ടവ്വല്‍ മാത്രം ധരിച്ച് സ്വാസ്തിക; നീയെന്താണ് കാണിക്കാന്‍ നോക്കുന്നത്? വിമര്‍ശകന് നടിയുടെ ചുട്ട മറുപടി
ഒടിടി സീരീസുകളിലൂടേയും സിനിമകളിലൂടേയും പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ നടിയാണ് സ്വാസ്തിക മുഖര്‍ജി. ഈയ്യടുത്തിറങ്ങിയ ഖാല, പാതാള്‍ ലോക് തുടങ്ങിയ ഒടിടി സീരീസുകളിലും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, സഹേബ് ബീബി ഗുലാം തുടങ്ങിയ സിനിമകളിലുമെല്ലാം തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയിട്ടുണ്ട് സ്വാസ്തിക. തന്റെ ബോള്‍ഡ് ആറ്റിട്യൂഡിന്റെ പേരിലും കയ്യടി നേടാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ മികച്ച അഭിനേത്രിയായ സ്വാസ്തിക ഓഫ് സ്‌ക്രീനില്‍ ആരേയും കൂസാത്ത പ്രകൃതക്കാരിയാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സ്വാസ്തിക. മറയില്ലാതെ സംസാരിക്കുന്ന, ഉറച്ച കാഴ്ചപ്പാടുകളുള്ള താരം. ഈയ്യടുത്ത് ബാത്ത് ടവ്വലിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു സ്വാസ്തികയ്ക്ക്. എന്നാല്‍ ട്രോളുകളെ തന്റേതായ ശൈലിയില്‍ വായടപ്പിച്ചു നിര്‍ത്താനും സ്വാസ്തികയ്ക്ക് അറിയാം.

കഴിഞ്ഞ ദിവസമാണ് സ്വാസ്തിക തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബാത്ത് ടവ്വല്‍ മാത്രം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. ചിത്രങ്ങള്‍ക്കൊപ്പം തന്റെ ശരീരത്തെ അംഗീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പും സ്വാസ്തിക പങ്കുവച്ചിരുന്നു.
''മിറര്‍ സെല്‍ഫിയെടുക്കുന്നു. 40-ാം വയസിലെ എന്റെ ബോഡി ടൈപ്പിന് ചേരുന്ന എന്റെ സ്തനങ്ങളെ ഞാന്‍ ആശ്ലേഷിക്കുന്നു. അവയ്ക്ക് കാമറൂണ്‍ ഡിയാസിന്റേത് പോലെയാകാനാകില്ല. ബ്രാ സ്ട്രാപ്പിന്റെ പാടുകളുണ്ടാകുന്നത് സാധാരണയാണ്. തുടര്‍ച്ചയായി പന്ത്രണ്ട് മണിക്കൂറിലധികം ബ്രാ ധരിക്കുന്ന സ്ത്രീകള്‍ക്ക് അത് സാധാരണയാണ്'' എന്നാണ് സ്വാസ്തിക പറയുന്നത്. തന്റെ ശരീരത്തിലെ പാടുകളിലും താന്‍ ഓക്കെയാണെന്ന് സ്വാസ്തിക പറയുന്നു.
''എന്റെ പാടുകളേയും അംഗീകരിക്കുന്നു. അത് അടിയന്തര ചികിത്സ ആവശ്യമുള്ള സ്‌കിന്‍ രോഗമൊന്നുമല്ല. പ്രായമാകുമ്പോള്‍ വരുന്നതുമല്ല. പതിനഞ്ച് വര്‍ഷത്തിന് ശേഷം മുടി വളര്‍ത്തുമ്പോഴുള്ള ഫീലും രസകരമാണ്'' എന്നും സ്വാസ്തിക പറയുന്നുണ്ട്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നവരാണ് കൂടുതലും. നിങ്ങള്‍ അതിസുന്ദരിയാണെന്നും സോഷ്യല്‍ മീഡിയയിലെ ഇടുങ്ങിയ ചിന്താഗതിക്കാരെ അവഗണിക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
എന്നാല്‍ ഇതിനിടെ ചിലര്‍ സ്വാസ്തികയെ അപമാനിക്കുന്ന കമന്റുകളുമായി എത്തുകയായിരുന്നു. ''ബാത്ത്‌റൂമില്‍ ടവ്വില്‍ നില്‍ക്കുന്നു. ഇത് സ്വകാര്യമായ ഇടമാണ്. നിങ്ങള്‍ എന്താണ് ആളുകളെ കാണിക്കുന്നത്? ഇത് സ്വാസ്തികയുടെ രീതിയല്ല എന്ന് ഞാന്‍ കരുതുന്നു'' എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ അതിന് മറുപടിയുമായി സ്വാസ്തിക തന്നെ രംഗത്തെത്തുകയായിരുന്നു.

''അലോസരപ്പെടുക എന്നത് അവളുടെ ജന്മാവകാശമാണ്. സ്ത്രീകള്‍ ടവ്വല്‍ ധരിച്ചുള്ള ചിത്രങ്ങള്‍ എടുക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് നിയമമുണ്ട്. അതിപ്പോള്‍ അവള്‍ കാശ് കൊടുത്ത് വാങ്ങിയ ടവ്വലും മുറിയും അവളുടെ ഫോണും അവളുടെ തന്നെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലും ആണെങ്കിലും'' എന്നായിരുന്നു പരിഹാസ രൂപേണയുള്ള സ്വാസ്തികയുടെ മറുപടി. താരത്തിന്റെ ചിത്രങ്ങളെ പോലെ തന്നെ മറുപടിയും വൈറലായി മാറുകയാണ്.
നേരത്തേയും സമാനമായ രീതിയല്‍ സ്വാസ്തിക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പച്ച ലിപ്സ്റ്റിക് ഇട്ടത്തിന്റെ പേരിലായിരുന്നു അന്ന് സോഷ്യല്‍ മീഡിയ സ്വാസ്തികയെ കളിയാക്കിയത്.


Click it and Unblock the Notifications











