ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക?, റീ എന്‍ട്രി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ !

മുന്‍ മിസ്സ് ഇന്ത്യയും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നായികയുമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ മാത്രമല്ല, ചില ഹോളിവുഡ് പ്രോജക്ടുകളിലും പ്രിയങ്ക ചോപ്ര ഭാഗമായതോടെ പ്രിയങ്ക ചോപ്ര എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അമേരിക്കന്‍ പോപ് ഗായനായ നിക് ജോനാസിനെ വിവാഹം ചെയ്തതോടെ കുറച്ചുകാലം അഭിനയ ജീവിതത്തില്‍ നിന്നും വിട്ടു നിന്നിരുന്ന പ്ര്ിയങ്ക അടുത്തിടെയാണ് ഹോളിവുഡ് പ്രോജക്ടുകളുടെ ഭാഗമായത്.

അമേരിക്കന്‍ സീരീസായ സിറ്റാഡെലില്‍ പ്രിയങ്കയും ഭാഗമായിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയുടെ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലുള്ള താരം കഴിഞ്ഞ ദിവസം മകള്‍ മാള്‍ട്ടി മേരിക്കും ഭര്‍ത്താവ് നിക് ജോനാസും ഒപ്പം അയോധ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും മകളെ കൊണ്ട് അയോധ്യ എന്ന് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

priyanka

ഇപ്പോഴിതാ പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇന്ത്യയിലുള്ള താരം തിരിച്ചുവരവിനായി കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ആളുകളുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നുമാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രിയങ്ക ചോപ്ര തിരിച്ചെത്തുന്നത് സഞ്ജയ് ലീല ബന്‍സാലിയുടെ ഒരു ആക്ഷന്‍ ചിത്രത്തിലൂടെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയുടെ തിരിച്ചുവരവിനായി ആളുകള്‍ അക്ഷമരാണെന്നാണ് പ്രിയങ്കയോട് ബന്ധമുള്ള ചിലര്‍ പറയുന്നത്.

ഉടന്‍ തന്നെ ചില ഹിന്ദിയില്‍ ഒരു കഥ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവര്‍ കുറെ ആളുകളെ കാണുകയും പല സ്‌ക്രിപ്റ്റുകളും ചര്‍ച്ച ചെയ്യുന്നുമുണ്ട്. എന്നാല്‍ അവര്‍ സഞ്ജയ് ലീല ബന്‍സാലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ആക്ഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് അത് നടത്തിയത്. അവര്‍ക്ക് ആ പ്രോജക്ട് ഇഷ്ടപ്പെട്ടിരുന്നു. സമയം, ഷെഡ്യൂള്‍ തുടങ്ങിയ കാര്യങ്ങളിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്,' പ്രിയങ്കയോട് അടുപ്പമുള്ള ചില സോഴ്‌സുകള്‍ വ്യക്തമാക്കുന്നത്.

എന്തായാലും സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെയായിരിക്കുമോ പ്രിയങ്കയുടെ തിരിച്ചുവരവ് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്‍വീര്‍ സിംഗും ദീപിക പദുകോണും ഒന്നിച്ചഭിനയിച്ച രാം ലീല എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ പ്രിയങ്ക ചോപ്ര അഭിനയിച്ചിരുന്നു. ഇതിലൂടെയാണ് ആദ്യമായി പ്രിയങ്ക ചോപ്ര സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഭാഗമാകുന്നത്.

priyanka

ഗാന രംഗത്തില്‍ മാത്രമായിരുന്നു പ്രിയങ്ക എത്തിയതെങ്കിലും പ്രിയങ്കയുടേതായ ഒരു ചിത്രം പതിപ്പിക്കാന്‍ അതില്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 2015ല്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രമായ ബാജിറാവോ മസ്താനിയിലെ കാശിബായി എന്ന കഥാപാത്രത്തെയും പ്രിയങ്ക മനോഹരമായി ചെയ്തിരുന്നു.

ബിഗ് ബോസിന് പോലും ഇഷ്ടപ്പെടാത്ത നാണംകെട്ട കളി; റോക്കിയുടേത് മഹത്തായ തീരുമാനമെന്ന് ഫിറോസ്

നായികമാരെ മനോഹരമായി വരച്ചിടുന്ന സംവിധായകനാണ് സഞ്ജയ് ലീല ബന്‍സാലിയെന്നാണ് പൊതുവില്‍ പറയാറ്. വീണ്ടും ബന്‍സാലി ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് പ്രിയങ്കക്ക് കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നുംറിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നടി ഇപ്പോള്‍ ഇന്ത്യയിലുണ്ട്. സിറ്റാഡെലിന്റെ രണ്ടാം സീസണ്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X