കല്യാണത്തിന് വിളിക്കാതിരുന്നത് എന്താ? ആരാധകന് പ്രിയങ്കയുടെ മറുപടി
ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ഇന്ന് ഗ്ലോബല്‍ സ്റ്റാറായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ധാരാളം ആരാധകരുള്ള താരമാണ് പ്രിയങ്ക. അഭിനയ മികവു കൊണ്ടെന്നത് പോലെ തന്റെ ഇടപെടലുകളിലൂടെയും പ്രിയങ്ക കൈയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രിയങ്ക.
സോഷ്യല്‍ മീഡിയയും ആരാധകരും ഏറെ ആഘോഷിച്ച സംഭവമായിരുന്നു പ്രിയങ്കയുടെ വിവാഹം. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. വിവിധ ഘട്ടങ്ങളായി വന്‍ ആഘോഷ പരിപാടികളായിരുന്നു വിവാഹത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട പ്രിയങ്കയുടെ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ സോഷ്യല്‍ മീഡിയയിലൂടെ ആസ്‌ക് മി എനിത്തിംഗ് എന്ന സെഷന്‍ നടത്തിയിരുന്നു പ്രിയങ്ക. നിരവധി ആരാധകരാണ് പ്രിയങ്കയോട് ചോദ്യങ്ങളുമായെത്തിയത്. ഇതിലൊരാളുടെ ചോദ്യം ശ്രദ്ധ നേടുകയായിരുന്നു. എന്തുകൊണ്ട് നിങ്ങളുടെ വിവാഹത്തിന് എന്നെ വിളിച്ചില്ലെന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ആരാധകന്‍ പറഞ്ഞു.
നാടന്‍ സുന്ദരിയായി അനു സിത്താര; എത് ലുക്കിലും പൊളിയെന്ന് ആരാധകർ
പിന്നാലെ പ്രിയങ്ക മറുപടിയുമായി എത്തുകയായിരുന്നു. വിവാഹത്തിന് ക്ഷണിക്കാത്തതിന് പ്രിയങ്ക ക്ഷമ ചോദിച്ചു. നിങ്ങളെ എനിക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ടാകാം ക്ഷണിക്കാതിരുന്നതെന്നും പ്രിയങ്ക പറഞ്ഞു. 2018 ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. വേറെയും ധാരാളം ചോദ്യങ്ങള്‍ക്ക് പ്രിയങ്ക മറുപടി നല്‍കുന്നുണ്ട്. ഇനിയെന്നാണ് ബോളിവുഡിലൊരു സിനിമ ചെയ്യുന്നതെന്ന ചോദ്യത്തിന് അടുത്ത വര്‍ഷം എന്നായിരുന്നു പ്രിയങ്ക നല്‍കിയ ഉത്തരം.
ദ സ്‌കൈ ഈസ് പിങ്ക് ആയിരുന്നു പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ബോളിവുഡ് സിനിമ. ഫര്‍ഹാന്‍ അക്തറും പ്രധാന വേഷത്തിലെത്തിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ദ വൈറ്റ് ടൈഗറാണ് പ്രിയങ്കയുടെ അവസാന ചിത്രം. ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് നിര്‍മ്മാതാക്കളില്‍ ഒരാളുമാണ് പ്രിയങ്ക. ഓസ്‌കാറിന് നോമിനേഷന്‍ നേടിയ ചിത്രമാണ് ദ വൈറ്റ് ടൈഗര്‍. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷനാണ് ദ വൈറ്റ് ടൈഗര്‍ നേടിയിരിക്കുന്നത്.


Click it and Unblock the Notifications