ഗോവയിലെ വാലന്റൈന്‍സ് ഡേ, വില്ലത്തിയായി സഹോദരി; തുഷാറുമായുള്ള പ്രണയത്തെക്കുറിച്ച് രാധിക ആപ്‌തെ

ഇന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് രാധിക ആപ്‌തെ. മലയാളം മുതല്‍ ബോളിവുഡ് വരേയും അഭിനയിച്ച ഭാഷകളിലെല്ലാം കയ്യടി നേടാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തെ തന്റെ നിലപാടുകളിലൂടേയും രാധിക ആപ്‌തെ കയ്യടി നേടാറുണ്ട്. പറയാനുള്ളത് യാതൊരു മറയുമില്ലാതെ തുറന്നു പറയുന്നതാണ് രാധികയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

അതേസമയം തന്റെ വ്യക്തിജീവിതം എന്നും രാധിക ആപ്‌തെ വാര്‍ത്തകൡ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമേ രാധികയുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുള്ളു. അത്തരത്തില്‍ ഒന്നായിരുന്നു തുഷാര്‍ കപൂറുമായുണ്ടായ പ്രണയ വാര്‍ത്തകള്‍. ഇപ്പോഴിതാ ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് മനസ് തുറക്കുകയാണ് രാധിക ആപ്‌തെ.

Radhika Apte

തന്നെക്കുറിച്ച് കേട്ട അസാധാരണമായി കിംവദന്തികള്‍ എന്തൊക്കെയായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാധിക ആപ്‌തെ. താന്‍ അധികം ഗോസിപ്പുകളൊന്നും കേട്ടിട്ടില്ലെന്നാണ് രാധിക പറയുന്നത്. അവസാനമായി കേട്ടത് താന്‍ തുഷാര്‍ കപൂറുമായി പ്രണയത്തിലാണെന്നതായിരുന്നുവെന്നും താരം പറയുന്നു. ഷോര്‍ ഇന്‍ ദ സിറ്റിയുടെ ചിത്രീകരണത്തിനിടെയാണ് ഇങ്ങനൊരു ഗോസിപ്പില്‍ രാധികയുടെ പേര് പ്രത്യക്ഷപ്പെട്ടത്.

''ഞാന്‍ റൂമറുകളൊന്നും കേട്ടിട്ടില്ല. കുറേകാലം മുമ്പ് ഞാന്‍ തുഷാര്‍ കപൂറുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വളരെ മുമ്പ് ഷോര്‍ ഇന്‍ ദ സിറ്റി ചെയ്യുന്ന സമയത്തായിരുന്നു അത്. അതിന് ശേഷം പിന്നെയൊരിക്കലും കേട്ടിട്ടില്ല. ചെയ്യേണ്ടവര്‍ ചെയ്‌തോളൂ, എന്നെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല'' എന്നായിരുന്നു രാധികയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും തുഷാറുമായുള്ള പ്രണയ വാര്‍ത്തകളെക്കുറിച്ച് രാധിക സംസാരിച്ചിരുന്നു.

തങ്ങളുടെ പ്രണയ വാര്‍ത്ത സിനിമ ഹിറ്റാക്കാനുള്ള പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ് രാധിക പറഞ്ഞത്. താന്‍ തുഷാര്‍ കപൂറിനൊപ്പം ഗോവയില്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചുവെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ സത്യത്തില്‍ താന്‍ ലണ്ടനില്‍ തന്റെ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് രാധിക പറഞ്ഞത്. അതേസമയം ഈ പ്രണയ വാര്‍ത്ത പുറത്ത് വന്ന സമയത്ത് തുഷാറിന്റെ സഹോദരിയും നിര്‍മ്മാതവുമായ ഏക്ത കപൂര്‍ നടത്തിയ പ്രസ്തവാന വലിയ വിവാദമായിരുന്നു.

Radhika Apte

സ്ത്രീകളുടെ കാര്യത്തില്‍ തുഷാറിന്റെ സെലക്ഷന്‍ വളരെ മോശമാണെന്നായിരുന്നു ഏക്ത പറഞ്ഞത്. രാധികയെ കാണാന്‍ ഭംഗിയില്ലെന്നും ഇരുവരുടേയും കെമിസ്ട്രി സ്‌ക്രീനില്‍ മാത്രം ഒതുങ്ങുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഏക്ത പറഞ്ഞു. എന്നാല്‍ പിന്നീട് അതേക്കുറിച്ച് രാധികയോട് ചോദിച്ചപ്പോള്‍ താനത് കേട്ടിട്ടില്ലെന്നും താന്‍ കണ്ടപ്പോഴൊക്കെ ഏക്ത വളരെ നന്നായിട്ടാണ് തന്നോട് പെരുമാറിയത് എന്നായിരുന്നു പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച് കയ്യടി നേടിയ രാധികയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലും രാധിക അഭിനയിച്ചിട്ടുണ്ട്. സീ 5ന്റെ മിസിസ് അണ്ടര്‍കവര്‍ ആണ് രാധികയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ ചിത്രം.

More from Filmibeat

Read more about: radhika apte
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X