എല്ലാം തെറ്റിദ്ധാരണ, അവള്‍ ഇപ്പോഴും ഞങ്ങളുടെ വീട്ടിലെ അംഗം; ഹൃത്വിക്കിന്റെ വിവാഹ മോചനത്തെപ്പറ്റി അച്ഛന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സംവിധായകന്‍ രാകേഷ് റോഷന്റെ മകനായ ഹൃത്വിക് സിനിമാക്കുടുംബത്തില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. തന്റെ ലുക്കു കൊണ്ട് യുവാക്കളെ പോലും പിന്നിലാക്കും ഹൃത്വിക് റോഷന്‍. തന്റെ ബാല്യകാല സുഹൃത്തായ സൂസെയ്ന്‍ ഖാനെയായിരുന്നു ഹൃത്വിക് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഹൃത്വിക്കും സൂസെയ്‌നും പിരിയുകായിരുന്നു.
ഇന്ന് ഹൃത്വിക് നടി സബ ആസാദുമായി പ്രണയത്തിലാണ്. സൂസെയ്‌നും ജീവിതത്തില്‍ മറ്റൊരാളെ കണ്ടെത്തി. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നവരാണ് ഹൃത്വിക്കും സൂസെയ്‌നും. തങ്ങളുടെ പങ്കാളിമാര്‍ക്കൊപ്പം ഇരുവരും ഒരുമിച്ച് പാര്‍ട്ടികളിലും പരിപാടികളുമെല്ലാം പങ്കെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്കിടയിലെ സൗഹൃദം കാണാറുണ്ട്. മക്കളുടെ ഉത്തരവാദിത്തം ഹൃത്വിക്കും സൂസെയ്‌നും പങ്കിടുകയാണ്.

ഇപ്പോഴിതാ ഹൃത്വിക്കും സൂസെയ്‌നും പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍. ഹൃത്വിക്കും സൂസെയ്‌നും പിരിയാന്‍ കാരണം അവര്‍ക്കിടയിലുണ്ടായ ചെറിയ തെറ്റിദ്ധാരണയാണെന്നാണ് രാകേഷ് റോഷന്‍ പറയുന്നത്. യുവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. അതേസമയം ഹൃത്വിക്കുമായി പിരിഞ്ഞുവെങ്കിലും സൂസെയ്ന്‍ ഇപ്പോഴും തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
''അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചാലും, എനിക്ക് സൂസെയ്ന്‍ സൂസെയ്ന്‍ ആണ്. അവര്‍ പ്രണയത്തിലായി, അവര്‍ക്കിടയിലൊരു തെറ്റിദ്ധാരണയുണ്ടായി. അവര്‍ തന്നെയാണ് അത് പരിഹരിക്കേണ്ടതും. ഞങ്ങളെ സംബന്ധിച്ച് സൂസെയ്ന്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്ന നിമിഷം മുതല്‍ അവള്‍ ഞങ്ങളുടെ വീട്ടിലെ ഒരു അംഗമാണ്'' എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്. സൂസെയ്്‌നും ഹൃത്വിക്കും പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്.
നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ താനും ഹൃത്വിക്കും പിരിഞ്ഞതിനെക്കുറിച്ച് സൂസെയ്ന്‍ മനസ് തുറന്നിരുന്നു. ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഒരു ഘട്ടം എത്തിയപ്പോള്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് സൂസെയ്ന്‍ പറഞ്ഞത്. വ്യാജമായൊരു ബന്ധത്തില്‍ തുടരേണ്ടതില്ലെന്ന് ബോധ്യപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സൂസെയ്ന്‍ പറഞ്ഞിരുന്നു. പിരിഞ്ഞുവെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സൂസെയ്ന്‍ പറഞ്ഞിരുന്നു.

അതേസമയം അഭിമുഖത്തില്‍ താനും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാകേഷ് റോഷന്‍ സംസാരിക്കുന്നുണ്ട്. ''ഹൃത്വിക്കിനും മോള്‍ക്കും ഇപ്പോഴും എന്നെ പേടിയാണ്. എനിക്കറിയില്ല, ചിലപ്പോള്‍ ഞാന്‍ വളരെയധികം ഡിസിപ്ലിന്‍ ഉള്ള ആളായതു കൊണ്ടാകും. ഞാന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല. എല്ലാവരേയും ചീത്ത പറയുന്ന ആളുമല്ല. പക്ഷെ ഞാന്‍ ഡിസിപ്ലിന്‍ ഉള്ള ആളാണ്. അവര്‍ ചെറുതായിരുന്നപ്പോള്‍ എന്നോട് തുറന്ന് സംസാരിക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളേ പോലെയാണ്'' എന്നാണ് രാകേഷ് റോഷന്‍ പറഞ്ഞത്.
അതേസമയം ഫെെറ്റർ ആണ് ഹൃത്വിക്കിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദീപിക പദുക്കോണായിരുന്നു ചിത്രത്തിലെ നായിക. ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.


Click it and Unblock the Notifications











