സുന്ദരിയായത് കൊണ്ട് വച്ച് നീട്ടിയ അവസരം; പ്രിയങ്കയെ കളിയാക്കി ഹോളിവുഡ് താരം; കയ്യടി നേടി മറുപടി

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് പ്രിയങ്ക ചോപ്ര. മിസ് യൂണിവേഴ്‌സ് പട്ടം നേടി രാജ്യത്തിന് അഭിമാനമായ ശേഷമാണ് പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. പിന്നാലെ ഹിന്ദിയില്‍ അരങ്ങേറിയ പ്രിയങ്ക അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍താരമായി മാറുകയായിരുന്നു. വില്ലന്‍ റോളിലൂടെയായിരുന്നു പ്രിയങ്കയുടെ കരിയര്‍ തുടങ്ങുന്നതെങ്കിലും സൂപ്പര്‍ നായികയായി തിളങ്ങുകയായിരുന്നു പ്രിയങ്ക.

ബോളിവുഡിലെ ഏറ്റവും വിലയേറിയ നായികയായിരിക്കെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് ചേക്കേറുന്നത്. അധികം വൈകാതെ തന്നെ ഹോളിവുഡിലെ മുന്‍ നിര താരമായി മാറുകയായിരുന്നു പ്രിയങ്ക ചോപ്ര. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ കരിയറിലെ ഈ വിജയം അഭിമാനത്തോടെയാണ് ഇന്ത്യയിലെ ആരാധകര്‍ നോക്കി കാണുന്നത്.

ഹോളിവുഡിലും ഒരിടം

എന്നാല്‍ ഹോളിവുഡിലെ വിജയത്തിലേക്കുള്ള പ്രിയങ്കയുടെ സഞ്ചാരം അത്ര സുഖകരമായ ഒന്നായിരുന്നില്ല. തന്റെ കരിയറിന്റെ തുടക്കകാലത്ത് പലതരത്തിലുള്ള വിവേചനങ്ങളും അധിക്ഷേപങ്ങളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താരകുടുംബങ്ങളുടെ പിന്തുണയോ ആള്‍ബലമോ ഇല്ലാതെ ബോളിവുഡിലൊരു ഇടം നേടിയത് പോലെ തന്നെ കഠിനാധ്വാനത്തിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലും ഒരിടം നേടിയെടുക്കുന്നത്.

എലന്‍


ഒരിക്കല്‍ ഹോളിവുഡിലെ ജനപ്രീയ അവതാരകയായ എലന്‍ ഡീജനെറസിന്റെ ഷോയില്‍ അതിഥിയായി പ്രിയങ്കയെത്തിയിരുന്നു. ഷോയില്‍ വച്ച് പ്രിയങ്കയോടുള്ള എലന്റെ പെരുമാറ്റം ഏറെ വിവാദമായിരുന്നു. എന്നാല്‍ എലന്റെ പ്രകോപനപകരമായ ചോദ്യങ്ങളെ സൗമ്യതയോടെ നേരിട്ട പ്രിയങ്ക ചോപ്ര ആരാധകരുടേയും സോഷ്യല്‍ മീഡിയയുടേയും കയ്യടി നേടുകയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

2015 ല്‍ ക്വാന്റിക്കോ എന്ന സീരീസിലൂടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡില്‍ എന്‍ട്രിയാകുന്നത്. 2016 ലാണ് പ്രിയങ്ക ചോപ്ര എലന്‍ ഷോയില്‍ അതിഥിയായി എത്തുന്നത്. പരിപാടിക്കിടെ സംസാരിക്കവെ പ്രിയങ്ക ചോപ്രയ്ക്ക് ഹോളിവുഡില്‍ അവസരം കിട്ടിയത് ക്വന്റിക്കോ ഷോയുടെ അണിയറക്കാര്‍ ഒരവസരം വച്ചു നീട്ടിയതാണെന്ന തരത്തില്‍ എലന്‍ സംസാരിക്കുകയായിരുന്നു. എലന്റെ വാക്കുകളില്‍ അതൃപ്തയായെങ്കിലും അതെ, അതെ, ഏതാണ്ട് അത് തന്നെയാണ് സംഭവിച്ചത് എന്ന് പ്രിയങ്ക മറുപടി നല്‍കുകയായിരുന്നു.

ചിരിക്കുക മാത്രം

പിന്നാലെ എലന്‍ തന്റെ സംസാരവും അതിലൂടെ പരിഹാസത്തിന്റെ ഒളിയമ്പ് അയക്കുന്നതും തുടരുകയായിരുന്നു. പ്രിയങ്കയെ സ്‌ക്രീനില്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് താന്‍. പ്രിയങ്ക സുന്ദരിയും അഭിനയിക്കാന്‍ അറിയുകയും ചെയ്യുന്ന ആളാണെന്നും എലന്‍ പറയുന്നു. ''അത് തന്നെയാണ് നടന്നത്. ആളുകള്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ വലിയൊരു താരമാണ്, സുന്ദരിയാണ്, പിന്നെ അഭിനയിക്കാനും അറിയാം'' എന്നാണ് എലന്‍ പറഞ്ഞത്.

''അത് സ്ഥിരമായി നടക്കാറില്ല'' എന്ന് പ്രിയങ്ക പറഞ്ഞപ്പോള്‍ അല്ല, അതാണ് നടക്കുന്നത്. ഞാന്‍ നിന്നെ പുകഴ്ത്തിയതാണെന്നേയുള്ളൂവെന്ന് എലന്‍ മറുപടി നല്‍കുന്നുണ്ട്. പ്രിയങ്ക വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാതെ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എലനെതിരെ പ്രിയങ്കയുടെ ആരാധകര്‍ വ്യാപകമായി തന്നെ രംഗത്തെത്തിയിരുന്നു.

 പുതിയൊരു ഘട്ടത്തിലേക്ക്

അതാദ്യമായിട്ടല്ല എലന്‍ തന്റെ അതിഥികളോട് ഇത്തരത്തില്‍ പെരുമാറുന്നത്. 2020 ല്‍ എലന്റെ പരിപാടിയുടെ ടോക്‌സിക് വര്‍ക്ക് കള്‍ച്ചറിനെതിരെ തുറന്നു പറച്ചിലുകളുണ്ടായിരുന്നു. ഇതോടെ താരത്തിന് പരസ്യമായി മാപ്പ് പറയേണ്ടിയും വന്നിരുന്നു. പിന്നാലെ 19 വര്‍ഷത്തിന് ശേഷം എലന്റെ ഷോ അവസാനിക്കുകയും ചെയ്തു.

അതേസമയം തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഈയ്യടുത്താണ് പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും പെണ്‍ കുഞ്ഞ് പിറക്കുന്നത്. മാല്‍തി മേരി എന്നാണ് മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്. എന്നാല്‍ ബോളിവുഡിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബോളിവുഡ്

ദ സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. അധികം വൈകാതെ തന്നെ പ്രിയങ്ക ബോളിവുഡിലേക്ക് മടങ്ങിയെത്തും. ബിഗ് ബജറ്റ് ചിത്രമായ ജീ ലേ സരയിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ഫര്‍ഹാനൊപ്പം സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X