'അതുവരെ ഒരിക്കൽ പോലും ഞാൻ അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നില്ല; ഇന്ന് എനിക്ക് അമ്മയുടെ വിലയറിയാം'

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബൽ ഐക്കണായാണ് പ്രിയങ്ക അറിയപ്പെടുന്നത്. 2000ൽ ലോക സുന്ദരിപ്പട്ടം നേടി സിനിമയിലേക്കെത്തിയ പ്രിയങ്ക അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയ താരം ഇന്ന് കൈനിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ്. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്.

അതുകൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരുകയായിരുന്നു താരം. അതിന് കൂട്ടായി എപ്പോഴും നടിക്കൊപ്പം ഉണ്ടായിരുന്നത് കുടുംബമാണ്. അമ്മ മധു ചോപ്രയും അശോക് ചോപ്രയും നൽകിയ പിന്തുണയെ കുറിച്ചൊക്കെ പ്രിയങ്ക പലപ്പോഴും വാചാലയായിട്ടുണ്ട്. ഇതുകൂടാതെ തന്റെ ജീവിതാനുഭവങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

Priyanka Chopra, Priyanka Chopra news, Priyanka Chopra latest, Priyanka Chopra mom

ഇപ്പോഴിതാ അത്തരത്തിൽ പ്രിയങ്ക പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അമ്മയെ കുറിച്ചാണ് പ്രിയങ്കയുടെ വാക്കുകൾ. ഇപ്പോഴാണ് താൻ അമ്മയുടെ പ്രാധാന്യം മനസിലാക്കുന്നതെന്ന് പ്രിയങ്ക പറയുന്നു. അടുത്തിടെ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര മനസു തുറന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ.

'ഞാൻ കൗമാരക്കാരി ആയ സമയത്ത് എനിക്ക് അമ്മയോട് സ്നേഹമോ ബഹുമാനമോ ഒന്നും ഇല്ലായിരുന്നു. മിക്ക ആളുകളെയും പോലെ, ഞാൻ എന്റെ മാതാപിതാക്കളെ നിസ്സാരമായി കണ്ടു. അമ്മ എന്നെ സേവിക്കുന്നവളാണ്, എന്റെ ആവശ്യങ്ങൾ നിറവേറ്റുന്നവളാണ്, ഞാൻ ചോദിച്ചാൽ എന്തും ചെയ്ത് തരണം എന്ന തോന്നലൊക്കെ എനിക്കുണ്ടായിരുന്നു. അച്ഛൻ മിലിട്ടറിയിൽ സേവനമനുഷ്ഠിക്കുന്നതിനാൽ പലപ്പോഴും വീട്ടിൽ വരാറില്ലായിരുന്നു,'

'എന്നെ സംബന്ധിച്ചിടത്തോളം മാതാപിതാക്കൾ എന്നാൽ അത് അമ്മ ആയിരുന്നു, കാരണം അമ്മയാണ് എനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത്. എന്നിരുന്നാലും, അച്ഛൻ വന്നാൽ ഭയങ്കര അച്ചടക്കമായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് അച്ചടക്കവും സംയമനം കാണിക്കാനുമൊക്കെ ഞാൻ പഠിച്ചത്. എന്റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ പരിപാലിച്ചുവെങ്കിലും ഞാൻ ഒന്നിനും അമ്മയോട് നന്ദി പറഞ്ഞിരുന്നില്ല. എനിക്ക് ആ തോന്നൽ ഇല്ലായിരുന്നു. എന്നാൽ, ഇന്ന് ഞാൻ എന്റെ അമ്മയുടെ വില മനസിലാക്കുന്നു,'

Priyanka Chopra, Priyanka Chopra news, Priyanka Chopra latest, Priyanka Chopra mom

'കൗമാരത്തിൽ എന്റെ ലോകം അമ്മയിൽ നിന്ന് വ്യത്യസ്തമായിരുന്നു. അമ്മയുടെ ലോകം ഞാൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ എന്റെ ലോകം എന്റെ സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നു. അമ്മ എന്നാൽ വാക്കുകൾക്ക് അതീതമാണ്, ആ സ്നേഹം പരിധികൾക്ക് അപ്പുറമാണ്. ലോകത്തിലെ ഒരു സ്നേഹത്തിനും അമ്മയുടെ സ്നേഹവുമായി താരതമ്യം ചെയ്യാൻ കഴിയില്ല,'

'അന്ന് ഞാൻ അമ്മയെ കെട്ടിപ്പിടിച്ചിരുന്നില്ല. എന്നാൽ ഇന്ന് അമ്മയെ കണ്ടാൽ ഞാൻ ആദ്യം ചെയ്യുന്നത് കെട്ടിപ്പിടിക്കുക എന്നതാണ്. അമ്മയുടെ സ്നേഹത്തിന്റെ വില മനസിലാക്കിയത് കൊണ്ടാണ് ഞാൻ ഇത്രയധികം മാറിയത്. അമ്മയുടെ അടുത്തായിരുന്നപ്പോൾ അമ്മയുടെ വില എനിക്കറിയില്ലായിരുന്നു. ഇപ്പോൾ അമ്മ അടുത്തില്ലാത്തപ്പോൾ അത് അറിയുന്നുണ്ട്. ദൂരെ ആയിരിക്കുന്നതിലെ ഒരു നല്ല വശം അതാണ്,' എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X