മൂക്കിന് ചെയ്ത സര്‍ജറി പാളി, അതോടെ പ്രിയങ്ക വീടിന് പുറത്ത് പോയില്ല; കഠിനാധ്വാനത്തിലൂടെ തിരികെ വന്നു: അമ്മ

തങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും മറ്റുമായി താരങ്ങള്‍ സര്‍ജറി നടത്തുന്നതൊക്കെ ബോളിവുഡില്‍ പതിവാണ്. അങ്ങനെ തന്റെ മൂക്കില്‍ സര്‍ജറി നടത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ തന്റെ മകളുടെ പാളിപ്പോയ മൂക്ക് ശസ്ത്രക്രിയയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമ്മ മധു ചോപ്ര. ആ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടും മകള്‍ തന്റെ മുന്നോട്ടുള്ള യാത്ര തുടര്‍ന്നുവെന്നാണ് മധു ചോപ്ര പറയുന്നത്.

സര്‍ജറി പാളിയെങ്കിലും പ്രിയങ്ക ജോലിയില്‍ ശ്രദ്ധ പുലര്‍ത്തുകയും ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്തുവെന്നാണ് മധു പറയുന്നത്. പ്രിയങ്ക പാര്‍ട്ടികളിലും മറ്റും പോകുന്നത് നിര്‍ത്തിയെന്നും മധു ചോപ്ര പറയുന്നുണ്ട്. അതാണ് പ്രിയങ്കയുടെ വിജയ രഹസ്യമെന്നും മധു ചോപ്ര പറയുന്നുണ്ട്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മധു ചോപ്ര മനസ് തുറന്നത്.

Priyanka Chopra

''പണ്ട് കാലത്തൊരു കളപ്പാട്ടമുണ്ടായിരുന്നു. അതിനെ തട്ടി വിട്ടാല്‍ അതു പോലെ തന്നെ തിരിച്ചു വരും. പ്രിയങ്കയും അങ്ങനെയാണ്. ആര്‍ക്കും അവളെ അടിച്ചമര്‍ത്താനാകില്ല. മുമ്പത്തേതിലും ശക്തമായി അവള്‍ തിരികെ വരും. കഠിനാധ്വാനും ഫോക്കസും കൊണ്ടാണ് അവളത് നേടിയത്. അവള്‍ പാര്‍ട്ടികളില്‍ പോകാറില്ല. ജോലിയ്ക്ക് പോകും. തന്റെ ഡയലോഗ് പഠിക്കും. വീട്ടിലിരിക്കും. ലഹരിയ്ക്ക് അടിമപ്പെട്ടില്ല. ഡെഡിക്കേറ്റഡ് ആയിരുന്നു'' എന്നാണ് മധു ചോപ്ര പറയുന്നത്.

മുമ്പൊരിക്കല്‍ പ്രിയങ്കയുടെ പാളിപ്പോയ മൂക്ക് സര്‍ജറിയെക്കുറിച്ച് സംവിധായകന്‍ അനില്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു. ''പ്രിയങ്ക ജൂലിയ റോബട്ട്‌സിനെ പോലെയാകാനാണ് നോസ് സര്‍ജറി ചെയ്തത്. അവര്‍ കരഞ്ഞു കൊണ്ടാണ് എന്റെയടുത്ത് വന്നത്. ഓപ്പറേഷനെക്കുറിച്ച് എന്നോട് പറഞ്ഞു. അവളുടെ മൂക്കിന് താഴെയൊരു പാടും ബാക്കിയായിരുന്നു. അതിന്നും അവിടെ തന്നെയുണ്ട്. ഗുണപ്പെടാന്‍ മാസങ്ങളെടുക്കുമെന്നാണ് അവര്‍ പറഞ്ഞത്. നേരത്തെ സൈന്‍ ചെയ്ത പല സിനിമകളും നഷ്ടമായെന്നും അവര്‍ പറഞ്ഞു'' എന്നാണ് അദ്ദേഹം പറഞ്ഞത്.

സര്‍ജറി പാളിയതോടെ തന്നെ പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കിയതിനെക്കുറിച്ച് മുമ്പൊരിക്കല്‍ പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു. '' ഇത് സംഭവിച്ചതോടെ എന്റെ മുഖം തന്നെ മാറിപ്പോയി. അതോടെ ഞാന്‍ കടുത്ത വിഷാദത്തിലായി'' എന്നാണ് പ്രിയങ്ക പറഞ്ഞത്. തന്റെ സര്‍ജറിയെക്കുറിച്ച് ജീവിത കഥയിലും പ്രിയങ്ക ചോപ്ര തുറന്നെഴുതിയിരുന്നു.

''പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്റെ പാലവും ഷേവ് ചെയ്തു. മൂക്കിന്റെ പാലം തകര്‍ന്നു. മൂക്കിലെ ബാന്റേജ് മാറ്റിയപ്പോള്‍ ഞാനും അമ്മയും പേടിച്ചു പോയി. എന്റെ ഒറിജിനല്‍ മൂക്ക് പോയി. മുഖം വേറെ തന്നെയായിപ്പോയി. അത് ഞാനായിരുന്നില്ല'' എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്. അതേസമയം നിറത്തിന്റെ പേരില്‍ പ്രിയങ്ക നേരിട്ട വിവേചനത്തെക്കുറിച്ചും അമ്മ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

Priyanka Chopra

''എനിക്ക് തോന്നുന്നത് അവള്‍ക്ക് കുട്ടിക്കാലത്തെ ട്രോമയുടെ പിറ്റിഎസ്ഡി ഉണ്ടെന്നാണഅ. കാരണം അവള്‍ ചെറുതായിരുന്നപ്പോള്‍ ചോപ്ര കുടുംബത്തിലെ എല്ലാവരും വെളുത്ത് തുടുത്തവരായിരുന്നു. അവളുടെ അച്ഛനെ ഒഴിച്ച്. അവള്‍ അച്ഛനെ പോലെയായിരുന്നു. പക്ഷെ അവള്‍ കാണാന്‍ വളരെ സുന്ദരിയായിരുന്നു. ഗോതമ്പിന്റെ നിറമായിരുന്നു അവള്‍ക്ക്. എന്നാല്‍ അവളുടെ നിറത്തിന്റെ പേരില്‍ അവളെ ചിലര്‍ കളിയാക്കിയിട്ടുണ്ട്. അത് ചിലപ്പോള്‍ അവളുടെ മനസില്‍ ഉറച്ചു പോയിട്ടുണ്ടാകും. അതല്ലാതെ അവള്‍ അതിസുന്ദരിയായിരുന്നു'' എന്നാണ് മധു ചോപ്ര പറയുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X