എന്നെ ഇല്ലാതാക്കാന്‍ നോക്കി, അവസരങ്ങള്‍ തട്ടിയകറ്റി; ബോളിവുഡ് വിടാനുള്ള കാരണം പറഞ്ഞ് പ്രിയങ്ക

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബങ്ങളുടെ വേരില്ലാതെ തന്നെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരം. ആത്മവിശ്വാസമാണ് പ്രിയങ്കയെ മുന്നോട്ട് നയിക്കുന്നത്. 2018 കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രിയങ്കയോട് ഏത് ബോളിവുഡ് താരത്തെയാണ് മാതൃകയായി കാണുന്നതെന്ന് ചോദിച്ചിരുന്നു. ആരുമില്ല എന്നാണ് അന്ന് പ്രിയങ്ക കരണിന് നല്‍കിയ ഉത്തരം. പ്രിയങ്കയുടെ വാക്കുകള്‍ പലര്‍ക്കും അന്ന് അഹങ്കാരമായി തോന്നി.

പക്ഷെ പ്രിയങ്കയ്ക്ക് മുന്നില്‍ മാതൃകകളില്ല എന്നതാണ് വാസ്തവം. ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവരെല്ലാം പരാജയപ്പെട്ട് തിരികെ വന്നു. എന്നാല്‍ പ്രിയങ്ക ഹോളിവുഡിലും തനിക്കായൊരു ഇരിപ്പിടം കണ്ടെത്തി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര.

Priyanka Chopra

ഹോളിവുഡ് ചിത്രങ്ങളിലുള്ള ടിപ്പിക്കല്‍ ഇന്ത്യന്‍ കഥാപാത്രങ്ങളല്ല പ്രിയങ്ക ചെയ്തത്. അത്തരം സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കാന്‍ പ്രിയങ്കയ്ക്കായി. അഭിനയത്തിന് പുറമെ സ്വന്തം ബ്രാന്റിലൂടെ സംരംഭക എന്ന നിലയിലും പ്രിയങ്ക ശക്തയായി മാറിയിട്ടുണ്ട്. ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, എന്തുകൊണ്ടാണ് താന്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു.

തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. സംഗീത വീഡിയോകളിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ക്വാന്റികോ എന്ന സീരീസിലൂടെ അവിടേയും താരമായി മാറുകയായിരുന്നു. ബോളിവുഡിലെ നെപ്പോട്ടിസവും ഗ്രൂപ്പിസവുമൊക്കെയാണ് തന്റെ ചുവടുമാറ്റത്തിനുള്ള കാരണമായി പ്രിയങ്ക ചോപ്ര ചൂണ്ടിക്കാണിക്കുന്നത്.

''ബോളിവുഡില്‍ എന്നെ ഒരു കോര്‍ണറിലേക്ക് തള്ളി മാറ്റുകയായിരുന്നു. എന്നെ ആരും കാസ്റ്റ് ചെയ്യുന്നില്ല. ആളുകളുമായി ഭിന്നതകളുണ്ടായി. ഞാന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ മികവുള്ളവളല്ല. ആ പൊളിറ്റിക്‌സില്‍ ഞാന്‍ തളര്‍ന്നു പോയി. എനിക്കൊരു ഇടവേള വേണമായിരുന്നു. സംഗീതമാണ് എനിക്ക് ലോകത്തിന്റെ മറ്റൊരു വശത്തേക്ക് കടക്കാനുള്ള അവസരം നല്‍കിയത്. കിട്ടാത്ത സിനിമകളോടുള്ള ആഗ്രഹമായിരുന്നില്ല. എനിക്ക് ചിലരുടെ സംഘങ്ങളെ ഒഴിവാക്കണമായിരുന്നു. അതിനാല്‍ ഈ അവസരം വന്നപ്പോള്‍ ഞാന്‍ ഇതെല്ലാം ഇട്ടിട്ട് പോകാന്‍ തീരുമാനിച്ചു'' പ്രിയങ്ക പറയുന്നു.

ബോളിവുഡിലെ തന്റെ വിജയം പലരേയും അസ്വസ്ഥരാക്കിയെന്നും പ്രിയങ്ക പറയുന്നുണ്ട്. ''വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നത്. എന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. എന്റെ ജോലി തട്ടിയെടുക്കാന്‍ നോക്കി. ഞാന്‍ നന്നായി ചെയ്യുന്നുവെന്നത് കൊണ്ട് മാത്രം എന്നെ കാസ്റ്റ് ചെയ്യാതിരിപ്പിക്കാന്‍ അവര്‍ നോക്കി'' എന്നാണ് പ്രിയങ്ക ചോപ്ര ആരോപിച്ചത്. നെപ്പോട്ടിസത്തെക്കുറിച്ചും പ്രിയങ്ക തുറന്നടിക്കുന്നുണ്ട്.

Priyanka Chopra

''ആറ് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ഭയന്നു. കാരണം ഞാനൊരു നെപ്പോ കിഡ് അല്ല. എനിക്ക് അവരെ പോലെ വലിയൊരു പിന്തുണ കിട്ടുന്നില്ല. അവര്‍ തലമുറകളായി അഭിനേതാക്കളാണ്. അവര്‍ക്ക് വരുമ്പോള്‍ തന്നെ ഒരുപാട് അവസങ്ങള്‍ കിട്ടും. പക്ഷെ പുറത്തു നിന്നും വരുന്നവരുടെ അവസ്ഥ അതല്ല. നമ്മളുടെ അവസാനത്തെ ചിത്രം പരാജയപ്പെട്ടുവെന്ന് കരുതി നമ്മളുടെ അമ്മാവന്‍ വന്ന് സിനിമ എടുത്ത് തരില്ലല്ലോ? പൊരുതി വേണം നേടാന്‍'' എന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.

തന്റെ 22 വര്‍ഷത്തെ കരിയറില്‍ ആദ്യമായി പുരുഷ താരത്തിന് കൊടുക്കുന്ന അതേ പ്രതിഫലം പ്രിയങ്കയെ തേടിയെത്തുന്നത് ഈയ്യടുത്താണ്. സിറ്റഡല്‍ എന്ന ആമസോണ്‍ പ്രൈമിന്റെ സീരീസിലാണ് താരത്തിന് തുല്യവേതനം ലഭിച്ചത്. അതേസമയം, ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ജീ ലേ സരയിലൂടെ പ്രിയങ്ക തിരിച്ചുവരുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X