twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    18-ാം വയസില്‍ പല തെറ്റും പറ്റി, ആരും കൂടെ നിന്നില്ല; ബോളിവുഡ് മൊത്തം കപടമുഖങ്ങളെന്ന് പ്രിയങ്ക

    |

    ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണിന്ന് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നാലെ ഹിന്ദിയിലെത്തിയ പ്രിയങ്ക ചോപ്ര തന്റെ പ്രകടനം കൊണ്ടും അധ്വാനം കൊണ്ടും ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. ബോളിവുഡില്‍ മിന്നും താരമായിരിക്കെയാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. ഇന്ന് ഹോളിവുഡിലും സ്വന്തമായൊരു ഇടം നേടിയെടുത്ത ഗ്ലോബല്‍ താരമാണ് പ്രിയങ്ക ചോപ്ര.

    സിനിമ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കത്തില്‍ പലയിടത്തു നിന്നും പ്രിയങ്കയ്ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2006 ല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബോളിവുഡ് യാത്രയെക്കുറിച്ച് പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഈ യാത്ര എളുപ്പമായിരുന്നില്ല

    ഈ യാത്ര എളുപ്പമായിരുന്നുവോ എന്ന സിമിയുടെ ചോദ്യത്തിന് ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് പ്രിയങ്ക മറുപടി നല്‍കുന്നത്. '' ആയിരുന്നില്ല. ഞാന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തു. ഓരോ നിമിഷവും ഞാന്‍ നടന്നത് ഞാണിന്മേലാണ്. ആദ്യത്തെ രണ്ട് വര്‍ഷം വലിയ പാടായിരുന്നു. ഞാന്‍ ആരേയും വിശ്വസിച്ചിരുന്നില്ല. അത് സിനിമയായിരുന്നു നല്ലത്, ഏതാണ് ചെയ്യേണ്ടാത്തത് എന്നൊന്നും അറിയില്ല. സിനിമകളൊന്നും തുടങ്ങാതെ വന്നപ്പോള്‍ ഞാന്‍ എന്താണഅ ഇവിടെ ചെയ്യുന്നതെന്ന് ചിന്തിച്ചിരുന്നു. കോളേജിലേക്ക് തിരിച്ചു പോകാന്‍ തയ്യാറായിരുന്നു. അപ്പോഴാണ് അന്ദാസ് സംഭവിക്കുന്നത്'' എന്നാണ് പ്രിയങ്ക പറഞ്ഞത്.

    Also Read: നല്ലത് ആഗ്രഹിക്കുന്നവര്‍ മാത്രം കൂടെ മതി! സറോഗസി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിക്കിAlso Read: നല്ലത് ആഗ്രഹിക്കുന്നവര്‍ മാത്രം കൂടെ മതി! സറോഗസി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിക്കി

    അവിടെ നിന്നും ഞാന്‍ വളര്‍ന്നു

    ''ഞാന്‍ തകര്‍ന്നു പോകലിന്റെ വക്കോളം എത്തിയിരുന്നു. അവിടെ നിന്നും ഞാന്‍ വളര്‍ന്നുവെന്നാണ് തോന്നുന്നത്. ഒന്നര വര്‍ഷത്തേക്ക് എല്ലാവരില്‍ നിന്നും നിരസിക്കപ്പെട്ടു. എനിക്കന്ന് പതിനെട്ട് വയസാണ്. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആര്‍ക്കും എനിക്കൊപ്പം ജോലി ചെയ്യണ്ടായിരുന്നു'' എന്നും പ്രിയങ്ക പറയുന്നുണ്ട്. നിരസിച്ചിവര്‍ തന്നെ തിരികെ വന്നതിനെക്കുറിച്ചും സിമി ചോദിക്കുന്നുണ്ട്.

    Also Read: 'വിട്ടുകളഞ്ഞേക്കാൻ മമ്മൂക്ക വരെ പറഞ്ഞിട്ടും ഇടയ്ക്ക് തികട്ടി വരും, മാനസീകമായ വേദനയാണ് പോകാത്തത്'; ഷൈൻ!Also Read: 'വിട്ടുകളഞ്ഞേക്കാൻ മമ്മൂക്ക വരെ പറഞ്ഞിട്ടും ഇടയ്ക്ക് തികട്ടി വരും, മാനസീകമായ വേദനയാണ് പോകാത്തത്'; ഷൈൻ!

    ''അവര്‍ തിരിച്ചു വരുമ്പോള്‍ സന്തോഷമാണ്. പക്ഷെ നിങ്ങള്‍ എന്നെ വേണ്ടെന്ന് പറഞ്ഞതിനാല്‍ ഞാന്‍ നിങ്ങളുടെ കൂടെ ജോലി ചെയ്യില്ലെന്ന് പറയരുത്, അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുക. അവര്‍ വലിയ ആളുകളാണ്. അവരെ ബഹുമാനിക്കണം. അപ്പോഴാണ് നമ്മള്‍ കൂടുതല്‍ വലിയ ആളായി മാറുക. അതാണ് ഇന്‍ഡസ്ട്രിയുടെ രീതി'' എന്നാണ് അതിന് പ്രിയങ്ക നല്‍കിയ മറുപടി. അതേസമയം താന്‍ ബോളിവുഡില്‍ വെറുക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിനും പ്രിയങ്ക ചോപ്ര മറുപടി നല്‍കുന്നുണ്ട്.

    മിക്കവരും വ്യാജന്മാരാണ്

    ''മിക്കവരും വ്യാജന്മാരാണ്. ബുദ്ധിയുള്ള ഒരുപാട് പേരുണ്ട്, പക്ഷെ കൂടുതല്‍ പേരും ഫേക്കാണ്. അതെനിക്ക് അംഗീകരിക്കാന്‍ പറ്റുന്നുണ്ട്. എനിക്ക് തോന്നുന്നത്, ചിലപ്പോള്‍ ഞാനും ഞാനല്ലാതായിരുന്നിട്ടുണ്ടെന്നാണ്'' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എന്തായാലും അന്നത്തെ തിരിച്ചടികളില്‍ നിന്നും ശക്തമായി തിരിച്ചുവന്ന് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര.

    ജീ ലേ സര

    താരം ഇപ്പോള്‍ റൂസോ ബ്രദേഴ്‌സിന്റെ സീരീസായ സിറ്റാഡലില്‍ അഭിനയിച്ചു വരികയാണ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം താരം അധികം വൈകാതെ ബോളിവുഡിലുമെത്തും. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും കത്രീന കൈഫുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. റോഡ് മൂവിയായ ജീ ലേ സരയുടെ സംവിധാനം ഫര്‍ഹാന്‍ അക്തര്‍ ആണ്. സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.

    Read more about: priyanka chopra
    English summary
    Priyanka Chopra Reveals She Had To Face Rejection From Everyone In Her Initial Days Of Bollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X