ലോകം പ്രിയങ്കയെ ഒരു നോക്ക് കാണാന്‍ കാത്തു നില്‍ക്കുന്നു; സ്വന്തം നാട്ടില്‍ ഊരുവിലക്ക്! ദുരനുഭവം പങ്കിട്ട് അമ്മ

ലോകമുഴുവന്‍ ആരാധകരുള്ള നായികയാണ് പ്രിയങ്ക ചോപ്ര. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ പ്രിയങ്ക ഇന്ന് ഹോളിവുഡ് താരമാണ്. ഇന്ത്യയുടെ ഗ്ലോബല്‍ ഐക്കണ്‍ ആണിന്ന് പ്രിയങ്ക ചോപ്ര. ലോക സുന്ദരി പട്ടം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ പ്രിയങ്കയുടെ ആ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിച്ചപ്പോള്‍ സ്വന്തം നാട് അവരെ വെറുപ്പു കൊണ്ടു മൂടുകയായിരുന്നു.

ഇപ്പോഴിതാ ലോക സുന്ദരി പട്ടം നേടിയ നാട്ടില്‍ തിരികെ വന്നപ്പോള്‍ നാട്ടുകാരില്‍ നിന്നുമാണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. 2000 ലാണ് പ്രിയങ്ക മിസ് വേള്‍ഡ് പട്ടം നേടുന്നത്. ആ സമയത്ത് സൗന്ദര്യ മത്സരങ്ങളോട് പ്രിയങ്കയുടെ നാടായ ബറേലിയിലുണ്ടായിരുന്നത് തെറ്റായ കാഴ്ചപ്പാടായിരുന്നുവെന്നാണ് അമ്മ പറയുന്നത്.

Priyanka Chopra

''ആ സമയത്ത് സൗന്ദര്യ മത്സരങ്ങള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതാണെന്നായിരുന്നു ധാരണ. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതെന്ന് പറഞ്ഞ് അപമാനിക്കുമായിരുന്നു. അവള്‍ മിസ് വേള്‍ഡ് ആയപ്പോള്‍ ഉത്തര്‍ പ്രദേശിലേക്ക് സ്വാഗതം ചെയ്യാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ടൈംസ് ഓഫ് ഇന്ത്യ വളരെ കഷ്ടപ്പെട്ടാണ് അവള്‍ക്ക് വരാനുള്ള അനുമതി വാങ്ങിയത്. അതും ഉപാധികളോടെ. അവള്‍ക്ക് ആര്‍മി ഏരിയയില്‍ മാത്രമായിരുന്നു പ്രവേശനമുണ്ടായിരുന്നത്. അവള്‍ക്കുള്ള വെല്‍ക്കം പാര്‍ട്ടി ആര്‍മി ക്ലബില്‍ മാത്രമായിരുന്നു നടത്താന്‍ അനുവാദമുണ്ടായിരുന്നത്. പട്ടാളക്കാര്‍ക്ക് മാത്രമായിരുന്നു പ്രവേശന അനുമതി. സാധാരണക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ല'' എന്നാണ് മധു ചോപ്ര പറയുന്നത്.

''രാജ്യത്തിന് വേണ്ടി ഇത്ര വലിയൊരു പട്ടം നേടിയാണ് വരുന്നത്. അവള്‍ മില്ലേനിയം മിസ് വേള്‍ഡായിരുന്നു. എന്നിട്ടും അവള്‍ക്ക് സ്വന്തം വീട്ടില്‍ പ്രവേശനം കിട്ടിയില്ല. പക്ഷെ അവള്‍ അതില്‍ തളര്‍ന്നില്ല'' എന്നും പ്രിയങ്കയുടെ അമ്മ പറയുന്നുണ്ട്. ചിലര്‍ തങ്ങളുടെ തെറ്റായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. പക്ഷെ അവള്‍ ഒരിക്കലും കോംപ്രമൈസ് ചെയ്തില്ല. ചൂഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ട പ്രകാരം ആണ് പങ്കെടുത്തത്. അതില്‍ വിജയിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതിന് പകരം, ഇതുപോലെ മനോഹരമായ ഒന്നിനെ എന്തിനാണ് കുറ്റകൃത്യമായി ചിത്രീകരിക്കുന്നതെന്നാണ് അമ്മ ചോദിക്കുന്നത്.

Priyanka Chopra

അതേസമയം ബറേലിയില്‍ നിന്നും മുംബൈയിലെത്തിയപ്പോള്‍ ആവേശത്തോടെയാണ് ജനം പ്രിയങ്കയെ സ്വീകരിച്ചതെന്നാണ് അമ്മ ഓര്‍ക്കുന്നത്. മകളുടെ ഓട്ടോഗ്രാഫിനായി അവര്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നുവെന്ന് ആ അമ്മ ഓര്‍ക്കുന്നുണ്ട്. സിനിമയില്‍ നിന്നും ഓഫറുകള്‍ വന്നു. തുടക്കത്തില്‍ പഠിത്തം ഉപേക്ഷിക്കേണ്ടി വരുമെന്ന പേടിയുണ്ടായിരുന്നു പ്രിയങ്കയ്ക്ക്. പക്ഷെ ഒടുവില്‍ പ്രിയങ്ക അഭിനയത്തെ തിരഞ്ഞെടുത്തു. പിന്നെ നടന്നതെല്ലാം ചരിത്രമാണ്.

പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. താരം ഇപ്പോള്‍ കൂടുതലും ഹോളിവുഡിലാണ് സജീവമായി അഭിനയിക്കുന്നത്. സിറ്റഡല്‍ സീരീസിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. താരം ഇപ്പോള്‍ ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്, ദ ബ്ലഫ് എന്നീ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X