For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സര്‍ജറിയില്‍ മൂക്കിന്റെ പാലം തകര്‍ന്നു, മുഖം കണ്ട് ഞാനും അമ്മയും ഭയന്നു; അനുഭവം പറഞ്ഞ് പ്രിയങ്ക

  |

  ബോളിവുഡും കടന്ന് ഹോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ചെറുപ്പട്ടണത്തില്‍ നിന്നും കടന്നു വന്ന പെണ്‍കുട്ടി ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്. തന്റെ കഠിനാധ്വാനവും കഴിവുമാണ് പ്രിയങ്ക ചോപ്രയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നത്. അഭിനയത്തിന് പുറമെ തന്റെ നിലപാടുകളിലൂടേയും പ്രിയങ്ക ചോപ്ര കയ്യടി നേടാറുണ്ട്.

  Also Read: സുരേഷ് ​ഗോപിയെ ഇകഴ്ത്താൻ ശ്രമിച്ചിട്ടില്ല, വൈരാഗ്യമുണ്ടെങ്കില്‍ അദ്ദേഹം അങ്ങനെ ചെയ്യുമോ? സിദ്ദിഖ്

  തന്റെ ജീവിതത്തിലും കരിയറിലും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് പലപ്പോഴായി പ്രിയങ്ക ചോപ്ര തുറന്ന് സംസാരിച്ചിട്ടുണ്ട്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ തനിക്കുണ്ടായിരുന്നില്ല. അതിനാല്‍ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

  ഈയ്യടുത്തായിരുന്നു പ്രിയങ്ക ചോപ്രയുടെ ജീവിതത്തിലെ അനുഭവങ്ങള്‍ അണ്‍ഫിനിഷ്ഡ് എന്ന പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. ജീവിതത്തിലെ പല അനുഭവങ്ങളും പുസ്തകത്തില്‍ പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. ഇതിലൊന്നായിരുന്നു തന്റെ മൂക്ക് ശരിയാക്കാന്‍ നടത്തിയ സര്‍ജറിയെക്കുറിച്ചുള്ള പ്രിയങ്കയുടെ തുറന്നു പറച്ചില്‍. സര്‍ജറി പിഴച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് പ്രിയങ്ക തുറന്നെഴുതിയത്.

  Also Read: ജോണ്‍ കൊക്കനൊപ്പമുള്ള ജീവിതത്തിലാണ് ഏറ്റവും സന്തോഷിച്ചത്; രണ്ടാമത്തെ വിവാഹമോചനത്തെ കുറിച്ച് മീര വാസുദേവ്

  താന്‍ കരുതിയിരുന്നത് സര്‍ജറി സാധാരണ സംഭവം പോലെയായിരിക്കുമെന്നായിരുന്നു. എന്നാല്‍ ബാന്‍ഡേജ് മാറ്റിയപ്പോള്‍ തന്റെ മുഖം കണ്ട് താനും അമ്മയും ഭയന്നു പോയെന്നാണ് പ്രിയങ്ക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.


  ''എനിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ആസ്മയുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണിത്. തുടര്‍ന്ന് കുടുംബ സുഹൃത്ത് പറഞ്ഞ ഡോക്ടറെ ഞാന്‍ കണ്ടു. മൂക്കിനുള്ളിലെ വളര്‍ച്ച കണ്ടെത്തി. ഇത് സര്‍ജറി ചെയ്ത് മാറ്റണമെന്നും ഡോക്ടര്‍ അറിയിച്ചു. പോളിപ്പ് ഷെയ്‌വ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ എന്റെ മൂക്കിന്റെ പാലവും ഷേവ് ചെയ്തു. പാലം തകര്‍ന്നു. ബാന്‍ഡേജ് അഴിച്ചപ്പോഴാണ് എന്റെ മൂക്കിന്റെ അവസ്ഥ മനസിലാകുന്നത്. ഞാനും അമ്മയും ഭയന്നു. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖാമാകെ മാറി. ഞാന്‍ ഞാനല്ലതായി മാറി'' എന്നാണ് പ്രിയങ്ക പറയുന്നത്.

  Also Read: മീര ജാസ്മിനെ ബാന്‍ ചെയ്തു, എന്നിട്ട് കത്രീന കൈഫിന് ഇരട്ടി പ്രതിഫലം കൊടുത്തു: പദ്മപ്രിയ

  ''ഓരോ തവണയും ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ തിരിച്ച് നോക്കിയിരുന്നത് അപരിചിതയായിരുന്നു. ആ സംഭവത്തില്‍ നിന്നും നഷ്ടപ്പെട്ട ആത്മവിശ്വാസം പിന്നെയെനിക്ക് തിരിച്ചു കിട്ടിയിട്ടില്ല. സര്‍ജറിയ്ക്ക് ശേഷം മീഡിയ എനിക്ക് പ്ലാസ്റ്റിക് ചോപ്ര എന്ന് പേരിട്ടിരുന്നു. പെട്ടെന്നു തന്നെ ആ പേര് പത്രങ്ങളിലും ആര്‍ട്ടിക്കിളുകളിലുമെത്തി. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലുടനീളം ആ പേര് എന്നെ പിന്തുടര്‍ന്നിട്ടുണ്ട്'' എന്നും പ്രിയങ്ക പറയുന്നുണ്ട്.


  ''ഞാന്‍ ഒരു എന്റര്‍ടെയ്‌നര്‍ ആണ്. ഞാന്‍ അതിനാണ് ഒപ്പിട്ടിരിക്കുന്നത്. ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നതും അതാണ്. ഞാന്‍ എന്റെ ലൈനുകള്‍ പറയും, എന്റെ ഡാന്‍സ് കളിക്കും, എന്റെ മാര്‍ക്കുകള്‍ പാലിക്കും. നിങ്ങളെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ഞാന്‍ പരമാവധി ശ്രമിക്കും. പക്ഷെ ഞാനൊരു പബ്ലിക് പേഴ്‌സണ്‍ ആണെന്നു കരുതി എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്യമാക്കണമെന്നില്ല. ഞാന്‍ എന്ത് പങ്കുവെക്കണം എപ്പോള്‍ പങ്കുവെക്കണമെന്നും ഞാനാണ് തീരുമാനിക്കുന്നത്''.

  ''വര്‍ഷങ്ങളോളം കണ്ണാടിയില്‍ നിന്നും ഒരു അപരിചിത എന്നെ നോക്കുന്നത് കണ്ടു കണ്ട് ഞാന്‍ ശീലിച്ചു. ഇപ്പോള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് ഞെട്ടലുണ്ടാകുന്നില്ല. കുറച്ച് വ്യത്യസ്തയായ എന്നെ ഞാന്‍ ശീലമാക്കിയിരിക്കുന്നു. ഇത് എന്റെ മുഖമാണ്. ഇത് എന്റെ ശരീരമാണ്. എനിക്ക് കുറവുകളുണ്ടാകാം. പക്ഷെ ഞാന്‍ ഞാനാണ്'' എന്നാണ് പ്രിയങ്ക പറയുന്നത്.

  മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ സിനിമയായ മെട്ര്കിസ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മടങ്ങിയെത്തുന്നത്. കത്രീന കൈഫും ആലിയ ഭട്ടും പ്രധാന വേഷങ്ങളില്‍ ഒപ്പമുണ്ട്. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ നിര്‍മ്മാണം.

  അതേസമയം ഈയ്യടുത്തായിരുന്നു പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും പെണ്‍കുഞ്ഞുണ്ടായത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് പ്രിയങ്ക അമ്മയായത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് പ്രിയങ്കയും നിക്കും പേരിട്ടിരിക്കുന്നത്.

  Read more about: priyanka chopra
  English summary
  Priyanka Chopra Recalls Her Nose Surgery Going Wrong And Being Called Plastic Chopra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X