അവള്‍ ജീവിക്കുമോ എന്നറിയില്ല; എന്നും മോളേയും നെഞ്ചിലിട്ട് ഞാനും നിക്കും ഐസിയുവിന് മുന്നില്‍ നിന്നു!

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തുകയും ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരവുമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. എല്ലാ അര്‍ത്ഥത്തിലും ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക ചോപ്ര. ഈയ്യടുത്താണ് പ്രിയങ്ക ചോപ്ര തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്ക് കടന്നത്. പോയ വര്‍ഷമായിരുന്നു പ്രിയങ്ക ചോപ്ര അമ്മയായത്. മാല്‍തി മേരി ചോപ്ര എന്നാണ് പ്രിയങ്കയുടേയും നിക്ക് ജൊനാസിന്റേയും മകളുടെ പേര്.

ഇപ്പോഴിതാ മകളുടെ ജനനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പ്രിയങ്ക ചോപ്ര. നിശ്ചയത്തിലും നേരത്തെയായിരുന്നു മാല്‍തിയുടെ ജനനം. ഇതിന്റെ പേരില്‍ ഒരുപാട് ബുദ്ധിമുട്ടുകളാണ് തുടക്കത്തില്‍ നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ ആ സമയത്തെക്കുറിച്ച് പ്രിയങ്ക മനസ് തുറക്കുന്നുണ്ട്. മകളുമായി സ്ഥിരമായി ഐസിയുവിന് മുന്നില്‍ നില്‍ക്കേണ്ടി വന്നതിനെക്കുറിച്ച് താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

അതിജീവിക്കുമോ ഇല്ലയോ

പ്രിയങ്കയുടേയും നിക്കിന്റേയും കുടുംബങ്ങള്‍ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. എന്നാല്‍ തീവ്ര പരിചരണ വിഭാഗമായ എന്‍ഐസിയുവിലേക്ക് പ്രിയങ്കയ്ക്കും നിക്കിനും മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ഒമിക്രോണ്‍ വേവിന്റെ ഭീഷണി കൂടെയുണ്ടായിരുന്ന സമയമായിരുന്നു അത്. ''ഞങ്ങള്‍ എല്ലാ ദിവസം അവളെ എന്റെ നെഞ്ചിലോ എന്റെ ഭര്‍ത്താവിന്റെ നെഞ്ചിലോ കിടത്തിയാണ് പിന്നിട്ടത്. അവള്‍ അതിജീവിക്കുമോ ഇല്ലയോ എന്നറിയില്ലായിരുന്നു'' എന്നാണ് പ്രിയങ്ക പറയുന്നത്.

 മാല്‍തി മേരി ചോപ്ര

കഴിഞ്ഞ ദിവസം മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസിനൊപ്പമുള്ള തന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ പ്രിയങ്കയും മകളും ധരിച്ചിരിക്കുന്നത്. എന്നാല്‍ മകളുടെ മുഖം ചിത്രത്തില്‍ നിന്നും കാണാന്‍ സാധിക്കില്ല. പതിവ് പോലെ മകളുടെ മുഖം പ്രിയങ്ക മറച്ചു പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലായിരുന്നു പ്രിയങ്കയും നിക്കും തങ്ങളുടെ മകളെ വരവേറ്റത്. വാടകഗര്‍ഭ ധാരണത്തിലൂടെയായിരുന്നു പ്രിയങ്കയും നിക്കും അമ്മയും അച്ഛനുമായത്. മാതൃദിനത്തില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പ്രിയങ്ക പങ്കുവച്ചിരുന്നു. അതേസമയം എന്തുകൊണ്ടാണ് തങ്ങള്‍ വാടക ഗര്‍ഭപ്രാതം എന്ന വഴി തിരഞ്ഞെടുത്തതെന്നും അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര തുറന്നു പറയുന്നുണ്ട്.

ഗോസിപ്പാക്കാന്‍ അനുവദിക്കില്ല

''ആളുകള്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ അതിനെ നേരിടാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ എന്റെ മകളെക്കുറിച്ച് പറയുമ്പോള്‍ അത് വേദനയുണ്ടാക്കും. അവളെ വെറുതെ വിടൂ. അവര്‍ അവളുടെ ഞരമ്പ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ആ കുഞ്ഞു വിരലില്‍ പിടിക്കുമ്പോള്‍ എന്താണ് അനുഭവപ്പെടുന്നതെന്ന് എനിക്കറിയാം. അവളെ ഒരു ഗോസിപ്പാക്കാന്‍ അനുവദിക്കില്ല. എന്റെ മകളുടെ കാര്യത്തില്‍ ഞാന്‍ വളരെ പ്രൊട്ടക്ടീവാണ്. ഇത് എന്റെ ജീവിതം മാത്രമല്ല, അവളുടെ ജീവിതം കൂടിയാണ്'' പ്രിയങ്ക പറയുന്നു.

ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്തത്

''അവള്‍ ജനിക്കുമ്പോള്‍ ഞാന്‍ ഓപ്പറേഷന്‍ തീയേറ്ററിലുണ്ടായിരുന്നു. വളരെ ചെറുതായിരുന്നു അവള്‍. എന്താണ് ആ നഴ്‌സുമാര്‍ ചെയ്തതെന്ന് ഞാന്‍ കണ്ടതാണ്. ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്തത്. അവര്‍ അവളെ ഇന്റുബേറ്റിലേക്ക് മാറ്റുമ്പോള്‍ ഞാനും നിക്കും അവിടെ നില്‍പ്പുണ്ടായിരുന്നു. ആ കുഞ്ഞ് ശരീരത്തില്‍ നിന്നും എങ്ങനെയാണ് അവര്‍ അവര്‍ക്ക് വേണ്ടത് കണ്ടെത്തിയതെന്ന് അറിയില്ല'' പ്രിയങ്ക പറയുന്നു.

സിറ്റഡല്‍

''എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് വളരെ അത്യാവശ്യമായൊരു ചുവടായിരുന്നു. എനിക്കിതിന് സാധിച്ചുവെന്നതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ സറോഗേറ്റ് വളരെ കരുണയുള്ളവളായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി ആറ് മാസം അവളെ നോക്കി'' എന്നും പ്രിയങ്ക പറയുന്നുണ്ട്. പ്രിയങ്ക ചോപ്ര ഇതുവരെ മകളുടെ മുഖം ആരാധകര്‍ക്കായി കാണിച്ചിട്ടില്ല. അധികം വൈകാതെ തന്നെ താരപുത്രിയുടെ മുഖം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം സിറ്റഡല്‍ ആണ് പ്രിയങ്ക ചോപ്രയുടെ പുതിയ പ്രൊജക്ട്. റൂസോ സഹോദരന്മാരാണ് സീരിസൊരുക്കുന്നത്. അധികം വെെകാതെ തന്നെ താരം ബോളിവുഡിലേക്കും തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X