പ്രിയങ്കയും നിക്കും പിരിയുന്നു? ചോദ്യങ്ങളുയര്‍ത്തി താരത്തിന്റെ പേര് മാറ്റം! പ്രതികരണവുമായി അമ്മ

സോഷ്യല്‍ മീഡിയയേയും സിനിമ ലോകത്തേയും അമ്പരപ്പിച്ച സംഭവമായിരുന്നു സമാന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. സമാന്ത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആ അക്കിനേനി എന്നത് പിന്‍വലിക്കുന്നതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ സജീവമായത്. ഒരു മാസത്തോളം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ പിരിയുന്നതായി ഇരുവരും അറിയിക്കുകയായിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

താര ദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും തമ്മില്‍ പിരിയുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സമാന്തയെ പോലെ തന്നെ പ്രിയങ്ക ചോപ്രയും തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ആ ജൊനാസ് പിന്‍വലിക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പേരിലാണ് താരം മാറ്റിയത്. ഇതോടെ തങ്ങളുടെ പ്രിയപ്പെട്ട ജോഡി പിരിയുകയാണോ എന്ന സംശയം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുകയായിരുന്നു.

 പ്രിയങ്ക ചോപ്രയുടെ അമ്മ

സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. ന്യൂസ് 18 നോടായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പ്രിയങ്കയും നിക്കും പിരിയുന്നില്ലെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു മധുവിന്റെ പ്രതികരണം. ''ഇതൊക്കെ മണ്ടത്തരങ്ങളാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്'' എന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം. പിന്നാലെ പ്രിയങ്കയുടെ സുഹൃത്തും പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഇടൈംസിനോടായിരുന്നു പ്രിയങ്കയുടെ മുംബൈയിലുള്ള അടുത്ത സുഹൃത്തിന്റെ പ്രതികരണം.

അടിസ്ഥാന രഹിതമായ കിംവദന്തി

അടിസ്ഥാന രഹിതമായ കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും ഇരുവരും ഒരുമിച്ച് തന്നെയാണെന്നുമായിരുന്നു സുഹൃത്തിന്റെ പ്രതികരണം. ''ഈ വിവാഹ മോചന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. പ്രിയങ്ക തന്റെ ഫസ്റ്റ് നെയിം ഉപയോഗിക്കാന്‍ കാരണം തന്റെ ഭാവി സിനിമകളിലും ആ പേര് ഉപയോഗിക്കാന്‍ വേണ്ടിയാണ്. മറ്റൊരു സത്യവും ഈ പ്രചരണങ്ങള്‍ക്ക് പിന്നിലില്ല. മാത്രവുമല്ല, ജൊനാസ് എന്നത് മാത്രമല്ല ചോപ്ര എന്നതും പ്രിയങ്ക ഉപേക്ഷിച്ചിട്ടുണ്ട്'' എന്നായിരുന്നു മറ്റൊരു സുഹൃത്ത് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. പ്രിയങ്ക തന്റെ പേര് സോഷ്യല്‍ മീഡിയയിലെ പേര് പ്രിയങ്ക ചോപ്ര ജൊനാസ് എന്നതില്‍ നിന്നും പ്രിയങ്ക എന്നതിലേക്കാണ് മാറ്റിയിരിക്കുന്നത്.

മൈ ഹാപ്പി പ്ലെയ്‌സ്

കഴിഞ്ഞ ദിവസം പ്രിയങ്ക നിക്കുമൊത്തുള്ളൊരു ചിത്രവും പങ്കുവച്ചിരുന്നു. ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റിനായിട്ടായിരുന്നു പ്രിയങ്ക യുഎസിലെത്തിയത്. നിക്കിനൊപ്പമുള്ള പ്രണയാര്‍ദ്രമായ ചിത്രമായിരുന്നു താരം പങ്കുവച്ചത്. മൈ ഹാപ്പി പ്ലെയ്‌സ് എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ അടിക്കുറിപ്പ്. കഴിഞ്ഞ ദിവസങ്ങളിലും പ്രിയങ്ക നിക്കിനോടുള്ള തന്റെ പ്രണയം സോഷ്യല്‍ മീഡിയയിലുടെ പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ ദിപാവലി ആഘോഷിച്ചതിന്റ ചിത്രം പങ്കുവച്ച് കൊണ്ട് താന്‍ നിക്കിനെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു താരം പറഞ്ഞത്. പ്രിയങ്കയെക്കുറിച്ച് നിക്കും കഴിഞ്ഞ ദിവസം മനസ് തുറന്നിരുന്നു.

സോഷ്യല്‍ മീഡിയയും ആരാധകരും

സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കിയ താരവിവാഹമായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേതും. 2018 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹം. രാജസ്ഥാനില്‍ വച്ചായിരുന്നു താരങ്ങള്‍ വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു. തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ് നിക്കും പ്രിയങ്കയും. ഇതിനിടെയാണ് വിവാഹ മോചന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. എന്തായാലും താരത്തിന്റെ അമ്മ തന്നെ പ്രതികരണവുമായി എത്തിയതോടെ വിവാഹ മോചന ഗോസിപ്പുകള്‍ കെട്ടടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

Priyanka chopra's natural hair mask
പുതിയ സിനിമ

അതേസമയം പ്രിയങ്കയുടെ പുതിയ സിനിമയായ മെട്രിക്‌സ് റിസറക്ഷന്‍സ് റിലീസിന് തയ്യാറെടുക്കുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് പ്രിയങ്ക ഇപ്പോള്‍. ഇതേസമയം ഉടനെ തന്നെ പ്രിയങ്ക ബോളിവുഡിലേക്കും തിരികെ വരും. ഫര്‍ഹാന്‍ അക്തര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ കുപ്പായം അണിയുന്ന ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവ്. സൂപ്പര്‍നായികമാരായ ആലിയ ഭട്ടും കത്രീന കൈഫുമാ്ണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റോഡ് മൂവിയായിരിക്കും ചിത്രം. ദ വൈറ്റ് ടൈഗറിലാണ് പ്രിയങ്കയെ അവസാനമായി കണ്ടത്.

Read more about: priyanka chopra nick jonas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X