പ്രഭാസ് സിനിമയില്‍ നിന്നും നാലാം നാള്‍ മാറ്റി; എംഎസ് ധോണിയില്‍ ദിഷയല്ല, ഞാനായിരുന്നു നായികയാകേണ്ടിയിരുന്നത്‌

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് രകുല്‍ പ്രീത് സിംഗ്. തെലുങ്കിലൂടെയാണ് രകുല്‍ പ്രീത് സിംഗ് താരമാകുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന റിജക്ഷനുകളെക്കുറിച്ച് സംസാരിക്കുകയാണ് രകുല്‍ പ്രീത് സിംഗ്. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് മുമ്പ് രണ്ട് സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്നാണ് രകുല്‍ പ്രീത് സിംഗ് പറയുന്നത്. ഇതിലൊന്ന് പ്രഭാസ് നായകനായ സിനിമയാണെന്നും താരം പറയുന്നുണ്ട്.

എന്നാല്‍ താന്‍ ആ തിരിച്ചടി ഉള്ളിലേക്ക് എടുത്തില്ലെന്നും മുന്നോട്ട് പോകുന്നതിനെക്കുറിച്ചാണ് ചിന്തിച്ചതെന്നും രകുല്‍ പ്രീത് സിംഗ് പറയുന്നു. പ്രഭാസ് നായകനായ ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയത് താന്‍ അറിഞ്ഞതു പോലുമില്ലെന്നാണ് രകുല്‍ പ്രീത് സിംഗ് പറയുന്നത്. രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Rakul Preet Singh

''എന്റെ അരങ്ങേറ്റത്തിനും മുമ്പ്, നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം എന്നെ ഒരു സിനിമയില്‍ നിന്നും മാറ്റി. പ്രഭാസ് നായകനായ സിനിമയായിരുന്നു. ഇന്‍ഡസ്ട്രിയെക്കുറിച്ച് അറിയാത്തപ്പോള്‍, അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാത്തപ്പോള്‍ ഒന്നും ഹൃദയത്തിലേക്ക് എടുക്കില്ല. ഞാനൊരു പഞ്ചപാവമായിരുന്നു. ഓ അവര്‍ എന്നെ മാറ്റിയോ? സാരമില്ല, ഇത് എനിക്കുള്ളതല്ല. വേറെ എന്തെങ്കിലും നോക്കാം എന്നാണ് പറഞ്ഞത്. ചുറ്റും ആളുകളുണ്ടെങ്കില്‍ ഓരോന്ന് പറഞ്ഞ് നമ്മളില്‍ വിഷം കുത്തി വെക്കും. പക്ഷെ എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. ആ നിഷ്‌കളങ്കത്വം എന്നെ സഹായിച്ചു'' എന്നാണ് രകുല്‍ പ്രീത് പറയുന്നത്.

''എന്നെ അറിയിച്ചതു പോലുമില്ല. എന്റെ ഷെഡ്യൂള്‍ തീര്‍ത്ത ശേഷം ഡല്‍ഹിയിലേക്ക് പോയപ്പോഴാണ് ഇതറിയുന്നത്. പിന്നീട് മറ്റൊരു പ്രൊജക്ടിലും അത് തന്നെ സംഭവിച്ചു. അതുപക്ഷെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല. പക്ഷെ രണ്ട് സിനിമകളില്‍ ഇങ്ങനെ സംഭവിച്ചതോടെ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. നിനക്ക് അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടോ ആറ്റിട്യൂഡ് പ്രശ്‌നം ഉള്ളതിനാലോ ആണ് മാറ്റിയതെന്ന് ആളുകള്‍ പറഞ്ഞു. അതോടെ വലിയൊരു തുടക്കം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്റെ ആദ്യ സിനിമ ചെറിയ സിനിമയായിരുന്നു.പക്ഷെ അത് വലിയ വിജയമായി'' രകുല്‍ പറയുന്നു.

Rakul Preet Singh

എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ മാത്രമല്ല രകുലിന് അവസരം നഷ്ടമായത്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമയില്‍ നിന്നും തന്നെ മാറ്റിയതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സുശാന്ത് സിംഗ് രജ്പുത് നായകനായ ചിത്രത്തില്‍ പകരം എത്തിയത് ദിഷ പഠാനിയായിരുന്നു. സിനിമ വലിയ വിജയമായി മാറുകയും ദിഷ പഠാനി താരമാവുകയും ചെയ്തിരുന്നു. നീരജാ പാണ്ഡെയായിരുന്നു സിനിമയുടെ സംവിധായകന്‍.

''പിന്നീട് ദിഷ പഠാനി ചെയ്ത റോളായിരുന്നു. ഞാന്‍ കോസ്റ്റിയും ടെസ്റ്റ് ചെയ്യുകയും തിരക്കഥ വായിക്കുകയും ചെയ്തതാണ്. പക്ഷെ പിന്നീട് ഡേറ്റ് ഒരുമാസത്തേക്ക് മാറിപ്പോയി. ഞാന്‍ ആ സമയത്ത് രാം ചരണിനൊപ്പം ബ്രൂസ് ലി എന്ന ിസനിമ ചെയ്യുകയായിരുന്നു. ഒരു മാസത്തിനകം റിലീസ് ചെയ്യേണ്ട സിനിമയിലെ രണ്ട് പാട്ടുകള്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാനായില്ല. അത്ര നല്ലൊരു സിനിമ നഷ്ടമായല്ലോ എന്നോര്‍ത്ത് ഞാന്‍ കുറേ കരഞ്ഞു'' എന്നാണ് രകുല്‍ പ്രീത് പറയുന്നത്.

More from Filmibeat

Read more about: rakul preet singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X