ഞാനവരെ വിശ്വസിച്ചു, ചേച്ചിയെ പോലെ സ്‌നേഹിച്ചു; തുറന്നടിച്ച് രാജ് കുന്ദ്രയുടെ സഹോദരി

തന്റെ മുന്‍ഭാര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രാജിന്റെ സഹോദരി റീന കുന്ദ്രയും രാജിന്റെ മുന്‍ഭാര്യ കവിതയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. കവിതയുടെ പഴയൊരു അഭിമുഖം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

വീഡിയോയില്‍ തന്റേയും രാജിന്റേയും ബന്ധം തകരാന്‍ ഉത്തരവാദി രാജിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയാണെന്നായിരുന്നു കവിത ആരോപിച്ചിരുന്നത്. രാജ് കുന്ദ്രയും കവിതയും 2006ലായിരുന്നു പിരിയുന്നത്. സംഭവത്തില്‍ പ്രതികരണവുമായി കഴിഞ്ഞ ദിവസം രാജ് കുന്ദ്ര തന്നെ രംഗത്ത് എത്തിയിരുന്നു. ഇത്രയും നാള്‍ മിണ്ടാതിരിക്കുകയായിരുന്നു. താന്‍ കവിതയുമായി ബന്ധം പിരിയാന്‍ കാരണം കവിത തന്റെ സഹോദരിയുടെ ഭര്‍ത്താവുമായി അടുപ്പത്തിലായിനാല്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Shilpa Shetty

ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജിന്റെ സഹോദരി റീനയും രംഗത്ത് എത്തിയിരിക്കുകയാണ്. എന്റെ ചേച്ചിയെ പോലെയായിരുന്നു ഞാന്‍ കവിതയെ കണ്ടിരുന്നത്. ഞാനവളെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. അവളും ഞാനും വളരെ അടുപ്പത്തിലായിരുന്നു. അവള്‍ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഹൃദയഭേദകമായിരുന്നു അത്. എന്നായിരുന്നു റീനയുടെ പ്രതികരണം. റീനയും ഭര്‍ത്താവ് വന്‍ഷും ലണ്ടില്‍ തനിക്കൊപ്പം താമസിക്കാന്‍ വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്നായിരുന്നു രാജ് പറഞ്ഞത്.

ചിരിയില്‍ മയക്കി പവിത്ര ലക്ഷ്മി; കാണാം ഈ സുന്ദര ചിത്രങ്ങള്‍

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഈ കാലത്ത് കവിതയും വന്‍ഷും അടുത്തു. ഇവരുടെ അടുപ്പം കണ്ടതും റീന തിരികെ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ കവിതയും വന്‍ഷും തുടര്‍ന്നും അടുത്തുകൊണ്ടിരുന്നു. പിന്നീട് താന്‍ ഇവരുടെ ചാറ്റ് കണ്ടെത്തിയെന്നും ഇതോടെ ബന്ധം പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു രാജ് കുന്ദ്രയുടെ വെളിപ്പെടുത്തല്‍. ഈ സമയം അവരുടെ മകള്‍ക്ക് വെറും 40 ദിവസം മാത്രമായിരുന്നു പ്രായം. റീനയും വന്‍ഷും ഇപ്പോള്‍ ഒരുമിച്ചല്ലെന്നും എന്നാല്‍ കവിതയും വന്‍ഷും ഒരുമിച്ചു തന്നെയാണെന്നും രാജ് പറഞ്ഞിരുന്നു.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X