പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് പിറന്നു! ഇനി അമ്മയും അച്ഛനും; ആശംസകളുമായി സിനിമാ ലോകം

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. തങ്ങള്‍ക്കിടയിലെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മമീഡിയയുടെ പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരാറുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചു കൊണ്ട്് ജീവിതം ആഘോഷരമാക്കുകയാണ് പ്രിയങ്കയും നിക്കും. ഇപ്പോഴിതാ പ്രിയങ്കയുടേയും നിക്കിന്റേയും ജീവിതത്തിലേക്ക് ഒരു സന്തോഷം എത്തിയിരിക്കുകയാണ്. പ്രിയങ്കയും നിക്കും അമ്മയും അച്ഛനുമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്ക്ുവച്ച കുറിപ്പിലൂടെയാണ് പ്രിയങ്ക ചോപ്ര തങ്ങള്‍ മാതിപിതാക്കളായി മാറിയ വിവരം പങ്കുവച്ചിരിക്കുന്നത്.

ആരാധകരേയും സിനിമാ ലോകത്തേയും സന്തോഷിപ്പിച്ച ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കോമണ്‍ കുറിപ്പിലൂടെയാണ് പ്രിയങ്കയും നിക്കും അറിയിച്ചിരിക്കുന്നത്. ''വാടകഗര്‍ഭ പാത്രത്തിലൂടെ ഞങ്ങളൊരു കുഞ്ഞിനെ സ്വാഗതം ചെയ്ത വിവരം ഏറെ സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ച ഈ സമയത്ത് ഞങ്ങള്‍ക്ക് അല്‍പ്പം സ്വകാര്യത നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ഒരുപാട് നന്ദി'' എന്നായിരുന്നു താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പ്രിയങ്കയുടെ പോസ്റ്റ്

പ്രിയങ്കയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ബോളിവുഡ് ലോകത്തു നിന്നും കത്രീന കൈഫ്, ഭട്ട്, ഭുമി പേഡ്‌നേക്ക്രര്‍, ലാറ ദത്ത തുടങ്ങിയ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ ഇരുവര്‍ക്കും ആശംസകള്‍ നേര്‍്ന്നു കൊണ്ട് എത്തിയിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് പ്രിയങ്കയും നിക്കും. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ഈയ്യടുത്ത് വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ

ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍

''ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. നിക്കിന്റേയും തന്റേയും തിരക്കുകളാണോ ഇപ്പോള്‍ കുട്ടിഖള്‍ വേണ്ട എന്ന തീരുമാനത്തിന് പിന്നിലെന്ന ചോദ്യത്തിനും പ്രിയങ്ക മറുപടി അല്ലെന്നായിരുന്നു. അത്രമാത്രം തിരക്കില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം മാതാപിതാക്കള്‍ ആയാല്‍ കരിയറിലെ തിരക്കുകള്‍ കുറക്കുന്നതിന് താനും നിക്കും തയ്യാറാണെന്നും പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച്

നേരത്തെ ജൊനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയില്‍ പ്രിയങ്ക താന്‍ ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് തമാശ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ പ്രിയങ്കയും നിക്കും കുട്ടിയുടെ വരവിനായി കാത്തിരിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരുന്നു. 2018 ലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. വലിയ ആര്‍ഭാടത്തോടെയായിരുന്നു വിവാഹം നടന്നത്. മൂന്ന് ദിവസമായിരുന്നു ചടങ്ങുകള്‍ നടന്നത്. ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹവും നടന്നിരുന്നു. ബോളിവുഡ് ഇതുവരെ കണ്ടതില്‍ ഏറ്റവും ചിലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു നിക്കിന്റേയും പ്രിയങ്കയുടേയും.

Recommended Video

Priyanka chopra's natural hair mask
ജീലേ സര

അതേസമയം മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചൊരു വിജയം നേടാനായില്ല. അതേസമയം ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്ക അഭിനയിച്ച അവസാന ബോളിവുഡ് ചിത്രം. ചിത്രവും പ്രിയങ്കയുടെ അഭിനയവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താരം ബോളിവുഡിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. റോഡ് മൂവിയാണ് ജീ ലേ സര. പ്രിയങ്കയ്‌ക്കൊപ്പം കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നായികമാരുടെ ഒരു റോഡ് മൂവി എന്നത് നാളുകളായി ആരാധകര്‍ ആവശ്യപ്പെടുന്ന ഒന്നായിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X