അന്ന് പ്ലാസ്റ്റിക് സര്‍ജറിയെ വിമര്‍ശിച്ചു, ഇന്ന് കണ്ടാല്‍ മനസിലാകില്ല; രാധികയുടെമാറ്റത്തില്‍ ഞെട്ടി ആരാധകർ

ബോളിവുഡിലെ യുവനടിമാരില്‍ ഒരാളാണ് രാധിക മഥന്‍. ടെലിവിഷനില്‍ നിന്നുമാണ് രാധിക സിനിമയിലേക്ക് എത്തുന്നത്. സിനിമാലോകത്തും തന്റെ ഗംഭീര പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടിയിട്ടുണ്ട് രാധിക മഥന്‍. സിനിമയിലെ ബന്ധങ്ങളോ കുടുംബ പാരമ്പര്യമോ ഒന്നുമില്ലാതെയാണ് രാധിക സിനിമയിലെത്തുന്നത്. തന്റെ പ്രതിഭ അടയാളപ്പെടുത്തിയും കഷ്ടപ്പെട്ടുമാണ് രാധിക മഥന്‍ ഒരിടത്തിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ രാധികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തിനുണ്ടായ രൂപമാറ്റമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കരിയറിന്റെ തുടക്കകാലത്തുണ്ടായിരുന്ന രൂപത്തില്‍ നിന്നും സാരമായ മാറ്റം തന്നെ ഇപ്പോള്‍ രാധികയ്ക്ക് സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുമ്പത്തേതിനേക്കാള്‍ മെലിയുകയും ഫിറ്റ് ആവുകയും ചെയ്തിട്ടുണ്ട് രാധിക. എന്നാല്‍ അതിലുപരിയായി ചില മാറ്റങ്ങളും താരത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Radhika Madan

രാധികയുടെ മുഖം തന്നെ മാറിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ മൂക്ക് കൂടുതല്‍ കൂര്‍ത്തിട്ടുണ്ട്. താടിയെല്ലിനും മാറ്റം സംഭവിച്ചിട്ടുണ്ട്. പുരികങ്ങള്‍ ലിഫ്റ്റ് ചെയ്യപ്പെട്ടതായും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം ശ്രദ്ധിച്ച ആരാധകര്‍ താരം പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയായിട്ടുണ്ടെന്നാണ് പറയുന്നത്. ഇതോടെ താരത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

''നേരത്തെ പ്ലാസ്റ്റിക് സര്‍ജറി കാരണം നടിമാരേല്ലാം കാണാന്‍ ഒരുപോലെ ആയി എന്ന് പറഞ്ഞ ആളല്ലേ ഇത്. ഇപ്പോള്‍ ഇവളുടെ മുഖം നോക്കൂ'' എന്നായിരുന്നു ഒരു കമന്റ്. ഈ ഇന്‍ഡസ്ട്രി എല്ലാവരേയും ഇന്‍സെക്യൂര്‍ ആക്കും. അങ്ങനെ പിടിച്ചു നില്‍ക്കാന്‍ എല്ലാവരും ഇതുപോലൊക്കെ ചെയ്തു പോകും എന്നാണ് ചിലര്‍ പറയുന്നത്. ഈ ഇന്‍ഡസ്ട്രി ഭയങ്കര ടോക്‌സിക് ആണ്. ഇവിടെ ഒരിടം കണ്ടെത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കടന്നു പോകേണ്ടി വരുന്ന അവസ്ഥകള്‍ ഭയപ്പെടുത്തുന്നതാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

അതേസമയം പ്ലാസ്റ്റിക് സര്‍ജറി ആണോ അതോ അതികഠനമായ വെയ്റ്റ്‌ലോസ് ആണോ താരത്തിന് സംഭവിച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. രാധികയുടെ മുഖത്തെ നിഷ്‌കളങ്കത നഷ്ടമായി എന്നാണ് ചിലര്‍ പറയുന്നത്. 'സര്‍ജറിയ്ക്ക് മുമ്പുള്ള അവളുടെ മുഖത്തിന് ഭംഗി പോരെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതിനാലാണ് സര്‍ജറി ചെയ്തത്. ഇനി എല്ലാവരും അവളുടെ സ്വാഭാവിക ഭംഗിയെക്കുറിച്ച് വാതോരാതെ സംസാരിക്കും എന്നും ചിലര്‍ പറയുന്നുണ്ട്. നേരത്തെ കോസ്‌മെറ്റിക് സര്‍ജറിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രാധിക പങ്കുവച്ചിരുന്നു.

Radhika Madan

''അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ പരിഗണിച്ചേക്കും. ആ സമയത്തെ എന്റെ സെല്‍ഫ് ഇമേജിനെ ആശ്രയിച്ചിരിക്കും അതെല്ലാം. ഇപ്പോഴത്തേത് പോലെ തന്നെ അപ്പോഴും നില്‍ക്കുമെന്ന് കരുതുന്നു. എന്റെ മനസില്‍ ഞാന്‍ കരീന കപൂര്‍ ആണ്. എനിക്ക് മാറ്റം വന്നാലും ഞാന്‍ എന്നെ തന്നെ വിധിക്കില്ല. ഞാന്‍ എല്ലാത്തിലും ഓക്കെയാണ്'' എന്നാണ് രാധിക അന്ന് പറഞ്ഞത്.

ടെലിവിഷനിലൂടെയാണ് രാധിക കരിയര്‍ ആരംഭിക്കുന്നത്. 2014 ല്‍ മേരി ആഷിഖി തും സേ ഹി എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് സിനിമയിലെത്തുന്നത്. പഠാക്ക ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിലെ രാധികയുടെ പ്രകടനം കയ്യടി നേടി. പിന്നാലെ വന്ന മര്‍ദ് കോ ദര്‍ദ് നഹി ഹോത്തായിലെ പ്രകടനവും കയ്യടി നേടി. ചിത്രത്തില്‍ ആക്ഷന്‍ ചെയ്തും രാധിക ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇര്‍ഫാന്റെ മകളായി അഭിനയിച്ച അംഗ്രേസി മീഡിയയവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. ജിഗ്രയിലെ അതിഥി വേഷത്തിലാണ് രാധികയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. സുബേദാര്‍ ആണ് പുതിയ സിനിമ.

More from Filmibeat

Read more about: radhika madan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X