അന്ന് ഞാൻ നല്ലൊരു അമ്മയാണോ എന്നെനിക്ക് സംശയം തോന്നി, എനിക്ക് തെറ്റുപറ്റി; തുറന്നു പറഞ്ഞ് പ്രിയങ്കയുടെ അമ്മ
ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബൽ ഐക്കണായാണ് പ്രിയങ്ക അറിയപ്പെടുന്നത്. 2000ൽ ലോകസുന്ദരി പട്ടം നേടി സിനിമയിലേക്ക് എത്തിയ പ്രിയങ്ക അധികം വൈകാതെ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. തുടർന്ന് ഹോളിവുഡിലേക്ക് പോയി അവിടെയും നേട്ടങ്ങൾ സ്വന്തമാക്കുകയായിരുന്നു താരം. ഇന്ത്യയിൽ നിന്ന് ഒരുപാട് താരങ്ങൾ ഹോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും പ്രിയങ്കയെ പോലെ വിജയം നേടാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല.
സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്. അതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. പല അഭിമുഖങ്ങളിലും താരം അതേകുറിച്ച് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതേസമയം സിനിമയിലേക്ക് വരുന്നതിന് മുൻപ് ജീവിതത്തിലും ചില വിഷമഘട്ടങ്ങളിലൂടെ പ്രിയങ്കയ്ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചും പ്രിയങ്ക തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ അമ്മയെന്ന നിലയിൽ കുട്ടിക്കാലത്ത് മകളെ നോക്കുന്ന കാര്യത്തിൽ തനിക്ക് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഏഴു വയസ്സുള്ളപ്പോൾ പ്രിയങ്കയെ ബോർഡിംഗ് സ്‌കൂളിലേക്കും 12 വയസ്സുള്ളപ്പോൾ യുഎസിലേക്കും അയച്ചെന്നും മകന്റെ കാര്യത്തിലും ആ തെറ്റുപറ്റിയിട്ടുണ്ടെന്നും മധു ചോപ്ര പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മധു ചോപ്ര മനസുതുറന്നത്.
"അമേരിക്കയിലേക്ക് അയച്ച സമയത്ത് അവളെ ഞാൻ ഒരുപാട് മിസ് ചെയ്യുമായിരുന്നു. അക്കാലത്ത് ഞങ്ങൾക്ക് മൊബൈൽ ഫോൺ ഇല്ലായിരുന്നു, അതിനാൽ അനിയത്തി വിളിക്കുമ്പോഴാണ് സംസാരിക്കാൻ കഴിഞ്ഞിരുന്നത്. പ്രിയങ്ക അവൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ അന്ന് പട്ടാളത്തിലായിരുന്നു, എളുപ്പത്തിൽ ഫോൺ ലഭ്യമായിരുന്നില്ല. ഞങ്ങൾ ആഴ്ചയിലൊരിക്കലോ 10 ദിവസത്തിലോ ഒക്കെയാണ് സംസാരിക്കുക. അത് വളരെ വേദനാജനകമായിരുന്നു. അതിനുമുമ്പ്, ഞങ്ങൾ അവളെ ബോർഡിംഗ് സ്കൂളിലേക്ക് അയച്ചിരുന്നു, അതും വളരെ കഠിനമായിരുന്നു.
പക്ഷെ ഞങ്ങൾക്ക് അത്ര വിഷമമുണ്ടായിരുന്നില്ല, കാരണം അവൾ കുടുംബത്തോടൊപ്പമായിരുന്നു. പക്ഷെ അപ്പോഴും അവളൊരു കൗമാരക്കാരിയാണ്, ആ പ്രായത്തിൽ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. മാതാപിതാക്കൾ മനസിലാക്കുന്നത് പോലെ ആ പ്രായത്തിലുള്ള കുട്ടികളെ ബന്ധുക്കൾക്ക് മനസിലാക്കാൻ കഴിയില്ല. പന്ത്രണ്ടാം വയസ്സിൽ പോയ അവൾ 15-16 വയസ്സുള്ളപ്പോഴാണ് തിരിച്ചു നാട്ടിലെത്തിയത്. അതിന് പിന്നാലെ ബോർഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങി. അതുകൊണ്ടാകണം, അമ്മ എന്തിന് ഒറ്റയ്ക്ക് ആക്കിയെന്ന് അവൾ ചോദിച്ചിട്ടില്ല," മധു ചോപ്ര പറഞ്ഞു.

"പ്രിയങ്ക ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നു. അവൾ കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയായിരുന്നു, എല്ലാവരും അവളെ സ്നേഹിച്ചു. എന്നാൽ ഞാൻ അവളെ നോക്കിയ രീതിയിൽ ഖേദിക്കുന്നുണ്ട്. അവൾക്ക് നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോൾ അവൾ അച്ഛനോട് ദേഷ്യപ്പെട്ടു. അന്ന് അവൾ ഉപയോഗിച്ച വാക്കുകൾ ഞാൻ അവളോട് പറഞ്ഞത് തന്നെ ആയിരുന്നു. അന്ന് ഞാൻ നല്ലൊരു അമ്മയാണോ എന്ന് എനിക്ക് സംശയം തോന്നി.
അതിന് ശേഷമാണ് അവൾക്ക് ഏഴ് വയസ്സുള്ളപ്പോൾ, ഭർത്താവിനും കുടുംബത്തിനുമൊന്നും താല്പര്യമില്ലാഞ്ഞിട്ടും ഞാൻ ബോർഡിങ് സ്‌കൂളിൽ ചേർക്കുന്നത്. എന്നാൽ ഞാൻ അവളെ ഉപദേശിച്ചില്ല. ആ നാല് വർഷം വളരെ കഠിനമായിരുന്നു... പക്ഷെ എന്റെ മക്കൾ രണ്ടുപേരും എന്നെ ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല," മധു ചോപ്ര പറഞ്ഞു. നേരത്തെ, യുഎസിൽ പഠിക്കുമ്പോൾ താൻ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്നും തിരിച്ച് ഇന്ത്യയിൽ ഐഡന്റിറ്റി ക്രൈസിസ് അനുഭവിച്ചിരുന്നെന്നും പ്രിയങ്ക ചോപ്ര പറഞ്ഞിട്ടുണ്ട്. യുഎസിൽ നിന്നും വന്ന തന്നോട് സുഹൃത്തുക്കളൊക്കെ വ്യത്യസ്തമായാണ് പെരുമാറിയിരുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്.


Click it and Unblock the Notifications