For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ എന്റെ ബെഡ് റൂം വരെ എത്തി, രാത്രി ജനലിലൂടെ തുറിച്ചു നോക്കി; പേടിച്ച് അലറിയെന്ന് പ്രിയങ്ക

  |

  ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും വിജയം നേടിയ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ റാണിയായി മാറിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. പല വെല്ലുവിളികളും നേരിട്ടാണ് ഇന്നത്തെ ജീവിത വിജയം പ്രിയങ്ക ചോപ്ര നേടിയെടുക്കുന്നത്. പ്രിയങ്കയുടെ ജീവിത വിജയം ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നും തന്നെ പ്രിയങ്കയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല.

  Also Read: നിവിന് തടി കൂടിയെന്ന് പറഞ്ഞ് കളിയാക്കുന്നത് എന്തിനാണ്?; മസിൽ കൂടിയെന്ന് പറഞ്ഞ് വരെ ട്രോളാണ്: ഉണ്ണി മുകുന്ദൻ

  എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിലും കരിയറിലും വിജയങ്ങള്‍ നേടുകയായിരുന്നു പ്രിയങ്ക ചോപ്ര. മോഡലിംഗും സൗന്ദര്യ മത്സരങ്ങളുമാണ് പ്രിയങ്കയെ സിനിമയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിനും ഒരുപാട് മുമ്പ് തന്നെ താന്‍ തന്റെ നാട്ടില്‍ താരമായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്.

  ബറേലി എന്ന ചെറിയ പട്ടണത്തില്‍ നിന്നുമാണ് പ്രിയങ്ക ബോളിവുഡിന്റെ വലിയ ലോകത്തിലേക്ക് എത്തുന്നത്. ആ സമയത്ത് താന്‍ മെയ് ക്യൂന്‍ എന്ന പട്ടം നേടിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് തന്നെ ആരാധകര്‍ പിന്തുടരുക പോലും ചെയ്യുമായിരുന്നുവെന്നാണ് പ്രിയങ്ക ചോപ്ര ഒരിക്കല്‍ വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഒരു ആരാധകന്‍ തന്റെ ബെഡ് റൂമിന്റെ ബാല്‍ക്കണി വരെ എത്തിയെന്നും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. 2009 ല്‍ ഫറാ ഖാന്റെ തേരെ മേരെ ബീച്ച് മേം എന്ന പരിപാടിയില്‍ വച്ചായിരുന്നു പ്രിയങ്ക ചോപ്ര മനസ് തുറന്നത്.

  Also Read: 'ഭക്ഷണം കഴിക്കുമ്പോഴും അച്ഛൻ എന്നെ മടിയിൽ കിടത്തിയിരിക്കും, അച്ഛന് വേണ്ടി ഞാൻ കരഞ്ഞിട്ടുണ്ട്'; മനോജിന്റെ മകൾ‌!


  ''ഒരു ദിവസം ഒരു പയ്യന്‍ എന്റെ വീടിന്റെ ടോപ് ഫ്‌ളോര്‍ വരെ വന്നു. ഞാന്‍ ഉറങ്ങുന്നത് അവിടെയാണ്. എനിക്ക് അവനെ അറിയില്ലായിരുന്നു. അവന്‍ ടെറസില്‍ നിന്നും എന്റെ ബാല്‍ക്കണിയിലേക്ക് ചാടി. ജനലിലൂടെ എന്നെ തുറിച്ചു നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. എനിക്ക് അവനെ അറിയില്ലായിരുന്നു. ഞാന്‍ പേടിച്ചു പോയി. എന്റെ മുറിയില്‍ ആരോ ഉണ്ടെന്ന് അച്ഛനോട് പറഞ്ഞു. എന്റെ വാതില്‍ ആരോ മുട്ടുന്നു'' പ്രിയങ്ക പറയുന്നു.

  ''അടുത്ത ദിവസം തന്നെ വീട് മുഴുവനും എന്റെ മുറിയും ഇരുമ്പ് ദണ്ഡുകള്‍ വച്ച് ഒരു കൂട് പോലെയാക്കി. ഒരു തീ പിടുത്തം ഉണ്ടായാല്‍ ഞങ്ങളൊക്കെ വെന്ത് ചാകുമെന്നല്ലാതെ രക്ഷപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാകുമായിരുന്നു'' എന്നും പ്രിയങ്ക ഓര്‍ക്കുന്നുണ്ട്.

  എന്തായാലും ഇന്ന് ലോകമെമ്പാടും ആരാധകരുളള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരിവനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദ സ്‌കൈ ഈസ് പിങ്കാണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ. ഇതിന് ശേഷം നെറ്റ്ഫ്‌ളിക്‌സിന്റെ വൈറ്റ് ടൈഗറില്‍ അഭിനയിച്ചിരുന്നു. തന്റെ തിരിച്ചുവരവ് ചിത്രം പ്രഖ്യാപിച്ചിരുന്നു പ്രിയങ്ക ചോപ്ര. ജീ ലേ സരയാണ് പ്രിയങ്കയുടെ തിരിച്ചുവരവ് ചിത്രം.

  പക്ഷെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും പ്രധാന വേഷത്തിലെത്തുന്ന റോഡ് മൂവിയാണ് ജീ ലേ സര. ഫര്‍ഹാന്‍ അക്തറാണ് സിനിമയുടെ സംവിധാനം. ഇതിനിടെയാണ് പ്രിയങ്ക ചോപ്ര അമ്മയായത്. മാല്‍തി മേരി എന്നാണ് പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും തങ്ങളുടെ കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. ഈയ്യടുത്ത് പ്രിയങ്ക ഇന്ത്യയിലേക്ക് എത്തിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യയിലെത്തുന്നത്. അധികം വൈകാതെ മടങ്ങുകയും ചെയ്തിരുന്നു.

  തന്റെ പുതിയ ബ്രാന്റിന്റെ പ്രചരാണാര്‍ത്ഥമായിരുന്നു പ്രിയങ്ക ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുകയും ചെയ്തു താരം. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ ചിത്രത്തിലാണ് പ്രിയങ്കയെ ഒടുവിലായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. താരം ഇപ്പോള്‍ റൂസോ സഹോദരന്മാര്‍ ഒരുക്കുന്ന സിറ്റഡലില്‍ ആണ് അഭിനയിക്കുന്നത്. പിന്നാലെ മറ്റ് ഹോളിവുഡ് ചിത്രങ്ങളും അണിയറയിലുണ്ട്.

  Read more about: priyanka chopra
  English summary
  Priyanka Chopra Recalls How A Fan Entered Her Bedroom's Balcony At Midnight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X