For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ഇട്ടിട്ട് പോയി, അക്ഷയ് കുമാറിനോട് അഭിനയിക്കരുതെന്ന് പറഞ്ഞു; പ്രിയദര്‍ശനെതിരെ നിര്‍മ്മാതാവ്‌

  |

  മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളിലേക്ക് ചുവടുമാറ്റുകയും വിജയം കൈവരിക്കുകയുമൊക്കെ ചെയ്ത ഒരുപാട് പേരുണ്ട്. പക്ഷെ മലയാളത്തില്‍ നേടിയ അതേ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചവര്‍ ചുരുക്കമാണ്. ഇങ്ങനെ മലയാളത്തില്‍ നിന്നും മറ്റുഭാഷകളിലേക്ക് കടന്ന് മലയാളത്തിലേത് പോലെ തന്നെ വലിയ വിജയങ്ങള്‍ ഒരുക്കാന്‍ സാധിച്ച സംവിധായകന്‍ ആണ് പ്രിയദര്‍ശന്‍. ഹിന്ദിയില്‍ വലിയ വിജയ ചിത്രങ്ങള്‍ ഒരുക്കാന്‍ പ്രിയന് സാധിച്ചിട്ടുണ്ട്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി ഗോദ നായിക; അടിപൊളി ചിത്രങ്ങള്‍ കാണാം

  ഇത്തരത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വലിയ വിജയമായി മാറിയ ഹിന്ദി ചിത്രമാണ് ഹേരാ ഫേരി. മലയാള സിനിമയായ റാംജി റാവു സ്പീക്കിംഗിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വന്‍ വിജയമായി മാറുകയും ഹിന്ദി സിനിമയിലെ ഒരു കള്‍ട്ടായി മാറുകയുമായിരുന്നു. ചിത്രം പുറത്തിറങ്ങി 21 വര്‍ഷം കഴിയുമ്പോള്‍ ഹേരാ ഫേരി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

  ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശമായിരുന്നു വിവാദങ്ങളുടെ തുടക്കം. രണ്ടാം ഭാഗം സംവിധാനം ചെയ്തത് നീരജ് വോറയാണ്. എജി നഡിയാദ് വാലയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. വലിച്ചു നീട്ടലാണെന്നും രണ്ടാം ഭാഗത്തിന്റെ യാതൊരു ആവശ്യവുമില്ലെന്നുമായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. നിര്‍മ്മാതാവ് ഫിറോസ് നദിയാദ്വാല എത്തിയിരിക്കുന്നത്.

  ''ഞാനിതുവരെ മിണ്ടാതിരുന്നത് പ്രിയനോടുള്ള ബഹുമാനം കൊണ്ടാണ്. സിനിമ വലിയ വിജയമായിരുന്നത് കൊണ്ടും. പക്ഷെ എന്നേയും അച്ഛനേയും അപമാനിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തുന്നില്ല. ആദ്യത്തെ സിനിമ തന്നെ പൂര്‍ത്തിയാക്കാത്ത അദ്ദേഹത്തിന് എങ്ങനെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള ഓഫര്‍ നിരസിച്ചുവെന്ന് പറയാനാവുക?'' എന്നായിരുന്നു ഫിറോസിന്റെ പ്രതികരണം.

  ''മൂന്ന് മണിക്കൂറും 40 മിനുറ്റും ദൈര്‍ഘ്യമുള്ള സിനിമയാണ് അദ്ദേഹം എനിക്ക് തന്നത്. അദ്ദേഹത്തിന്റെ സിനിമയില്‍ കൂടുതല്‍ വിഷാദരംഗങ്ങളായിരുന്നു. ഒരുപാട് തമാശകള്‍ ഡിലീറ്റ് ചെയ്തിരുന്നു. സിനിമയുടെ പശ്ചാത്തല സംഗീതം റെക്കോര്‍ഡ് ചെയ്യുമ്പോഴും ഡബ്ബിംഗ് നടക്കുമ്പോഴും അദ്ദേഹം എത്തിയിരുന്നില്ല'' എന്നും ഫിറോസ് പറയുന്നു. സംവിധായകന്‍ സിനിമയെ ഉപേക്ഷിച്ചുവെന്നും പിന്നീട് ചിത്രത്തിലേക്ക് രണ്ട് പാട്ടുകളും കുറച്ച് തമാശകളുമൊക്കെ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  അന്തരിച്ച നീരജ് വോറയാണ് സിനിമ എഡിറ്റ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അതേസമയം സിനിമയിലെ നായകനായ അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങളോട് രണ്ടാം ഭാഗത്തില്‍ അഭിനയിക്കരുതെന്ന് വരെ പ്രിയദര്‍ശന്‍ പറഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. പുതിയ ആരോപണങ്ങളോട് പ്രിയദര്‍ശന്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി അറിയേണ്ടത്. ഈയ്യടുത്തായിരുന്നു പ്രിയദര്‍ശന്റെ ഹംഗാമ 2 റിലീസ് ചെയ്തത്. മലയാള ചിത്രം മിന്നാരത്തിന്റെ കഥയുമായി സാമ്യതയുള്ളതാണ് ഹംഗാമ 2വിന്റെ ആദ്യഭാഗമെന്ന് പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിരുന്നു.

  Also Read: ഒരുമിച്ച് ഫോട്ട്ഷൂട്ട് വരെ; എന്നിട്ടും ശ്രീദേവിയുടെ നായകന്‍ ആവില്ലെന്ന് ആമിര്‍!

  മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam

  മലയാളത്തിലെ ഹിറ്റ് മേക്കറുകളായ സിദ്ധീഖ് ലാല്‍ അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു റാംജി റാവു സ്പീക്കിംഗ്. സായ് കുമാറിന്റേയും അരങ്ങേറ്റ സിനിമയാണിത്. സായ് കുമാര്‍, മുകേഷ്, ഇന്നസെന്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ വലിയ വിജയമായി മാറുകയും മലയാള സിനിമയിലൊരു കള്‍ട്ടായി വളരുകയും ചെയ്തു. ഇന്നും ടെലിവിഷനില്‍ വന്നാല്‍ ചിത്രം കാണാന്‍ ആളുകളുണ്ട്. ഹിന്ദിയ്ക്ക് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യപ്പെട്ടു. രേഖ, എന്‍എഫ് വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നി താരങ്ങളുടേയും സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്റേയും അരങ്ങേറ്റ സിനിമയായിരുന്നു ഇത്.

  Read more about: priyadarshan akshay kumar
  English summary
  Producer Says Priyadarshan Said Akshay Kumar To Don't Do The Sequel Of Hera Pheri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X