Just In
- 1 min ago
പ്രശ്നങ്ങള്‍ തല്ലി തീര്‍ക്കാന്‍ മണിക്കുട്ടനും സായിയും; ഒടുവില്‍ കെട്ടിപ്പിടുത്തവും സോറിയും
- 39 min ago
പ്രധാന ആകര്‍ഷണം ലാലേട്ടനാണ്; അപ്പോഴേക്കും ഏറ്റുമുട്ടാന്‍ എന്തായിരുന്നു ഇത്ര ധൃതി, സീരിയല്‍ നടി അശ്വതി പറയുന്നു
- 39 min ago
തിരികെ: സ്നേഹത്താൽ ഇഴനെയ്തൊരു സഹോദരബന്ധം — ശൈലന്റെ റിവ്യൂ
- 1 hr ago
ഈ വീട്ടിലെ ഒരാളെ ഭയങ്കര ഇഷ്ടമാണ്, പേര് പറയില്ലെന്ന് സൂര്യ; ആളെ 'പൊക്കി' പ്രേക്ഷകരും ബിഗ് ബോസും
Don't Miss!
- News
ഇത് പിണറായിയുടെ ലാസ്റ്റ് ടേം, അടുത്ത തവണ തനിക്കും ബാധകമെന്ന് മറുപടി, ബംഗാള്‍ നല്കുന്ന പാഠം!!
- Sports
വാഷിങ്ടണ്‍ സുന്ദറിന്റെ സെഞ്ച്വറി നഷ്ടം- അവര്‍ക്കു ധൈര്യമില്ല! ആഞ്ഞടിച്ച് പിതാവ്
- Automobiles
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മ ഓടി ബാത്ത്റൂമില്‍ കയറി, പുറത്തേക്ക് വരില്ലെന്ന് പറഞ്ഞു; നിക്ക് വീട്ടില്‍ വന്ന കഥ പറഞ്ഞ് പ്രിയങ്ക
സൗന്ദര്യ മത്സരത്തിലൂടെ സിനിമയിലെത്തി ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സക്സഫുള്‍ ആയ നായികയായി മാറിയിരിക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി വിജയക്കൊടി ഉയര്‍ത്തിയ താരറാണിയാണ് പ്രിയങ്ക ഇന്ന്. നിരവധി ഹിറ്റുകളും എന്നെന്നും ഓര്‍ത്തിരിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളും പ്രിയങ്ക സിനമാലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.
എന്തൊരു ഭാഗി, എന്തൊരഴക്; സ്റ്റൈലിഷ് ലുക്കില്‍ ശില്‍പ്പ ഷെട്ടി
ഈയ്യടുത്തായിരുന്നു പ്രിയങ്കയുടെ പുസ്തകം പുറത്തിറങ്ങിയത്. അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചുമാണ് പ്രിയങ്ക മനസ് തുറക്കുന്നത്. ഇതുവരെ പുറം ലോകത്തിന് അറിയാതിരുന്ന പലതും പ്രിയങ്കയുടെ പുസ്തകത്തിലുണ്ട്. ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളും പ്രിയങ്ക തന്റെ പുസ്തകത്തിലൂടെ നടത്തിയിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ മറ്റൊരു തുറന്നു പറച്ചില് ശ്രദ്ധ നേടുകയാണ്.

തന്റെ അമ്മയും നിക്ക് ജൊനാസും ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു പ്രിയങ്ക മനസ് തുറന്നത്. ജയ്പൂര്‍ സാഹിത്യമേളയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാത്രി ഒരു മണിക്ക് നിക്കിനേയും കൂട്ടി വീട്ടിലേക്ക് വന്നതും നൈറ്റ് ഡ്രസില്‍ എഴുന്നേറ്റു വന്ന അമ്മയെ കുറിച്ചുമെല്ലാമാണ് പ്രിയങ്ക പറയുന്നത്. രസകരമായ കഥയാണ് പ്രിയങ്കയ്ക്ക് പറയാനുള്ളത്.

''മാതാപിതാക്കളെ പരിചയപ്പെട്ടുത്താന് ഉദ്ദേശിച്ചിരുന്നില്ല അപ്പോള്‍ സത്യത്തില്‍. അമ്മ ഉണര്ന്നിരിക്കുകയായിരിക്കുമെന്നത് ഞാന്‍ മറന്നിരുന്നു. അവരിന്നും അതു പറഞ്ഞെന്നെ കളിയാക്കാറുണ്ട്. രാത്രി ഒരു മണിയായതിനാലും വീട്ടില്‍ നിന്നും 10 മിനുറ്റ് മാത്രം അകലെയായിരുന്നതിനാലും വീട്ടിലേക്ക് വിളിക്കാന്‍ ഞാന്‍ മറന്നിരുന്നു അന്ന്. തീരുമാനം എടുത്തപ്പോഴേക്കും ഞങ്ങള്‍ വീട്ടിലെത്തിയിരുന്നു'' പ്രിയങ്ക പറയുന്നു.

''അമ്മ ആകെ ഞെട്ടിയിരുന്നു. സമയം രാത്രി ഒരു മണിയും. അമ്മ നൈറ്റ് ഡ്രസ് ആയിരുന്നു ധരിച്ചിരുന്നത്. ഞങ്ങളിത് ഒരിക്കലും മറക്കില്ല. കാരണം എനിക്കും ഇത് അസ്വാഭാവികമായിരുന്നു. ഒരു പയ്യനെ വീട്ടിലേക്ക് കൊണ്ടു വരികയാണ്. തീര്‍ത്തും അസ്വാഭാവികം. അമ്മ ഞെട്ടിയാണ് എഴുന്നേറ്റത്. ഒരു സെക്കന്റ് എന്നു പറഞ്ഞ് അമ്മ ബാത്ത്റൂമിലേക്ക് പോയി. ലിപ്സ്റ്റിക് ഇടുകയായിരുന്നു. പിന്നെ എന്നെ അകത്തേക്ക് വിളിച്ചു'' പ്രിയങ്ക പറയുന്നു.

''എന്താ പറയാതെ വന്നതെന്ന് അമ്മ ചോദിച്ചു. ഞാന്‍ പുറത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞു. നിങ്ങള്‍ പുറത്ത് വരുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ലിപ്സ്റ്റിക് ഇടുന്നതെന്ന് ഞാന്‍ ചോദിച്ചു'' പ്രിയങ്ക ഓര്‍ക്കുന്നു. തന്റെ അച്ഛനേയും അമ്മയേയും കുറിച്ച് പുസ്തകത്തിലും പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗമാണിതെന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍.
നാളുകളുടെ പ്രണയത്തിന് ശേഷം 2018ലാണ് പ്രിയങ്കയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് പ്രിയങ്ക പലപ്പോഴും മനസ് തുറന്നിട്ടുണ്ട്. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസത്തെ സോഷ്യല്‍ മീഡിയ പരിഹസിച്ചപ്പോഴും താരങ്ങള്‍ മറുപടിയുമായി എത്തിയിരുന്നു. ഇപ്പോള്‍ വിദേശത്താണ് പ്രിയങ്ക സ്ഥിരതാമസമാക്കിയിരിക്കുന്നത്.

തമിഴിലൂടെയായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം. തമിഴന് ആയിരുന്നു ആദ്യ സിനിമ. 2000ലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. അന്ധാസിലെ പ്രകടനമാണ് ഹിന്ദിയില്‍ പ്രിയങ്കയുടെ വരവറിയിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചത്. ദ വൈറ്റ് ടൈഗര്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മെട്രിക്സ് 4, ടെക്സ്റ്റ് ഫോര്‍ യു എന്നിവയാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ള സിനിമകള്‍