ഭര്‍ത്താവിന് അവിഹിതമുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് പ്രിയങ്ക; നീയെത്ര കുടുംബങ്ങളാണ് തകര്‍ത്തത്?
ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് വളര്‍ന്ന താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും ഒരുപാട് പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര. താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ കരിയറിലുടനീളം വെല്ലുവിളികളും പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമയിലെ പ്രകടനം പോലെ തന്നെ പ്രിയങ്കയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രിയങ്കയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയവയാണ്. ഇതിനിടെ ഇപ്പോഴിതാ പ്രിയങ്കയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. 2015 ല്‍ തന്റെ സിനിമയായ ബാജിറാവു മസ്താനിയുടെ പ്രൊമോഷനിടെ പ്രിയങ്ക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

ചിത്രത്തില്‍ കാശിബായി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിച്ച ബാജിറാവുവിന്റെ ആദ്യ ഭാര്യയായിരുന്നു കാശിബായി. തന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കുക ബുദ്ധിമുട്ടായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.
''ബുദ്ധിമുട്ട് തോന്നിയത് കാശി തന്നെ വഞ്ചിച്ചവനോട് അപ്പോഴും പ്രണയിക്കുന്നതിനാലാണ്. എനിക്കത് സാധിക്കില്ലായിരുന്നു. എനിക്ക് അത്രയും വിശാലമായ ഹൃദയമില്ല. ഞാന്‍ ഇന്നത്തെ സ്ത്രീയാണ്. എന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായാല്‍ ശരി കാണാം ഒരുപാട് നന്ദി, നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് ഞാനിറങ്ങിപ്പോരും'' എന്നാണ് വീഡിയോയില്‍ പ്രിയങ്ക പറയുന്നത്.
പിന്നാലെ വീഡിയോ വൈറലായി മാറി. എന്നാല്‍ പ്രിയങ്കയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രിയങ്കയുടെ വാക്കുകള്‍ പൊള്ളയാണെന്നും പ്രിയങ്കയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുമ്പ് വിവാഹിതരായ ഷാരൂഖ് ഖാനുമായും അക്ഷയ് കുമാറുമായും പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പ്രിയങ്കയെന്നും ദാമ്പത്യ ജീവിതങ്ങളെ തകര്‍ത്തവളാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ അധിക്ഷേപം.
''പ്രിയങ്ക ചോപ്രയും ഇരട്ടത്താപ്പും ഗംഭീര ജോഡിയാണ്. പ്രധാന കുറ്റവാളി ഷാരൂഖ് ഖാനാണ്, എങ്കിലും പ്രിയങ്ക നിഷ്‌കളങ്കയായ കൗമാരക്കാരിയായിരുന്നില്ല. അവള്‍ അന്ന് തന്റെ മുപ്പതുകളിലായിരുന്നു. അവള്‍ക്കിത് പുതിയൊരു കാര്യമല്ല'' എന്നായിരുന്നു ഒരാളുടെ കമന്റ.് ഡോണ്‍ 2വിന്റെ ചിത്രീകരണത്തിനിടെയാണ് പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനും അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒടുവില്‍ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഷാരൂഖ് ഖാനെ ഭാര്യ ഗൗരി വിലക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമാനമായ രീതിയില്‍ വിവാഹിതനായ അക്ഷയ് കുമാറിനൊപ്പവും പ്രിയങ്കയുടെ പേര് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അന്ന് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഭീഷണിപ്പെടുത്തിയതോടെ അക്ഷയ് പ്രിയങ്കയ്ക്ക് ഒപ്പം ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക താനൊരു ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ പരസ്പരം താങ്ങാകണമെന്നും പറയുന്നു. പക്ഷെ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുക്കുന്നത് ശീലമാക്കിയവളാണ് അവളെന്നായിരുന്നു ഒരാളുടെ കമന്റ്.
2018ലാണ് പ്രിയങ്ക ചോപ്ര വിവാഹിതയാകുന്നത്. ജോദ്പൂരില്‍ വച്ചായിരുന്നു പ്രിയങ്കയും പോപ്പ് ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരായത്. സിനിമാ ലോകം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും. 2021ലാണ് വാടകഗര്‍ഭധാരണത്തിലൂടെ പ്രിയങ്കയും നിക്കും അച്ഛനും അമ്മയുമായത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications