, മുമ്പ് ചെയ്യാത്തതായിരിക്കണം എന്ന് ഞാന്‍ ചിന്തിച്ചു. ആ ചിന്ത സ്ത്രീകള്‍ മാത്രമുള്ളൊരു സിനിമയിലേക്ക് എത്തിച്ചു. നടിമാര്‍ ഒരുമിച്ച് വരുന്ന നല്ല സിനിമകള്‍ ഹിന്ദി സിനിമകളില്‍ കുറവാണ്. ഈ ചിന്ത എന്ന ഒരു ഫോണ്‍ കോളിലേക്ക് നയിച്ചു. എന്റെ രണ്ട് അടുത്ത സുഹൃത്തുക്കളിലക്ക്. മൂന്ന് ഓണ്‍ സ്‌ക്രീന്‍ കൂട്ടുകാരികളുടെ കഥയിലേക്ക്. സൗഹൃദത്തിന്റെ കൂട്ടായ്മയെന്ന് ഞങ്ങള്‍ അതിനെ വിളിച്ചു''.

  ''കത്രീന, ആലിയ, പിന്നെ ഞാനും 2020 ഫെബ്രുവരിയില്‍ കണ്ടു. ലോകം അടച്ചുപൂട്ടുന്നതിന് മുമ്പായിരുന്നു അത്. ഈ കാഴ്ചപ്പാടിന് ജീവന്‍ നല്‍കാന്‍ ആര്‍ക്കാകും എന്ന് ചര്‍ച്ച ചെയ്തു. ഞങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ ഏകപക്ഷീയമായിരുന്നു. ഫര്‍ഹാന്‍, റിതേഷ്, സോയ, റീമ. ഞങ്ങളെല്ലാവരും എക്‌സല്‍ മൂവീസും ടൈഗര്‍ ബേബി ഫിലിംസുമായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അതേസമയം തന്നെ ഫര്‍ഹാന്‍ ഒരു ഓള്‍ ഫീമെയില്‍ റോഡ് മൂവിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടായിരുന്നു. എല്ലാം ഒരുമിച്ച് വന്നത് പോലെ''.

  ഇപ്പോഴിതാ ഇവിടെ എത്തി നില്‍ക്കുന്നു. ജീ ലേ സരാ. മൂന്ന് വര്‍ഷം കൊണ്ട് ഞങ്ങളുടെ ഷെഡ്യൂളുകളൊക്കെ തീര്‍ത്തു. ഇത് സൗഹൃദത്തിനും പെണ്‍കൂട്ടിനും പതിവ് രീതികളെ തകര്‍ക്കാനുമുള്ളതാണ്. ആലുവിനും കാറ്റിക്കുമൊപ്പം അഭിനയിച്ചു തുടങ്ങാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ. എന്റെ ഹൃദയം ചിരിക്കുകയാണ്. എന്നു പറഞ്ഞാണ് പ്രിയങ്ക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ ചിത്രത്തിലെ മറ്റ് താരങ്ങളായ ആലിയ ഭട്ടും കത്രീന കൈഫും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ച് മനസ് തുറന്നു.

  എന്റെ ഹൃദയം പുഞ്ചിരിക്കുന്നു. ഇവരെ ഞാന്‍ സ്‌നേഹിക്കുന്നു. ഇവര്‍ക്കൊപ്പം സമയം ചെലവിടുന്നത് എപ്പോഴും രസമാണ്. അതിനൊപ്പം ഒരു നല്ല തിരക്കഥയും അടിപൊളി സംവിധായകനും ഒരു റോഡ് ട്രിപ്പും ഒരു ക്യാമറയും ചേരുമ്പോള്‍ ആകാശമാണ് പരിധിയെന്നാണ് കത്രീന പറഞ്ഞത്. നേരത്തെ സിന്ദഗി ന മിലേഗി ദൊബാരയില്‍ കത്രീനയയായിരുന്നു നായിക. മൂന്ന് ആണ്‍ സുഹൃത്തുക്കളുടെ റോഡ് ട്രിപ്പിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.

  Also Read: പൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖം

  രണ്ട് വര്‍ഷം മുമ്പ്, മൂന്ന് സ്ത്രീകള്‍ ഒരു സ്വപ്‌നം കണ്ടു. ആ സ്വപ്‌നം സത്യമാാക്കാന്‍ ഒരിടത്തേക്കേ പോകാന്‍ ഉണ്ടായിരുന്നുള്ളൂ. ഈ ബിസിനസിലെ നാല് കഥപറച്ചിലുകാരിലേക്ക്, ഫര്‍ഹാന്‍, സോയ, റീമ, റിതേഷ്. ഇന്ന് ഇപ്പോള്‍ 50 സൂം കോളുകള്‍ക്കും എണ്ണമില്ലാത്ത പൊട്ടിച്ചിരികള്‍ക്കും ശേഷം ഹൃദയം നിറയെ സ്‌നേഹവും ആവേശവുമായി ഞങ്ങള്‍ വരുന്നു, ജീ ലേ സരാ എന്നായിരുന്നു ആലിയ കുറിച്ചത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ജീ ലേ സര ഒരു റോഡ് മൂവിയാണെന്ന് മാത്രമേ ഇപ്പോള്‍ വ്യക്തമായിട്ടുള്ളൂ. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്നതും എവിടെയായിരിക്കും ലൊക്കേഷന്‍ എന്നതുമൊക്കെ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ടൈറ്റില്‍ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാലം കാത്തിരുന്ന സിനിമ എന്നാണ് ആരാധകര്‍ പറയുന്നത്. ബോളിവുഡിലെ മൂന്ന് സൂപ്പര്‍ നായികമാര്‍ ഒരു റോഡ് മൂവിയ്ക്കായി ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സ്ത്രീ സൗഹൃദങ്ങള്‍ സ്‌ക്രീനില്‍ അധികം അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നതും കാത്തിരിപ്പിന് ആവേശം പകരുന്നതാണ്.

  English summary
  Priyanka Chopra Alia Bhatt And Katrina Kaif To Star In The Road Movie Jee Le Zaraa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X