കട്ടിലില്‍ കിടന്ന രാധികയെ ഇക്കിളിയാക്കി തെലുങ്ക് സൂപ്പര്‍ താരം; വലിപ്പം നോക്കാതെ പൊട്ടിത്തെറിച്ച് രാധിക ആപ്‌തെ

തന്റെ പ്രതിഭ കൊണ്ട് ഇന്ത്യന്‍ സിനിമയിലും അന്താരാഷ്ട്ര സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്‌തെ. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് രാധിക ആപ്‌തെ കടന്നു വന്നത്. തീയേറ്ററിലൂടെയായിരുന്നു അഭിനയത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. സമാന്ത സിനിമാ ലോകത്ത് പേരെടുത്ത ശേഷമാണ് രാധിക മുഖ്യധാരയിലേക്ക് എത്തുന്നത്. വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമുണ്ട് രാധികയുടെ കരിയര്‍ വിജയത്തില്‍.

ഹിന്ദിയിലാണ് സജീവമെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും രാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. തന്റെ പ്രകടനങ്ങള്‍ കൊണ്ട് രാധിക മനോഹരമാക്കിയ സിനിമകള്‍ നിരവധിയാണ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല രാധികയെ ജനപ്രീയയാക്കുന്നത്. ജീവിതത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും രാധികയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

Radhika Apte

താര കുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ്ഫാദര്‍മാരുടെ പിന്തുണയും അവകാശപ്പെടാനില്ലാത്തതു കൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് പല പ്രതിസന്ധികളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് രാധിക ആപ്‌തെ. അത്തരത്തില്‍ ഒരിക്കല്‍ തെലുങ്കില്‍ നിന്നും തനിക്കുണ്ടായ അനുഭവം രാധിക പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് ഒരു സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്.

അവര്‍ നല്ല പണം തരും. അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം എന്നായിരുന്നു തന്റെ തുടക്കകാലത്തെക്കുറിച്ച് രാധിക പറഞ്ഞത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലെ ലിംഗ അസമത്വത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഞാന്‍ പൊതുവായി പറയുന്നില്ല. പക്ഷെ ഞാന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ ലിംഗ സമത്വമുണ്ടായിരുന്നില്ല. തെന്നിന്ത്യന്‍ സിനിമയിലെ പുരുഷന്മാര്‍ വളരെയധികം കരുത്തരാണെന്നായിരുന്നു രാധികയുടെ തുറന്ന് പറച്ചില്‍. പിന്നാലെയാണ് താരം തനിക്കുണ്ടായ അനുഭവം പങ്കിട്ടത്.

''ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം സെറ്റാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്''എന്നാണ് രാധിക വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ അയാളോട് ദേഷ്യപ്പെട്ടുവെന്നും രാധിക പറയുന്നുണ്ട്.

Radhika Apte

''പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല'' എന്നാണ് രാധിക കൂട്ടിച്ചേര്‍ക്കുന്നത്.

അതേസമയം ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാധിക ആപ്‌തെ. ഈയ്യടുത്താണ് താരം അമ്മയായത്. രാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

More from Filmibeat

Read more about: radhika apte
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X