എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുകയാണ്! പേര് ഇട്ടിട്ടില്ല; കൊച്ചു മകളെക്കുറിച്ച് പ്രിയങ്കയുടെ അമ്മ

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തി ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഓണ്‍ സ്‌ക്രീനിലും ഓഫ് സക്രീനിലും ആരാധകര്‍ക്ക് പ്രചോദനമായി മാറുന്ന പ്രിയങ്ക തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈയ്യടുത്തായിരുന്നു പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസും കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വരവോടെ പ്രിയങ്കയുടേയും നിക്കിന്റേയും ജീവിതമാകെ മാറി മറഞ്ഞിരിക്കുകയാണ്. അതേസമയം കുഞ്ഞിന്റെ വരവില്‍് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മുത്തശ്ശിയായ മധു ചോപ്രയാണ്.

മുത്തശ്ശിയായതിന്റെ സന്തോഷം അടക്കിവെക്കാനാകുന്നില്ലെന്നാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറയുന്നത്. കഴിഞ്ഞ മാസം, ജനുവരി 22 നായിരുന്നു താനും നിക്കും അമ്മയും അച്ഛനുമായെന്ന സന്തോഷ വാര്‍ത്ത പ്രിയങ്ക ചോപ്ര ആരാധകരുമായി പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പിലൂടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ മാതാപിതാക്കളായി മാറിയ വിവരം നിക്കും പ്രിയങ്കയും അറിയിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും പ്രിയങ്കയും.

ചിരിച്ചു കൊണ്ടേയിരിക്കുകയാണ്

പ്രിയങ്കയുടെ ജീവിതത്തിലെ സന്തോഷത്തെ ആരാധകരും ആഘോഷകമാക്കി മാറ്റുകയായിരുന്നു. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും താരങ്ങളുമെത്തിയിരുന്നു. ഇപ്പോഴിതാ പേരക്കുട്ടിയെക്കുറിച്ച് മധു ചോപ്ര് മനസ് തുറന്നിരിക്കുകയാണ്. തന്റെ കോസ്‌മെറ്റിക് ക്ലിനിക്കിന്റെ പതിനാലാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു മധു ചോപ്ര. ഇതിനിടെയാണ് മധു ചോപ്ര കുട്ടിയെക്കുറിച്ച് മനസ് തുറന്നത്. താന്‍ വളരെയധികം സന്തുഷ്ടയാണെന്നാണ് മധു പറയുന്നത്. ''മുത്തശ്ശിയായതില്‍ ഒരുപാട് ഒരുപാട് സന്തോഷിക്കന്നുണ്ട്. ഞാന്‍ എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുകയാണ്. ഞാന്‍ വളരെയധികം സന്തുഷ്ടയാണ്'' എന്നായിരുന്നു മധു ചോപ്രയുടെ പ്രതികരണം.

കുട്ടിയുടെ പേരിനെ ചൊല്ലി

അതേസമയം കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള ചോദ്യങ്ങള്‍ക്കും മധു ചോപ്ര മറുപടി നല്‍കുന്നുണ്ട്. കുട്ടിയുടെ പേര് ഇതുവരേയും തീരുമാനിച്ചിട്ടില്ലെന്നാണ് മധു ചോപ്ര പറയുന്നത്. ജോത്സ്യന്‍ പേര് തീരുമാനിക്കുന്നത് വരെ കാത്തിരിക്കുകയാണെന്നും ശരിയായ സമയത്ത് തന്നെ അത് നടക്കുമെന്നും മധു ചോപ്ര പറയുന്നു. പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചിരിക്കുന്നത് പെണ്‍ കുഞ്ഞാണെന്ന് നേരത്തെ സഹോദരി മീര ചോപ്ര സ്ഥിരീകരിച്ചിരുന്നു. കുട്ടിയ്ക്ക് എന്തായിരിക്കും നിക്കും പ്രിയങ്കയും പേരിടുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ട് മത വിശ്വാസികളും രണ്ട് സംസ്‌കാരത്തില്‍ നിന്നുമുള്ളവരാണ് നിക്കും പ്രിയങ്കയും. അതിനാല്‍ കുട്ടിയുടെ പേരിലടക്കം ഇരുവരും ന്യൂട്ട്രലായ തീരുമാനത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മുഖം കാണാനായി

ഒരു കുഞ്ഞ് വേണമെന്ന് പ്രിയങ്കയും നിക്കും കുറച്ച് നാളുകളായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും തിരക്കുകള്‍ മൂലം സാധിക്കാതെ വന്നതോടെയാണ് വാടകഗര്‍ഭധാരണം എന്ന വഴി തിരഞ്ഞെടുക്കാന്‍ താരദമ്പതികള്‍ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കുട്ടിയുടെ ജനനം പ്രതീക്ഷിച്ചിരുന്നതിലും നേരത്തെയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും പ്രിയങ്കയുടേയും നിക്കിന്റേയും കുഞ്ഞിന്റെ മുഖം കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.
നേരത്തെ പ്രിയങ്കയും നിക്കും വിവാഹ മോചിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത തെറ്റാണെന്ന് മധു ചോപ്ര വ്യക്തമാക്കുകയായിരുന്നു. പിന്നാലെയാണ് പ്രിയങ്കയും നിക്കും മാതാപിതാക്കളായി മാറുന്നത്.

Recommended Video

Priyanka chopra's natural hair mask
 ജീ ലേ സര

അതേസമയം മെട്രിക്‌സ് പരമ്പരയിലെ നാലാം ചിത്രമാണ് പ്രിയങ്കയുടേതായി അവസാനം എത്തിയ സിനമ. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയ ഭട്ടും കത്രീന കൈഫും പ്രിയങ്കയ്‌ക്കൊപ്പം ഒരുമിക്കുന്ന ജീ ലേ സരയാണ് പ്രിയങ്കയുടെ തിരിച്ചുവരവ് ചിത്രം. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജീ ലേ സര. റോഡ്് മൂവിയാണ് ജീ ലേ സര. നായികമാരുടെ റോഡ് മൂവി എന്നത് നാളുകളായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്ന ഒന്നാണ്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X