ആദില്‍ എന്റെ നഗ്ന വീഡിയോ 47 ലക്ഷത്തിന് അറബിയ്ക്ക് വിറ്റു; വിവാഹത്തിന് മുമ്പ് ബലാത്സംഗം ചെയ്‌തെന്നും രാഖി!
മുന്‍ ഭര്‍ത്താവിന്റെ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി രാഖി സാവന്ത്. കഴിഞ്ഞ ദിവസമാണ് രാഖിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഖിയും എത്തിയിരിക്കുകയാണ്. 2022 ലാണ് രാഖിയും ആദിലും പ്രണയത്തിലാകുന്നത്. പിന്നാലെ 2023 ഏപ്രിലില്‍ തങ്ങള്‍ വിവാഹിതരായതായും രാഖി അറിയിച്ചു.
എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. പിന്നാലെ ഇരുവരും പിരിയുകയും ചെയ്തു. ആദിലിനെതിരെ ഗാര്‍ഹിക പീഡനം, അവിഹിത ബന്ധം, തുടങ്ങിയ ആരോപണങ്ങളാണ് അന്ന് രാഖി ഉയര്‍ത്തിയത്. മാസങ്ങള്‍ക്ക് ശേഷം രാഖിയുടെ ആരോപണങ്ങള്‍ തള്ളി ആദില്‍ മുന്നോട്ട് വരികയായിരുന്നു. പിന്നാലെയാണ് മുന്‍ ഭര്‍ത്താവിനെതിരെ രാഖിയും ആരോപണങ്ങളുയര്‍ത്തുന്നത്.

വിവാഹത്തിന് പിന്നാലെ ആദില്‍ തന്റെ നഗ്നവീഡിയോകള്‍ ചിത്രീകരിക്കുകയും അവ വില്‍ക്കുകയും ചെയ്തുവെന്നാണ് രാഖിയുടെ ആരോപണം. ''വിവാഹത്തിന് പിന്നാലെ ആദില്‍ എന്റെ നഗ്നവീഡിയോകള്‍ ചിത്രീകരിച്ച് 47 ലക്ഷത്തിന് വിറ്റു. വിവാഹ ശേഷം എല്ലാ ദിവസവും വീഡിയോകളുണ്ടാക്കി വില്‍ക്കുകയായിരുന്നു. ഇറാനിക്കാരിയോട് ആദില്‍ പറഞ്ഞത് ഒരുപാട് കാശ് വരാനുണ്ട് എന്നാണ്'' രാഖി സാവന്ത് പറയുന്നു. ഒരു അറബിയ്ക്കാണ് തന്റെ വീഡിയോ ആദില്‍ വിറ്റതെന്നും രാഖി പറയുന്നു.
''എന്റെ ജീവിതത്തിലേക്ക് വരിക, വിവാഹം കഴിക്കുക, എന്നെ കൊല്ലുക എന്നതായിരുന്നു ആദിലിന്റെ പ്ലാന്‍. എന്റെ പക്കല്‍ അതിന്റെ തെളിവുണ്ട്. എന്നേയും ഇറാനിക്കാരിയേയും മറ്റ് പലസ്ത്രീകളേയും തന്റെ ഭാര്യയെന്നാണ് ആദില്‍ വിളിച്ചിരുന്നത്. ആദില്‍ വെള്ളത്തില്‍ എന്തോ കലക്കി തന്നാണ് നഗ്നവീഡിയോകള്‍ ചിത്രീകരിച്ചു. ആ വീഡിയോ പക്ഷെ വിറ്റില്ല. അത് വച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തു. എന്നെ ടോര്‍ച്ചര്‍ ചെയ്തു. വസ്ത്രങ്ങള്‍ വലിച്ചു കീറി. സൈക്കോയെ പോലെയാണ് പെരുമാറിയിരുന്നത്'' എന്നും രാഖി പറയുന്നു.

വിവാഹത്തിന് മുമ്പ് ആദില്‍ തന്നെ ബലാത്സംഗം ചെയ്തതായും രാഖി പറയുന്നുണ്ട്. താന്‍ ആദിലിന്റെ നാടായ മൈസൂരിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. അവിടെ വച്ച് ആദിലിന്റെ സുഹൃത്ത് താനും ആദിലും സംസാരിച്ചിരുന്ന മുറിയുടെ വാതില്‍. മൂന്ന് മണിക്കൂറോളം ആ മുറിയില്‍ പൂട്ടിയിട്ട് തന്നെ ആദില്‍ ഉപദ്രവിച്ചുവെന്നാണ് രാഖി പറയുന്നത്. അതിന് ശേഷമാണ് ആദില്‍ തന്നെ വിവാഹം കഴിക്കാമെന്ന് പറയുന്നതെന്നും രാഖി വെളിപ്പെടുത്തുന്നുണ്ട്. അതേസമയം രാഖി തങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ഫോട്ടോയെടുത്ത് അവ പോണ്‍ സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് നേരത്തെ ആദില്‍ ആരോപിച്ചത്.
രാഖി തന്റെ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിക്കാതെയാണ് തന്നെ വിവാഹം കഴിച്ചതെന്നും ആദില്‍ ആരോപിച്ചിരുന്നു. രാഖി തന്റെ ഗര്‍ഭം അലസിയെന്ന് പറയുന്നത് നുണയാണ്. രാഖിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതിനാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. തന്നെ വീട്ടില്‍ നിന്നും ചവിട്ടി പുറത്താക്കുകയായിരുന്നു. തനിക്കെതിരെ പീഡനത്തിന് കേസ് നല്‍കാന്‍ തന്റെ മുന്‍ സുഹൃത്തിനെ പോലും രാഖി നിര്‍ബന്ധിച്ചതായും ആദില്‍ ആരോപിച്ചിരുന്നു.
രാഖിയ്‌ക്കെതിരെ താന്‍ പരാതി നല്‍കുമെന്നാണ് ആദില്‍ പറയുന്നത്. അവസാനം വരെ പൊരുതിയാണെങ്കിലും താന്‍ നീതി നേടുമെന്നാണ് ആദില്‍ പറയുന്നത്. തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്. തനിക്ക് നീതി കിട്ടും. കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും ആദില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications