For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനും മുന്‍കാമുകിയും തമ്മില്‍ രഹസ്യ സമാഗമം; കള്ളത്തരം പിടിക്കാന്‍ ചാരനെ വിട്ട് രാഖി

  |

  ബോളിവുഡിലെ മിന്നും താരമാണ് രാഖി സാവന്ത്. വിവാദങ്ങള്‍ എന്നും രാഖിയുടെ കൂടെ തന്നെയുണ്ട്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ ആരാധകരെ രസിപ്പിക്കാന്‍ രാഖിയ്ക്ക് സാധിക്കാറുണ്ട്. സിനിമയിലെ കഥാപാത്രങ്ങളേക്കാള്‍ നാടകീയത നിറഞ്ഞതാണ് രാഖിയുടെ ജീവിതം. താരത്തിന്റെ പ്രണയവും വിവാഹങ്ങളുമൊക്കെ വലിയ വാര്‍ത്തകളും വിവാദങ്ങളുമൊക്കെയായി മാറാറുണ്ട്.

  Also Read: നടിക്കൊപ്പം അന്തിയുറങ്ങിയെന്ന് വാര്‍ത്ത; റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി തല്ലി; ജയിലില്‍ കിടക്കേണ്ടി വന്ന ഷാരൂഖ്

  രാഖിയുടെ നിലവിലെ കാമുകന്‍ ആദില്‍ ഖാന്‍ ആണ്. തന്റെ മുന്‍ പ്രണയങ്ങള്‍ പോലെ തന്നെ രാഖിയുടെ ഈ പ്രണയവും വിവാദങ്ങള്‍ നിറഞ്ഞതായി മാറിയിരിക്കുകയാണ്. രാഖിയും കാമുകനും തമ്മില്‍ പല പ്രശ്‌നങ്ങളും ഇതിനോടകം തന്നെ ഉടലെടുത്തിട്ടുണ്ട്. ഇതിനിടെ ആദിലിന്റെ മുന്‍ ഖാമുകിയായ റോഷിന ദേലവരിയും രംഗത്തെത്തിയതോടെ വിവാദം കനത്തിരിക്കുകയാണ്.

  ആദിലിന്റെ മുന്‍ കാമുകി ആത്മഹത്യ ഭീഷണി മുഴക്കുകയും താനും ആദിലും രാഖി അറിയാതെ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ രാത്രികളില്‍ ഒരുമിച്ച് കൂടാറുണ്ടെന്നുമൊക്കെ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ആദിലിനെ രാഖി തന്നെ സംശയത്തോടെയാണ് കാണുന്നത്. തന്റെ കാമുകന്‍ തന്നെ വഞ്ചിക്കുകയാണോ എന്നറിയാനായി രാഖി ചാരനെ ഏര്‍പ്പെടുത്തുക വരെ ചെയ്തു.

  Also Read: 'നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്'; സഹോദരി രാധികയുടെ ഓർമകളിൽ ​ഗായിക സുജാത മോഹൻ!

  ''ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടെന്ന് അവള്‍ പറഞ്ഞതും ഞാന്‍ അവളുടെ പിന്നാലെ പോയി നോക്കാന്‍ ഏജന്റിനോട് പറഞ്ഞിരുന്നു. പക്ഷെ അവിടെ അവളുണ്ടായിരുന്നില്ല. എന്റെ പക്കല്‍ വീഡിയോയുണ്ട്. നീ വീട്ടില്‍ തന്നെയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ശരിയായ വഴിയില്‍ തന്നെയാണോ എന്ന് എനിക്ക് ഭയം തോന്നാറുണ്ട്. വീണ്ടുമൊരു ചതിയായിരിക്കുമോ എന്ന പേടിയുണ്ട്' എന്നായിരുന്നു ഒരു അഭിമുഖത്തില്‍ രാഖി പറഞ്ഞത്.

  അതേസമയം താന്‍ വിവാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് രാഖിയുടെ കാമുകന്‍ ആദില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് പറയുന്നത് രാഖി ഒമ്പത് തവണ വിവാഹം കഴിച്ചുവെന്നാണ്. പക്ഷെ ഞാനതൊന്നും വിശ്വസിക്കുന്നില്ല. രാഖി തന്നെ വിശ്വസിക്കുന്നില്ലെന്നും നിരന്തരം സംശയത്തോടെയാണ് നോക്കുന്നതെന്നുമാണ് തന്നെ വിശ്വസിക്കാന്‍ തുടങ്ങിയതിന് ശേഷം മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നാണ് ആദില്‍ പറയുന്നത്.

  Also Read: വിമര്‍ശനങ്ങളെ എനിക്കിഷ്ടമാണ്, പക്ഷേ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞാനൊന്നും ചെയ്യാറില്ല: രാഖി സാവന്ത്

  ഈ സമ്മര്‍ദ്ദങ്ങളെല്ലാം കാരണം തനിക്ക് ഡയബറ്റീസ് ആയിരിക്കുകയാണെന്നാണ് രാഖി പറയുന്നത്. നേരത്തെ ദീപക് കലാലുമായി വിവാഹം കഴിക്കുമെന്ന് രാഖി പറഞ്ഞിരുന്നു. എന്നാല്‍ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നും താന്‍ ദീപക്കിനെ പ്രശസ്തനാക്കാന്‍ വേണ്ടി പണം വാങ്ങിയിരുന്നുവെന്നുമാണ് രാഖി പറയുന്നത്.


  എന്നാല്‍ ഈയ്യടുത്ത് രാഖി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ബിഗ് ബോസിലൂടെയാണ് ഇയാളെ രാഖി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. എന്നാലിത് രാഖിയുടെ യഥാര്‍ത്ഥ ഭര്‍ത്താവല്ലെന്നായിരുന്നു വിവാദം. പിന്നാലെ ഇത് തന്റെ ഭര്‍ത്താവാണെന്ന് ആരോപിച്ച് യുവതി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും അധികം വൈകാതെ രാഖി ഈ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.


  ഐറ്റം സോംഗുകളിലൂടെയാണ് രാഖി സാവന്ത് കയ്യടി നേടുന്നത്. അഭിമുഖങ്ങളിലും മറ്റും മറയില്ലാതെ സംസാരിക്കുന്നതും രാഖിയെ ജനപ്രീയയാക്കി. എന്നാല്‍ വിവാദങ്ങളെന്നും രാഖിയുടെ കൂടെ തന്നെയുണ്ടായിരുന്നു. മില്‍ക്ക സിംഗ് രാഖിയെ പരസ്യമായി ചുംബിച്ചത് മുതല്‍ ബിഗ് ബോസ് ഷോയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡിയോയുടെ മുന്നില്‍ ധര്‍ണ ഇരുന്നുമൊക്കെ രാഖിയെ വാര്‍ത്തകളിലെ താരമാക്കിയ സംഭവങ്ങളാണ്.

  Read more about: rakhi sawant
  English summary
  Rakhi Sawant Sends A Spy To Check As Her Boyfriend's Ex Girlfriend Claimed She Is With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X