ഒരേസമയം രണ്ടു പേരുമായും പ്രണയം, ഫോണ്‍ ബില്ല് കണ്ട് ഞെട്ടി; വെളിപ്പെടുത്തി പ്രിയങ്കയുടെ മുന്‍ സെക്രട്ടറി
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാത കടന്നു വരികയും സ്വന്തം കഠിനാധ്വാനത്തിലൂടേയും കഴിവിലൂടേയും ബോളിവുഡിലെ ഒന്നാം നമ്പര്‍ നായികയായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരമായിരിക്കെയാണ് ഹോളിവുഡിലേക്ക് ചുവടുമാറ്റുന്നതും. അവിടേയും തന്റെ വിജയം ആവര്‍ത്തിച്ച പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്.
സിനിമയിലെ മിന്നും പ്രകടനത്തിലൂടേയും തന്റെ ജീവിത വിജയത്തിലൂടേയും പലര്‍ക്കും പ്രചോദനമായി മാറുന്ന താരമാണ് പ്രിയങ്ക. എന്നാല്‍ പ്രിയങ്ക ചോപ്രയുടെ ജീവിതത്തില്‍ വിവാദങ്ങള്‍ക്കും പഞ്ഞമില്ല. പ്രണയങ്ങളും ഗോസിപ്പുകളുമെല്ലാം പ്രിയങ്കയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. സൂപ്പര്‍ താരം അക്ഷയ് കുമാറുമായുള്ള പ്രിയങ്കയുടെ പ്രണയവും ഒരുകാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഇന്ന് ഇരുവരും തമ്മില്‍ സംസാരിക്കുകയോ ഒരുമിച്ച് അഭിനയിക്കുകയോ പോലും ചെയ്യില്ല. പരസ്പരം അകലം പാലിക്കുകയാണ് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും.

എന്നാല്‍ പ്രിയങ്കയുടേയും അക്ഷയ് കുമാറിന്റേയും പ്രണയ വിവാദം പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഒരിക്കല്‍ പ്രിയങ്കയുടെ മുന്‍ സെക്രട്ടറിയായ പ്രകാശ് ജജുവാണ് പ്രിയങ്കയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മാധ്യമ ചര്‍ച്ചകള്‍ക്ക് വിത്ത് പാകിയത്. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
അക്ഷയ് കുമാറും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പ്രിയങ്ക ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തി വരുന്ന കാലമായിരുന്നു അത്. സൂപ്പര്‍ താരമായ അക്ഷയ് കുമാര്‍ ആകട്ടെ വിവാഹിതനും. 2004 ല്‍ പ്രകാശിനെ പ്രിയങ്ക ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പ്രകാശ് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്.

പ്രിയങ്കയും അക്ഷയ് കുമാറും എപ്പോഴും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമായിരുന്നുവെന്നും പ്രിയങ്കയുടെ ഫോണ്‍ ബില്‍ അമ്പരപ്പിക്കുന്നതായിരുന്നുവെന്നുമാണ് പ്രകാശ് പറഞ്ഞത്. ഇതേസമയം തന്നെ യുവനടന്‍ ആയിരുന്ന ഹര്‍മന്‍ ബവേജയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും പ്രകാശ് ജജു വെളിപ്പെടുത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ മുന്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.
''പ്രിയങ്ക നിരന്തരമായ അക്ഷയ് കുമാറിനെ വിളിച്ചു കൊണ്ടിരിക്കുകയും മെസേജ് അയച്ചു കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഫോണ്‍ ബില്ല് വളരെ വലുതായിരുന്നു. അതേസമയം തന്നെ അവര്‍ക്ക് ഹര്‍മന്‍ ബവേജയുമായും ബന്ധമുണ്ടായിരുന്നു. സത്യം പറയുകയാണെങ്കില്‍, അക്ഷയ് ഒരു കുട്ടിയെ പോലെയാണ്. പ്രിയങ്ക അവന് മെസേജ് അയക്കുകയും നിരന്തരം വിളിക്കുകയും ചെയ്താല്‍ അവന് പ്രതികരിക്കാതിരിക്കാനാകില്ല. എനിക്ക് ട്വിങ്കിളിന് ഓര്‍ത്ത് സങ്കടം വന്നു. ഇതില്‍ വേദനിക്കുന്നത് അവളായിരുന്നു. കരിയറില്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ പ്രിയങ്കയോട് പറയാന്‍ ശ്രമിച്ചു. പക്ഷെ അവള്‍ക്കത് ഇഷ്ടമായില്ല, എന്നെ പുറത്താക്കി'' എന്നായിരുന്നു മുന്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ തന്റെ മുന്‍ സെക്രട്ടറിയുടെ വാദങ്ങളെയെല്ലാം പ്രിയങ്ക തള്ളിക്കളഞ്ഞു. ഇതിനിടെ പ്രകാശ് പ്രിയങ്കയ്‌ക്കെതിരെ ക്രിമനല്‍ കേസും നല്‍കിയിരുന്നു. 15 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2019 ലാണ് കേസ് അവസാനിക്കുന്നത്. പ്രിയങ്കയുമായുള്ള പ്രണയ ഗോസിപ്പുകളില്‍ മനം നൊന്ത് അക്ഷയ് കുമാറിനെ പ്രിയങ്കയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യ ട്വിങ്കിള്‍ ഖന്ന വിലക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇന്ന് അതെല്ലാം പഴയ കഥകളാണ്.
Recommended Video

ഇന്ന് വിവാഹിതരാണ് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ പങ്കാളി. ഈയ്യടുത്തായിരുന്നു ഇരുവരും മാതാപിതാക്കളായി മാറിയത്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു പ്രിയങ്ക അമ്മയായത്. മാല്‍തി എന്നാണ് തന്റെ കുഞ്ഞിന് പ്രിയങ്ക പേരിട്ടിരിക്കുന്നത്. മെട്രിക്‌സ് പരമ്പരയിലെ നാലാമത്തെ ചിത്രത്തിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് തിരികെ വരാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ പുതിയ സിനിമ.


Click it and Unblock the Notifications