അടിവസ്ത്രം കാണണം, ഇല്ലാതെ ആളുകള്‍ സിനിമ കാണാന്‍ വരില്ല, രക്ഷിച്ചത് സല്‍മാന്‍ ഖാന്‍:പ്രിയങ്ക
ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് പ്രിയങ്ക ചോപ്ര. തന്റെ കരിയറിലെ ഇതുവരെയും ആര്‍ക്കും അറിയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തി കൊണ്ടുള്ള പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്. അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലെ പല വെളിപ്പെടുത്തലും സിനിമാലോകത്തു നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്നതാണ്. പുസ്തകത്തില്‍ പറയുന്ന പല സംഭവങ്ങളും ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അനുഭവങ്ങളും ചില സംവിധായകരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളും പ്രിയങ്ക പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ അടി വസ്ത്രം കാണണമെന്ന് സംവിധായകന്‍ പറഞ്ഞ സംഭവത്തെ കുറിച്ചും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. അന്ന് സഹായിക്കാനെത്തിയത് സല്‍മാന്‍ ഖാന്‍ ആണെന്നും പ്രിയങ്ക പറയുന്നു.

''സംവിധായകന്‍ എന്നോട് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ അദ്ദേഹത്തെ വിളിക്കുകയും കാര്യം വിശദീകരിക്കുകയും ചെയ്തു. ശേഷം ഫോണ്‍ സംവിധായകന് നല്‍കി. എന്‌റെ മുന്നില്‍ നിന്നു തന്നെ സംവിധായകന്‍ പറഞ്ഞത് എന്തു സംഭവിച്ചാലും അടിവസ്ത്രം കാണണം. ഇല്ലെങ്കില്‍ ആളുകള്‍ സിനിമ കാണാന്‍ വരില്ല എന്നായിരുന്നു'' പ്രിയങ്ക ഓര്‍ക്കുന്നു.
സംഭവത്തിന് പിന്നാലെ ആ സിനിമ താന്‍ ഉപേക്ഷിച്ചുവെന്ന് പ്രിയങ്ക പറയുന്നു. പിന്നീട് ഈ സംവിധായകന്‍ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിലെത്തി മോശമായി പെരുമാറി. എന്നാല്‍ അന്ന് സഹായിച്ചത് ആ ചിത്രത്തിലെ നായകനായ സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ആ സംവിധായകന്റെ വാക്കുകളും ശൈലിയുമെല്ലാം തന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെന്നും പ്രിയങ്ക ഓര്‍ക്കുന്നു.
മറ്റൊരു അനുഭവവും പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. സിനിമ മേഖലയില്‍ താന്‍ അന്ന് തുടക്കക്കാരിയായിരുന്നു. ലോകസുന്ദരിയായതിന് പിന്നാലെ താനൊരു സംവിധായകനെ കണ്ടു. കുറച്ച് സംസാരിച്ച ശേഷം അയാള്‍ തന്നോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കുറേനേരം നോക്കിയ ശേഷം ശരീരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നടിയായി മാറാമെന്ന് പറഞ്ഞു. തനിക്ക് ലോസ് ആഞ്ചല്‍സിലുള്ള നല്ലൊരു ഡോക്ടറെ അറിയാമെന്നും പറഞ്ഞുവെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു.
Recommended Video
നേരത്തേയും സിനിമമേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും വര്‍ണവിവേചനത്തെ കുറിച്ചും പ്രിയങ്ക മനസ് തുറന്നിരുന്നു. തന്റെ നിറത്തെ പരിഹസിക്കുമായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും തനിക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു.


Click it and Unblock the Notifications