താലിയിലെ കറുത്ത കല്ല് ദുഷ്ട ശക്തികളെ തടയും! താലി മാലയെക്കുറിച്ച് പ്രിയങ്ക ചോപ്ര

ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് എത്തുകയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത താരമാണ് പ്രിയങ്ക. സിനിമ പോലെ തന്നെ പ്രിയങ്ക വ്യക്തിജീവിതവും എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പ്രിയങ്കയും നിക്കും. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താലിമാലയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പലപ്പോഴും താലിമാലയണിഞ്ഞ് പുറത്തേക്കിറങ്ങുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചൊരു വീഡിയോയിലാണ് പ്രിയങ്ക താലിമാലയെക്കുറിച്ച് മനസ് തുറന്നത്. വിവാഹത്തെക്കുറിച്ചും ആദ്യമായി താലിമാല ധരിച്ചതിനെക്കുറിച്ചമൊക്കെയാണ് വീഡിയോയില്‍ പ്രിയങ്ക മനസ് തുറന്നത്. ''എന്റെ മാല ആദ്യമായി ധരിച്ചത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. താലി മാല എന്താണെന്നുള്ള ചിന്തകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ അതെനിക്ക് വളരെ പ്രിയപ്പെട്ടൊരു നിമിഷമാണ്'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. അതേസമയം അതിന് പിന്നിലെ ആശയത്തെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും പ്രിയങ്ക പറയുന്നുണ്ട്.

Priyanka Chopra

''അതേസമയം തന്നെ ഞാനൊരു മേഡേണ്‍ സ്ത്രിയുമാണ്. താലി മാലയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ട്. എനിക്ക് താലി മാല ധരിക്കന്നത് ഇഷ്ടമാണോ അതോ അത് പുരുഷാധിപത്യമാണോ എന്ന് ചിന്തിക്കാറുണ്ട്. പക്ഷെ അതേസമയം ഞാന്‍ രണ്ടിനും ഇടയിലെ തലമുറയാണഅ. നമ്മള്‍ എന്താണെന്ന ബോധ്യമുണ്ടായിരിക്കെ തന്നെ പാരമ്പര്യത്തെ പിന്തുടരുന്നു. അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ മാറി ചിന്തിക്കുന്നത് കാണാം'' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. പിന്നാലെ തന്റെ മാലയിലെ കല്ലിനെക്കുറിച്ചും പ്രിയങ്ക പരാമര്‍ശിക്കുന്നത്. മാലയിലെ കറുത്ത് കല്ല് ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തി സംരക്ഷിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.

Recommended Video

Priyanka chopra's natural hair mask

മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഹോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു അത്. എന്നാല്‍ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചില്ല. അതേസമയം, ദ സ്‌കൈ ഈസ് പിങ്ക് എന്ന ചിത്രത്തിലായിരുന്നു പ്രിയങ്ക ചോപ്രയെ അവസാനമായി ബോളിവുഡില്‍ കണ്ടത്. ഇപ്പോഴിതാ ബോളിവുഡിലേക്ക് തിരിച്ചു വരികയാണ് പ്രിയങ്ക ചോപ്ര. ജീ ലേ സരയിലൂടെ ബോളിവുഡിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് പ്രിയങ്ക ചോപ്ര. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കത്രീന കൈഫും ആലിയ ഭട്ടുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫര്‍ഹാന്‍ അക്തറാണ് ചിത്രത്തിന്റെ സംവിധായകന്‍. റോഡ് മൂവിയായി ഒരുങ്ങുന്ന ജി ലേ സരയുടെ പിന്നില്‍ സംവിധായക സോയ അക്തറുമുണ്ട്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X