ഷാരൂഖ് ഖാനെന്ന് കേട്ടപ്പോൾ പ്രിയങ്കയ്ക്ക് നാണം; അരോചകമെന്ന് തുറന്നടിച്ച് ഷാഹിദ് കപൂർ; ചർച്ചയായി വീഡിയോ!
ബോളിവുഡിന്റെ താര രാജാവാണ് ഷാരൂഖ് ഖാൻ. പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമയുടെ ലോക ഐക്കണായി നിലകൊള്ളുന്ന ഷാരുഖിന് ലോകത്തെമ്പാടുമായി കോടക്കണക്കിന് സ്ത്രീ ആരാധകരാണ് ഉള്ളത്. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രണയ നായകനാണ് ഷാരൂഖ്. അത് തന്നെയാണ് എത്രയധികം സ്ത്രീ ആരാധകരുണ്ടാവാനുള്ള കാരണവും. സത്യം പറഞ്ഞാൽ കിങ് ഖാനോട് ക്രഷ് തോന്നാത്ത സ്ത്രീകൾ ഇന്ത്യയിൽ തന്നെ വളരെ ചുരുക്കമായിരിക്കും.
പ്രായം അമ്പത് കഴിഞ്ഞെങ്കിലും അദ്ദേഹം ആരാധകരിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. പത്താൻ ഉളപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി ഇന്നും ബോളിവുഡിന്റെ കിംഗ് ഖാനായി നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. അതേസമയം, സിനിമകളിൽ മാത്രമല്ല ജീവിതത്തിലും നിരവധി പ്രണയകഥകൾ ഷാരൂഖിനെ ചുറ്റിപറ്റിയുണ്ട്. തന്റെ ഒരു പ്രണയകഥയിലെ നായികയെയാണ് ഷാരൂഖ് ജീവിത സഖിയാക്കിയത്. ബിടൗണിലെ പെർഫെക്റ്റ് ദമ്പതികൾ എന്നാണ് ഷാരൂഖ് ഖാനെയും ഭാര്യ ഗൗരി ഖാനെയും വിശേഷിപ്പിക്കപ്പെടാറുള്ളത്.

വർഷങ്ങളായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. എന്നാൽ ഇതിനിടെ ഒരിടയ്ക്ക് ഷാരൂഖ് ഒരു പ്രണയത്തിൽ ചെന്ന് ചാടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ഹോളിവുഡിൽ ഉൾപ്പെടെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ആയിരുന്നു ആ കഥയിലെ നായിക. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. എന്നാൽ പ്രണയ വാർത്തകൾ സമ്മതിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ഡോൺ 2 സിനിമയുടെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
പിന്നീട് ഇവർ ചില വേദികളിൽ ഒന്നിച്ചെത്തുകയും ചെയ്തിരുന്നു. ഇതോടെ ആ അഭ്യൂഹങ്ങൾ ശക്തിപ്പെടുകയായിരുന്നു. ഇവർ ഒറ്റയ്ക്ക് എത്തുന്ന വേദികളിലും ഇത് സംബന്ധിച്ച ചോദ്യങ്ങളോ പരാമർശങ്ങളോ ഉണ്ടാവാറുണ്ടായിരുന്നു. ഒരിക്കൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരണിൽ കരണിൽ ഷാഹിദ് കപൂറിനൊപ്പം പ്രിയങ്ക എത്തിയപ്പോഴും ഇതുപോലൊരു സംഭവം അരങ്ങേറിയിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഷോയിൽ സംസാരിക്കുന്നതിനിടെ കരൺ ഷാരൂഖ് ഖാനെ കുറിച്ച് പറയുമ്പോൾ പ്രിയങ്ക നാണം കുണുങ്ങി ചിരിക്കുന്നതും. ഈ ചിരി തന്നെ വിഷമിപ്പിക്കുന്നുണ്ടോ എന്ന് ഷാഹിദിനോട് കരൺ ചോദിക്കുമ്പോൾ, 'ഇത് ഭയങ്കര അരോചകമാണ്' എന്ന് ഷാഹിദ് കപൂർ പറയുന്നതാണ് വീഡിയോയിൽ. അതേസമയം, പ്രിയങ്കയും ഷാഹിദും ഡേറ്റിങ്ങിൽ ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്ന 2010 ലെ കോഫി വിത്ത് കരണിലാണ് ഈ സംഭവങ്ങൾ.
അതേസമയം റെഡ്‌ഡിറ്റിലാണ് വീഡിയോ വൈറലായി മാറുന്നത്. നിരവധി പേരാണ് ഈ പഴയ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ഒരാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ പോലെയാണ് അവളുടെ നാണം എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇത് ആദ്യമായി കണ്ടപ്പോൾ ഇത് വളരെ വിചിത്രമായി തോന്നി. ഞാൻ ഉദ്ദേശിച്ചത്, അവൾ ആ സമയത്ത് ഷാഹിദുമായി ഡേറ്റിംഗ് നടത്തുകയായിരുന്നു.

ഷാരൂഖ് ഖാൻ ഷാഹിദ് കപൂറുമായുള്ള തന്റെ ഡേറ്റിംഗിന്റെ മറയായിരിക്കുമെന്ന് അവൾ കരുതി, പക്ഷേ എല്ലാം അവൾക്ക് തിരിച്ചടിയായി' എന്നായിരുന്നു ഒരാൾ കുറിച്ചത്. സീരിയലിലേക്കാൾ വലിയ ഡ്രാമയാണ് പ്രിയങ്ക കാണിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. ഷാരൂഖ് ഖാനെ കളിയാക്കാനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും പ്രിയങ്ക ചോപ്ര വളരെയധികം ശ്രമിച്ചിരുന്നു.
ആ കിംവദന്തികൾ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അത് എളുപ്പത്തിൽ അവസാനിപ്പിച്ച് മുന്നോട്ട് പോകാമായിരുന്നു എന്നാണ് മറ്റൊരാൾ വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. നിലവിൽ ഹോളിവുഡിലും ഒപ്പം ബോളിവുഡിലും പുതിയ സിനിമകളുമായി തിരക്കിലാണ് പ്രിയങ്ക. ഷാരുഖ് ആകട്ടെ പത്താന്റെ ഗംഭീര വിജയത്തിന് ശേഷം ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാന്റെ ഷൂട്ടിങ്ങുമായി മറ്റും തിരക്കിലാണ്.


Click it and Unblock the Notifications