ഞാന്‍ അയാളുടെ കോളറില്‍ പിടിച്ച് കരണത്ത് പൊട്ടിച്ചു; ആരാധകനില്‍ നിന്നുമുണ്ടായ അനുഭവം പറഞ്ഞ് പ്രിയങ്ക
താരങ്ങളെ സംബന്ധിച്ച് സ്വകാര്യതയെന്നതോ സ്വാകാര്യ ജീവിതം എന്നതോ പലപ്പോഴും സ്വപ്നം മാത്രമായിരിക്കും. പുറത്ത് പോകുമ്പോള്‍ ആരാധകര്‍ താരങ്ങളെ വളയുന്നത് താര ജീവിതത്തിന്റെ ഭാഗമാണ്. തങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹം എന്ന നിലയില്‍ ഇത് താരങ്ങള്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ചില ആരാധകരെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ പെരുമാറ്റം താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. ഇത്തരക്കാരില്‍ നിന്നും രക്ഷപ്പെടുക എന്നത് നടിമാരെ സംബന്ധിച്ച് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നും തങ്ങളോട് മോശമായി പെരുമാറിയവരെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരവും ഗ്ലോബല്‍ ഐക്കണുമായ താരമാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള താരമെന്ന നിലയില്‍ പ്രിയങ്കയെ എവിടെ കണ്ടാലും ആരാധകര്‍ ചുറ്റും കൂടുന്നതും ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുന്നതുമൊക്കെ സാധാരണയാണ്. എന്നാല്‍ ഒരിക്കല്‍ ഒരു ആരാധകനില്‍ നിന്നും തനിക്ക് വളരെ മോശമായൊരു അനുഭവമുണ്ടായെന്നും ഇതോടെ തനിക്ക് അയാളുടെ കരണത്ത് അടിക്കേണ്ടി വന്നുവെന്നുമാണ് പ്രിയങ്ക തന്നെ തുറന്ന് പറയുന്നത്. വിശദമായി വായിക്കാം.

പ്രിയങ്കയും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അഞ്ജാന അഞ്ജാനി. വിദേശത്തായിരുന്നു സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. അടിപൊളി പാട്ടുകളുമുണ്ടായിരുന്ന ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരിക്കലും മറക്കാനാകാത്ത ഒരനുഭവും പ്രിയങ്കയ്ക്ക് നേരിടേണ്ടി വരികയായിരുന്നു. 2010 ലായിരുന്നു സംഭവം. പിന്നീടൊരിക്കല്‍ ഇതേക്കുറിച്ച് പ്രിയങ്ക തന്നെ മനസ് തുറക്കുകയായിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

''ഞാന്‍ കരണത്തടിക്കാറുണ്ട്. ഒരിക്കല്‍ ഒരു ആരാധകന്‍ എന്നോട് മോശമായി പെരുമാറി. അയാളൊരു ആരാധകന്‍ തന്നെയാണോ എന്നറിയില്ല. ഞാന്‍ വാനില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. അഞ്ജാന അഞ്ജാനിയുടെ ചിത്രീകരണം നടക്കുകയായിരുന്നു. അയാള്‍ വന്ന് എന്റെ കയ്യില്‍ കയറി പിടിക്കുകയായിരുന്നു. ചിത്രമെടുക്കുന്നതിനും മറ്റും എനിക്ക് ഒരു പ്രശ്നവുമില്ല, സന്തോഷമേയുള്ളൂ. എന്നാല്‍ തൊടുന്നത് എനിക്ക് ഇഷ്ടമല്ല. അയാള്‍ എന്റെ കയ്യില്‍ കയറി പിടിച്ചുകൊണ്ട് ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എനിക്ക് പേടിയായി. ഞാന്‍ അയാളുടെ കോളറില്‍ പിടിച്ച് കരണത്ത് പൊട്ടിച്ചു. പക്ഷെ പിന്നെ എനിക്ക് പേടിയായി. ഞാന്‍ അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു'' എന്നായിരുന്നു ആ സംഭവത്തെക്കുറിച്ച് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയത്.

അതേസമയം ഈയ്യടുത്താണ് പ്രിയങ്ക അമ്മയായി മാറിയത്. താനും ഭര്‍ത്താവ് നിക്കും അമ്മയും അച്ഛനുമായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് പ്രിയങ്ക ആരാധകരെ അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായി മാറിയത്. പെണ്‍കുഞ്ഞാണ് പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചതെന്നാണ് പ്രിയങ്കയുടെ സഹോദരിയും നടിയുമായ മീര ചോപ്ര പറഞ്ഞത്. അതേസമയം കുട്ടിയുടെ ജനനം പ്രതീക്ഷിച്ചതിലും നേരത്തെയാണെന്നും മീര പറഞ്ഞിരുന്നു. തങ്ങളുടെ തിരക്കുകള്‍ ആണ് വാടകഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കള്‍ ആകാന്‍ പ്രിയങ്കയേയും നിക്കിനേയും പ്രേരിപ്പിച്ചതെന്നാണ് മീര പറഞ്ഞത്. താരത്തിന്റെ മകളുടെ പേരറിയാനും ചിത്രങ്ങള്‍ കാണാനും കാത്തിരിക്കുകയാണ് ആരാധകര്‍.
Recommended Video

അതേസമയം കുട്ടിയുടെ ജനനത്തോടെ പ്രിയങ്ക സിനിമയില്‍ നിന്നും ഇടവേളയെടുക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നു. ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. കു്ട്ടി ജനിച്ചതോടെ ഈ സിനിമയില്‍ നിന്നും പ്രിയങ്ക പിന്മാറുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ താരം പിന്മാറില്ലെന്നും ചിത്രത്തില്‍ അഭിനയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജീ ലേ സര. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫര്‍ഹാന്‍ സംവിധായകന്റെ കുപ്പായം അണിയുന്നത്. കത്രീന കൈഫും ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
റോഡ് മൂവിയായിരിക്കും ജീ ലേ സര. നായികമാരുടെ ഒരു റോഡ് മൂവി എന്നത് നാളുകളായി ആരാധകര്‍ ആഗ്രഹിക്കുന്ന ചിത്രമാണ്. തങ്ങളുടേയും ആ ആഗ്രഹം പൂര്‍ത്തിയാകുന്ന സിനിമയാണ് ജീ ലേ സര എന്നാണ് താരങ്ങള്‍ പറഞ്ഞത്. അതേസമയം മെട്രിക്സ് പരമ്പരയിലെ നാലാമത്തെ ചിത്രമായ മെട്രിക്സ് റിസറക്ഷസന്‍സ് ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ ബോളിവുഡിലേക്കുള്ള ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications