ബിഗ് ബോസിന് പോലും ഇഷ്ടപ്പെടാത്ത നാണംകെട്ട കളി; റോക്കിയുടേത് മഹത്തായ തീരുമാനമെന്ന് ഫിറോസ്

രണ്ടാമത്തെ ആഴ്ചയുടെ അവസാന നാളുകളിലേക്ക് കടക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6. ഇതിനോടകം തന്നെ സംഭവബഹുലമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. ഇതിനിടെ ഇന്നലെ ജാസ്മിന്റെ വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോള്‍ വലിയ വിവാദങ്ങളിലേക്ക് വഴി തെളിയിച്ചിരിക്കുകയാണ്. അകത്തും പുറത്തും ജാസ്മിനും ഗബ്രിയും തമ്മിലുള്ള കോമ്പോയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ജാസ്മിന് സൂചന ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

ഇതിന് ശേഷം ഗബ്രിയുമായി ജാസ്മിന്‍ അകലം പാലിക്കുന്നതായും സോഷ്യല്‍ മീഡിയ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. ജാസ്മിന്റേയും ഗബ്രിയുടേയും കോമ്പോ ബിഗ് ബോസിന് പോലും ഇഷ്ടപ്പെടുന്നില്ലെന്നാണ് ഫിറോസ് പറയുന്നത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഫിറോസിന്റെ വിമര്‍ശനം.

Bigg Boss

ബിഗ് ബോസിന് പോലും ഇഷ്ടപ്പെടുന്നില്ല ജാസ്മിന്റേയും ഗബ്രിയേലിന്റേയും ലവ് സ്ട്രാറ്റജി. ബിഗ് ബോസ് കഴിഞ്ഞ തവണ ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും ഒറ്റയ്ക്ക് കളിക്കാനല്ലേ വന്നതെന്ന് ചോദിക്കുന്നുണ്ട്. അതിനര്‍ത്ഥം ആ ലവ് സ്ട്രാറ്റജി വേണ്ട, ഒരാളുടെ വാലായി തുടരണ്ട എന്നാണ്. അവരുടെ സ്ട്രാറ്റജി ബിഗ് ബോസിന് പോലും അരോചകമായി തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞതെന്നാണ് ഫിറോസ് പറയുന്നത്.

റോക്കി എത്ര ടോക്‌സിക് ആണെന്ന് പറഞ്ഞാലും പവര്‍ ടീമിനെ റോസ്റ്റ് ചെയ്യാനുള്ള ആക്ട് കൊടുത്തപ്പോള്‍, മറ്റൊരു ടീം ഗബ്രിയേയും ജാസ്മിനേയും ചേര്‍ത്ത് സ്‌റ്റോറിയുണ്ടാക്കിയാണ് റോസ്റ്റ് ചെയ്തത്. പക്ഷെ ജാസ്മിന്റെ വീട്ടില്‍ നിന്നും വിളിച്ച ശേഷം ജാസ്മിന്‍ ഡെസ്പ് ആയിരുന്നു. അങ്ങനെയുള്ളൊരു അവസ്ഥയില്‍ റോസ്റ്റ് ചെയ്യുന്നത് ശരിയല്ല. മാനുഷികമായ പരിഗണന നല്‍കണം. അങ്ങനൊരു സാഹചര്യത്തില്‍ ആ ടീം മനുഷ്യത്വം വിട്ട് ഗെയിമിനെ ഗെയിമായിട്ടെടുത്ത് റോസ്റ്റ് ചെയ്തു. ഞാനതിനെ തെറ്റായിട്ടാണ് കാണുന്നത്. എന്നാല്‍ റോക്കി ആ ഏരിയ തൊട്ടതേയില്ലെന്നാണ് ഫിറോസ് പറയുന്നത്.

അവിടെ ഏറ്റവും കൂടുതല്‍ പ്രശ്‌നമുളളത് റോക്കിയും ജാസ്മിനും തമ്മിലാണ്. റോക്കിയ്ക്ക് നന്നായി റോസ്റ്റ് ചെയ്യാന്‍ അറിയാം. പക്ഷെ അവിടെ മാനുഷിക പരിഗണന നല്‍കി. അതില്‍ റോക്കിയെ അഭിനന്ദിക്കണം. പക്ഷെ ടോക്‌സിക് അല്ലെന്ന് പറയുന്ന ടീം തന്നെ മനുഷ്യത്വം കാണിച്ചില്ല. അച്ഛനെ ആശുപത്രിയായതിനാല്‍ മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ റോസ്റ്റ് ചെയ്തതിനോട് തനിക്ക് യോജിപ്പില്ലെന്നും ഫിറോസ് പറയുന്നു.

Bigg Boss

വീട്ടില്‍ നിന്നും വന്ന കോളിന് ശേഷം രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അച്ഛന് വയ്യ എന്നതാണ്. രണ്ടാമത്തേത് എന്തോ ഒരു ഹിന്റ് ജാസ്മിന് കിട്ടിയിട്ടുണ്ട് എന്നതാണ്. ഇവരുടെ സ്ട്രാറ്റജി പുറത്ത് ഇഷ്ടപ്പെടുന്നില്ല എന്നുള്ളത് തന്നെയാണ് അച്ഛനില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതെന്ന് കരുതുന്നു. അതിനാലാണ് ഇവള്‍ ആകെ അപ്‌സെറ്റ് ആകുന്നത്. ഈ ഗെയിം അച്ഛന് പോലും ഇഷ്ടപ്പെടുന്നില്ലെന്ന് ഗബ്രിയോട് പറയുകയും ചെയ്തുവെന്നും വെള്ള പൂശാന്‍ ശ്രമിച്ചുവെന്നും ഫിറോസ് പറയുന്നു.

കൈവിട്ടു പോയെന്ന് ജാസ്മിന് മനസിലായത് നന്നായി. അത് നന്നായിയെന്നും ഇനി ആ വൃത്തികെട്ട സ്ട്രാറ്റജി വേണ്ട എന്നും ഫിറോസ് പറയുന്നുണ്ട്. ബിഗ് ബോസും പരോക്ഷമായി അത് തന്നെയാണ് അറിയിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസവും ജാസ്മിനെതിരെ ഫിറോസ് രംഗത്തെത്തിയിരുന്നു. ജാസ്മിന്റേയും ഗബ്രിയുടേയും ലവ് സ്ട്രാറ്റജി വികൃതവും നിലവാരമില്ലാത്തതുമാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X