For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരാലും ഉപയോ​ഗിക്കപ്പെട്ട് ഡേർട്ടി പിക്ചറിലെ വിദ്യാ ബാലനെ പോലെ ആവുമോയെന്ന് ഭയം; രാഖി സവന്ദ്

  |

  ബോളിവുഡിൽ എല്ലാക്കാലത്തും സിനിമയ്ക്കപ്പുറം മറ്റ് തരത്തിൽ പ്രശസ്തരാവുന്ന താരങ്ങൾ ഉണ്ടാവാറുണ്ട്. സിനിമയിലൂടെയായിരിക്കും തുടക്കമെങ്കിലും പിന്നീട് മറ്റ് പല തരത്തിലായിരിക്കും ഇവർ ഇൻഡ്സ്ട്രിയിൽ നിലനിൽക്കുക. ഇത്തരത്തിൽ ബോളിവുഡിലെ പ്രധാന വിനോദ താരമായി അറിയപ്പെടുന്ന ഒരാളാണ് രാഖി സവന്ദ്.

  നിരവധി സിനിമകളിൽ അഭിനയിച്ച രാഖി ബി​ഗ് ബോസിലൂടെയാണ് കൂടുതൽ പ്രശസ്ത ആയത്. പിന്നീട് പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് ഉൾപ്പെടെയുള്ള പരാമർശങ്ങൾ, വിവാദമായ വിവാഹ മോചനം, ഫോട്ടോകൾ തുടങ്ങിയവയിലൂടെ രാഖി നിരന്തരം വാർത്തകളിൽ നിറഞ്ഞു.

  കാമുകൻ ആദിൽ ഖാനൊപ്പം പൊതുവേദികളിൽ എത്തുന്ന രാഖിയുടെ പിന്നാലെ നിരന്തരം പാപ്പരാസികൾ ഉണ്ടാവാറുണ്ട്. ചോദ്യങ്ങൾക്കെല്ലാം തനിക്ക് തോന്നുന്ന കാര്യങ്ങൾ രാഖി വെട്ടിത്തുറന്ന് പറയുകയും ചെയ്യും. ആദിൽ ഖാനുമായുള്ള പ്രണയം, വിവാഹ സ്വപ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം രാഖി സംസാരിക്കാറുണ്ട്.

  Also Read: 'ഞാൻ ഡ്രസ്സ് മാറുകയാണ്... കാമറ ഓഫ് ചെയ്യൂ... ഇത് മോശമാണ്'; ചാനൽ കാമറമാനോട് ദേഷ്യപ്പെട്ട് എലീന പടിക്കൽ!

  'ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ തോന്നുന്ന ഒരു ആശങ്കയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഖി സവന്ദ്. ആദിലുമായി പ്രണയത്തിലാണെങ്കിലും ആദിൽ തന്നെ ഉപേക്ഷിക്കുമോയെന്ന ഭയം തനിക്കെപ്പോഴും ഉണ്ടെന്ന് രാഖി സവന്ദ് പറയുന്നു. അവൻ എന്നെ ഉപേക്ഷിച്ച് പോവുമെന്ന ഭയത്തിലാണ് എല്ലാദിവസവും ജീവിക്കുന്നത്. ചിലപ്പോൾ ഡെർട്ടി പിക്ചറിലെ വിദ്യാബാലനെ പോലെ എല്ലാവരും ഉപയോ​ഗിച്ച ശേഷം ഉപേക്ഷിച്ച് എന്റെ ജീവിതം അവസാനിക്കുമെന്ന് ഞാൻ ഭയക്കുന്നു. ഈ ഭയം എന്നെ ചിലപ്പോൾ ശ്വാസം മുട്ടിക്കുന്നു'

  Also Read: 'റീച്ച് കിട്ടാൻ എല്ലാവർക്കും അഭിമുഖം കൊടുക്കും, ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ കുറ്റം അവതാരകയ്ക്ക്'; അശ്വതി

  'ആദിൽ എന്നേ സ്നേ​ഹിക്കുന്നുണ്ടെന്നും ഉപേക്ഷിക്കില്ലെന്നും എനിക്ക് അറിയാം. പക്ഷെ ഈ ഭയം എന്നെ ബുദ്ധിമുട്ടിക്കുന്നു. കാരണം അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ആദിൽ ഇല്ലെങ്കിൽ എന്റെ ജീവിതം അവസാനിക്കും. ചുറ്റുമുള്ളവരിൽ ചിലർ എന്നോട് പലതും പറയാറുണ്ട്. അത് എന്നെ ബാധിക്കാറുമുണ്ട്. പക്ഷെ ഞാനവനെ വിശ്വസിക്കുന്നു. ഈ ബന്ധം പരാജയപ്പെടാൻ ഞാനനുവദിക്കില്ല,' രാഖി സവന്ദ് പറഞ്ഞു.

  നേരത്തെ ആദിൽ വന്ന ശേഷം തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് രാഖി സംസാരിച്ചിരുന്നു. രാഖിയുടെ വസ്ത്രധാരണത്തിൽ ചില നിയന്ത്രണങ്ങൾ താൻ വെച്ചിട്ടുണ്ടെന്നും മുമ്പ് രാഖി വളരെ ​ഗ്ലാമറസ് ആയ വസ്ത്രങ്ങളായിരുന്നു ധരിക്കാറെന്നും ആദിൽ പറഞ്ഞു.

  Also Read: 'നീ ആരാണെന്ന് എനിക്കും നമ്മുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അറിയാം അതുപോരെ?'; ഭർത്താവിനെ കുറിച്ച് ഭാവന

  തന്റെ കുടുംബത്തിനോ മതത്തിനോ ഇത്തരം വസ്ത്ര ധാരണങ്ങളോട് യോജിക്കാൻ ആവില്ലെന്നും അതേസമയം രാഖിയെ ഹിജാബ് അണിയാൻ താൻ നിർബന്ധിക്കില്ലെന്നും ആദിൽ പറഞ്ഞു. ഇരുവരുടെയും പുതിയ ആൽബത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കവെ ആണ് ആദിൽ ഇക്കാര്യം പറഞ്ഞത്.

  ആദിലിന്റെ കുടുംബം രാഖി സവന്ദിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിവാഹക്കാര്യം ഇതുവരെ ഇവർ സൂചിപ്പിച്ചിട്ടില്ലെന്നും രാഖി സവന്ദ് പറഞ്ഞു. വിവാഹം കഴിക്കാതെ തന്നെ തങ്ങൾ സന്തുഷ്ടരാണ്, ഒരുമിച്ച് ബിസിനസും മറ്റ് ജോലികളും ചെയ്യുന്നെന്നും രാഖി സവന്ദ് പറഞ്ഞിരുന്നു.

  Read more about: rakhi sawant
  English summary
  rakhi sawant says she is living in the fear of losing boyfriend adil; openly talks about her insecurities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X