പ്രിയങ്കയുടെ കുടുംബം മനസില്‍ കണ്ട വരന്‍ നിക്ക് അല്ല, ഈ സൂപ്പര്‍താരം
തെന്നിന്ത്യന്‍ സിനിമയിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറി, ഇപ്പോള്‍ ഗ്ലോബല്‍ സ്റ്റാര്‍ ആയ താരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. ഓര്‍ത്തിരിക്കാവുന്ന നിരവധി പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് പ്രിയങ്ക. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഗായികയായും കൈയ്യടി നേടിയിട്ടുണ്ട്.
വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന വ്യക്തിയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

2018ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്നത് രസകരമായൊരു വസ്തുതയാണ്. പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്‌നയെ വിവാഹം കഴിക്കണമെന്നായിരുന്നു. ദേവോം കി ദേവ് മഹാദേവ് എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്.
പ്രിയങ്ക തന്നെയാണ് തന്റെ ആന്റിയുടെ ഈ ആഗ്രഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ആഗ്രഹം കൊണ്ട് തീര്‍ന്നില്ല, വിവാഹത്തെ കുറിച്ച് മോഹിത്തിനോട് ആന്റി സംസാരിക്കുകയും ചെയ്തിരുന്നു. പ്രിയങ്കയുമായുള്ള വിവാഹത്തെ കുറിച്ച് കേട്ട മോഹിത് ആദ്യം അമ്പരന്നുവെങ്കിലും പിന്മാറുകയായിരുന്നു. പ്രിയങ്ക ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നും താന്‍ ഒരിക്കലും പ്രിയങ്കയ്ക്ക് ചേരില്ലെന്നുമായിരുന്നു മോഹിത് പറഞ്ഞത്. അതേസമയം അടുത്തൊരു ജന്മമുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രിയങ്കയെ കണ്ടുമുട്ടുമെന്നും മോഹിത് പറഞ്ഞു.
മനംകവരും ലുക്കില്‍ ദീപിക പദുക്കോണ്‍; കാഴ്ച കവര്‍ന്ന് ആ കമ്മലുകള്‍
നെറ്റ്ഫ്‌ളിക്‌സിന്റെ ദ വൈറ്റ് ടൈഗര്‍ ആണ് പ്രിയങ്ക ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ. ചിത്രം ഏറെ പ്രശംസ നേടുകയും ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം നേടുകയും ചെയ്തിരുന്നു. മെട്രിക്‌സ് 4, ടെക്‌സ്റ്റ് ഫോര്‍ യു തുടങ്ങിയവാണ് പ്രിയങ്കയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ദ സ്‌കൈ ഈസ് പിങ്ക് ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.


Click it and Unblock the Notifications