എനിക്ക് ബിക്കിനി വാങ്ങാന്‍ കൂടെ വന്ന അച്ഛന്‍; ബ്രൈറ്റ് കളര്‍ വാങ്ങാനാണ് അദ്ദേഹം പറഞ്ഞത്: രാകുല്‍ പ്രീത് സിംഗ്

കന്നഡയിലൂടെയാണ് രാകുല്‍ പ്രീത് സിംഗ് കരിയര്‍ ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ഗില്ലി ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തു. പിന്നാലെ രാകുല്‍ പഠനത്തിലേക്ക് മടങ്ങുകയും ബിരുദം നേടുകയും ചെയ്തു. ഈ സമയത്തും താരം മോഡലിംഗില്‍ സജീവമായിരുന്നു. ആ തീരുമാനമാണ് രാകുലിനെ മിസ് ഇന്ത്യ മത്സരത്തിലേക്ക് എത്തുന്നത്. മത്സരത്തില്‍ നിരവധി പുരസ്‌കാരങ്ങളും നേടി. 2015ല്‍ യാരിയാന്‍ എന്ന ചിത്രത്തിലൂടെയാണ് രാകുല്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലും സജീവമായി മാറി രാകുല്‍.

2011 ലെ മിസ് ഇന്ത്യ മത്സരത്തില്‍ അഞ്ച് പുരസ്‌കാരങ്ങളാണ് രാകുലിനെ തേടിയെത്തിയത്. ഇതില്‍ മിസ് ഇന്ത്യ പീപ്പിള്‍സ് ചോയ്‌സുമുണ്ടായിരുന്നു. രാകുലിന്റെ മോഡലിംഗ് യാത്രയ്ക്ക് എല്ലാ പിന്തുണയും നല്‍കി മാതാപിതാക്കള്‍ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴിതാ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ മിസ് ഇന്ത്യ മത്സരകാലത്തെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് രാകുല്‍ പ്രീത് സിംഗ്.

Rakul Preet Singh

മത്സരത്തിലെ ബിക്കിനി റൗണ്ടിന് വേണ്ടി തനിക്ക് ധരിക്കാനുള്ള ബിക്കിനി വാങ്ങാന്‍ കൂടെ വരാന്‍ അച്ഛന്‍ തയ്യാറായതിനെക്കുറിച്ചും രാകുല്‍ സംസാരിക്കുന്നുണ്ട്. ''എനിക്കൊപ്പം ബിക്കിനി ഷോപ്പിംഗിന് വരാന്‍ അച്ഛന്‍ ഒരുക്കമായിരുന്നു. അദ്ദേഹം എന്നോട് ബ്രൈറ്റ് നിറത്തിലുള്ളത് വാങ്ങാനാണ് പറഞ്ഞത്. നിങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ അമ്മയെ കൂട്ടിക്കോളാം എന്ന് ഞാന്‍ പറഞ്ഞു. ഇത്രയും പിന്തുണ നല്‍കുന്ന മാതാപിതാക്കള്‍ എന്റെ ഭാഗ്യമാണ്'' എന്നാണ് രാകുല്‍ പ്രീത് പറയുന്നത്.

താന്‍ സിനിമയിലേക്ക് വരണമെന്നത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു എന്നാണ് രാകുല്‍ പറയുന്നത്. ''ഞാനൊരു ഡ്രാമ ക്യൂന്‍ ആണെന്നും അതിനാല്‍ വിനോദരംഗം തിരഞ്ഞെടുക്കണമെന്നും അമ്മയാണ് നിര്‍ദ്ദേശിച്ചത്. അവരാണ് എന്നെ മോഡലിംഗിനും മിസ് ഇന്ത്യയ്ക്കുമൊക്കെ പ്രചോദിപ്പിച്ചത്. അച്ഛനും എല്ലായിപ്പോഴും പിന്തുണ നല്‍കിയിരുന്നു''' എന്നാണ് താരം പറയുന്നത്. തന്റെ സിനിമാ ലോകത്തെ എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലേയും കരുത്ത് അച്ഛനും അമ്മയുമാണെന്നാണ് രാകുല്‍ പറയുന്നത്.

തലയുയര്‍ത്തി നടക്കാന്‍ ശീലിപ്പിച്ചത് അച്ഛനും അമ്മയുമാണ്. കരിയറില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ബാഗും പാക്ക് ചെയ്ത് പോന്നാളാനും അവര്‍ പറഞ്ഞിരുന്നതായി രാകുല്‍ ഓര്‍ക്കുന്നു. ഈയ്യടുത്ത് തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചുള്ള രാകുലിന്റെ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. പ്രഭാസ് നായകനായ സിനിമയില്‍ നിന്നും, നാല് ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം തന്നെ മാറ്റിയെന്നാണ് രാകുല്‍ പറഞ്ഞത്.

Rakul Preet Singh

പല സിനിമകളും തനിക്ക് ഇതുപോലെ നഷ്ടമായതായി രാകുല്‍ പറയുന്നുണ്ട്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ താനായിരുന്നു നായികയാകേണ്ടിയിരുന്നതെന്നും രാകുല്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും തന്നെ മാറ്റി. പകരം ദിഷ പഠാനി നായികയായെത്തി. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

അതേസമയം ഈ വര്‍ഷമായിരുന്നു രാകുല്‍ പ്രീത് സിംഗ് വിവാഹിതയായത്. നടനും നിര്‍മ്മാതാവുമായ ജാക്കി ബഗ്നാനിയാണ് രാകുലിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ 2 ആണ് രാകുലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ദേ ദേ പ്യാര്‍ ദേ 2 അടക്കമുള്ള സിനിമകള്‍ അണിറയിലുണ്ട്.

More from Filmibeat

Read more about: rakul preet singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X