പ്രിയങ്ക മരിച്ച് വീഴുന്നത് കാണണമെങ്കില്‍ അയക്കാം, പക്ഷെ നീയാകും ഉത്തരവാദി; സംവിധായകനെ വിറപ്പിച്ച് അമ്മ

ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനില്ലാതെയാണ് പ്രിയങ്ക ചോപ്ര കടന്നു വരുന്നത്. അതുകൊണ്ട് തുടക്കകാലത്ത് പല പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം മറി കടന്ന് ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ഗ്ലോബല്‍ താരമായി മാറാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു. സിനിമയിലെന്നത് പോലെ തന്നെ ജീവിതത്തിലും പലര്‍ക്കും പ്രചോദനവും മാതൃകയുമാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്ക നായികയായി അഭിനയിച്ച ചിത്രമാണ് ദോസ്താന. അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കരണ്‍ ജോഹര്‍ ആണ് നിര്‍മാണം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. എന്നാല്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അത്രസുഖകരമല്ലാത്ത അനുഭവങ്ങളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ച് തുറന്ന് പറയുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര.

Priyanka Chopra

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ അമ്മ മനസ് തുറന്നത്. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മന്‍ഷുഖാനിയില്‍ നിന്നുമാണ് മോശം സമീപനമുണ്ടായതെന്നാണ് അമ്മ പറയുന്നത്. അന്ന് മകള്‍ക്ക് വേണ്ടി തനിക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നുവെന്നും മധു ചോപ്ര പറയുന്നു.

''ഇന്ന് എനിക്ക് അറിയുന്ന തരുണ്‍ അല്ലായിരുന്നു അത്. അദ്ദേഹം വല്ലാതെ ഭയപ്പെടുത്തുന്ന വ്യക്തിയായിരുന്നു. ഒരു ദിവസം പ്രിയങ്കയ്ക്ക് പനി വന്നു. അവള്‍ എന്നോട് ഗുളിക ചോദിച്ചു. ഞാന്‍ കൊടുത്തു. ജോലിയ്ക്ക് പോകുമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പനി കുറഞ്ഞില്ല. ഞാന്‍ അവളോട് ജോലിയ്ക്ക് പോകണ്ട, വിശ്രമിക്കൂവെന്ന് പറഞ്ഞു. എന്നാല്‍ അക്കാര്യം അമ്മ തന്നെ വരുണിനോട് പറയണമെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്കാകില്ലെന്നും അവള്‍ പറഞ്ഞു'' മധു ചോപ്ര പറയുന്നു.

തുടര്‍ന്ന് മധു ചോപ്ര തരുണിനെ വിളിച്ച് മകള്‍ക്ക് പനി ആയതിനാല്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ തരുണില്‍ നിന്നുണ്ടായ പ്രതികരണം മധു ചോപ്രയെ ഞെട്ടിച്ചു. പ്രിയങ്കയ്ക്ക് പനിയാണെന്നത് വിശ്വസിക്കാന്‍ സംവിധായകന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ മധു ചോപ്രയ്ക്ക് ദേഷ്യം വന്നു. അവര്‍ സംവിധായകനോട് പൊട്ടിത്തെറിച്ചു. ''അവള്‍ നിന്റെ സെറ്റില്‍ മരിച്ച് വീഴുന്നത് കാണാനാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ ഞാന്‍ അവളെ അയക്കാം. പക്ഷെ അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീയാകും ഉത്തരവാദി'' എന്ന് ആ അമ്മ സംവിധായകനോട് ദേഷ്യപ്പെട്ടു.

Priyanka Chopra

എന്തായാലും ആ പ്രശ്‌നങ്ങള്‍ ഉടനെ പരിഹരിച്ചുവെന്നും ഇന്ന് തരുണും പ്രിയങ്കയും സുഹൃത്തുക്കളാണെന്നും മധു ചോപ്ര പറയുന്നു. ഇന്നും തന്നെ അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ പറഞ്ഞ് തരുണ്‍ കളിയാക്കാറുണ്ടെന്നും മധു ചോപ്ര പറയുന്നു. ഇത്തരത്തില്‍ പല പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ സംവിധായകനില്‍ നിന്നുമുണ്ടായ മോശം സമീപനത്തെ തുടര്‍ന്ന് താന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയിട്ടുണ്ടെന്നും നേരത്തെ പ്രിയങ്ക പറഞ്ഞിട്ടുണ്ട്.

അതേസമയം പ്രിയങ്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. താരം ഇപ്പോള്‍ ഹോളിവുഡിലെ തിരക്കുകളിലാണ്. ദ ബ്ലഫ് ആണ് പ്രിയങ്കയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ നിരവധി ഹോളിവുഡ് സിനിമകള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയങ്ക ചോപ്ര അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരും. മഹേഷ് ബാബുവിനെ നായകനാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയിലൂടെയാകും പ്രിയങ്കയുടെ തിരിച്ചുവരവ്.

More from Filmibeat

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X