ഷാരൂഖ് ചിത്രത്തിന്റെ ഓഡിഷന് രാഖി വന്നത് ബുര്‍ഖയ്ക്ക് അടിയില്‍ ബിക്കിനി ധരിച്ച്; ക്യാമറ പോലും വിറച്ചു പോയി!

ഫറ ഖാന്‍ സംവിധായകയായി മാറിയ സിനിമയാണ് മേം ഹൂം നാ. സുസ്മിത സെന്‍ നായികയായ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെ അരങ്ങേറിയ നടിയാണ് രാഖി സാവന്ത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് രാഖിയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായക ഫറാ ഖാന്‍.

ഇന്ന് രാഖിയെ മേം ഹൂം നായില്‍ കണ്ടു പിടിക്കാന്‍ പോലും പറ്റില്ലെന്നതാണ് സത്യം. താരത്തിന്റെ രൂപത്തില്‍ അത്രത്തോളം മാറ്റങ്ങള്‍ അവര്‍ വരുത്തിയിട്ടുണ്ട്. നേരത്തെ മറ്റൊരു നടിയെ ആയിരുന്നു രാഖിയുടെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നതെന്നാണ് പറയുന്നത്. എന്നാല്‍ അവരുടെ അമ്മ മകള്‍ക്ക് ഷാരൂഖ് ഖാന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് ഫറ പറയുന്നത്.

Rakhi Sawant

''അവളുടെ അമ്മ പറഞ്ഞത് അവള്‍ വലിയ ഹോട്ടലിലേ താമസിക്കൂ, ഷാരൂഖ് ഖാന്‍ താമസിക്കുന്ന ഹോട്ടലിലേ താമസിക്കൂ എന്നായിുരന്നു. ഷൂട്ടിംഗിന് മുമ്പ് തന്നെ അവളുടെ അഹങ്കാരവും പുറത്ത് വന്ന് തുടങ്ങിയിരുന്നു. അവള്‍ക്ക് ഒരുപാട് ഡിമാന്റുകളുണ്ടായിരുന്നു'' എന്നാണ് ഫറ പറയുന്തന്നത്. അതോടെയാണ് ആ നടിയെ മാറ്റാന്‍ തീരുമാനിക്കുന്നതെന്നും ഫറ ഖാന്‍ പറയുന്നുണ്ട്. മറ്റേത് നടിയാണ് ആ വേഷത്തിനായി ഓഡിഷന്‍ ചെയ്തതെന്ന് താന്‍ അസിസ്റ്റന്റിനോട് ചോദിച്ചുവെന്നാണ് ഫ പറയുന്നത്.

അപ്പോഴാണ് രാഖിയെക്കുറിച്ച് പറയുന്നത്. രാഖി ഓഡിഷന് വന്നത് ബിക്കിനിയ്ക്ക് മുകളില്‍ ബുര്‍ഖ ധരിച്ചായിരുന്നുവെന്നും ഫറ പറയുന്നുണ്ട്. ''രാഖി ഒഡിഷന് വന്നത് ബുര്‍ഖ ധരിച്ചായിരുന്നു. ഇതൊരു ഹോട്ട് പെണ്‍കുട്ടിയുടെ വേഷമാണല്ലോ എന്ന് അസിസ്റ്റന്റ് പറഞ്ഞു. പക്ഷെ തന്റേതായ ശൈലിയില്‍ രാഖി ക്യാമറ റോള്‍ ചെയ്യാന്‍ പറഞ്ഞു. പിന്നാലെ അവള്‍ തന്റെ ബുര്‍ഖ അഴിച്ചു മാറ്റി. ക്യാമറ തന്നെ വിറച്ചു പോയി. അവള്‍ അടിയില്‍ ധരിച്ചിരുന്നത് ബിക്കിനി മാത്രമായിരുന്നു'' എന്നാണ് ഫറ പറയുന്നത്.

Rakhi Sawant

''പക്ഷെ ഞങ്ങള്‍ അവളെ അപ്പോള്‍ തന്നെ കാസ്റ്റ് ചെയ്തില്ല. അവളുടെ മുടിയുടെ നിറം ഓറഞ്ചായിരുന്നു. ഡാര്‍ജലിംഗിലേക്ക് വന്നപ്പോള്‍ അവളെ എങ്ങനെയൊക്കെ മറയ്ക്കാം എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. ഞങ്ങള്‍ അവള്‍ക്ക് സ്വറ്ററുകളും കോട്ടുമൊക്കെ നല്‍കി. പക്ഷെ അവള്‍ക്ക് എക്‌സ്‌പോസ് ചെയ്യാനായിരുന്നു ആഗ്രഹം. നിന്നെ ഇങ്ങനെ കാണാനും ഭംഗിയുണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞു'' എന്നും ഫറ പറയുന്നുണ്ട്.

''അവള്‍ക്കൊപ്പം ജോലി ചെയ്യുക രസമായിരുന്നു അവള്‍ ആകെ ആവശ്യപ്പെട്ടത് തന്നെ ഒരു സീനിലും പാട്ടിലുമൊക്കെ ഷാരൂഖ് ഖാന്‍ അടുത്ത് നിര്‍ത്തുക എന്നത് മാത്രമായിരുന്നു. അതില്‍ അവള്‍ സന്തുഷ്ടയായിരുന്നു'' എന്നാണ് ഫറ പറയുന്നത്. 2004 ലാണ് മേം ഹൂ നാ പുറത്തിറങ്ങിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.

അതേസമയം രാഖി സാവന്ത് ഇപ്പോഴും വാർത്തകളില്‍ തുടരുകയാണ്. ഓഫ് സ്ക്രീന്‍ വിവാദങ്ങളിലൂടെയാണ് രാഖി ഇപ്പോഴും വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

More from Filmibeat

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X