പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെ ചെക്കപ്പ് ചെയ്യും? കാണിക്കാന്‍ മടിയായിരുന്നുവെന്ന് രാകുല്‍ പ്രീത്
തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ ശേഷമാണ് ര്ാകുല്‍ പ്രീത് സിംഗ് ബോളിവുഡിലെത്തുന്നത്. നിരവധി ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ രാകുലിന് സാധിച്ചിട്ടുണ്ട്. അഭിനേത്രി എന്നത് പോലെ തന്നെ മറ്റ് പല മേഖലകളിലും മികവ് പുലര്‍ത്താന്‍ രാകുലിന് സാധിച്ചിട്ടുണ്ട്. മാത്തമാറ്റീഷ്യന്‍, ഗോള്‍ഫ് പ്ലെയര്‍, ജിം ഉടമ തുടങ്ങി പല പേരും രാകുലിനൊപ്പമുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരമായിരിക്കെയാണ് രാകുല്‍ ബോളിവുഡിലെത്തുന്നത്. എന്നാല്‍ താരത്തോട് വണ്ണം കുറയ്ക്കാനായിരുന്നു ബോളിവുഡ് ആവശ്യപ്പെട്ടത്. യാരിയാന്‍, ദേ ദേ പ്യാര്‍ ദേ, റണ്‍വെ 34 തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലും ഒരിടം നേടിയെടുത്തിരിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. ഇപ്പോഴിതാ പുതിയ സിനിമയായ ഡോക്ടര്‍ ജിയും റിലീസിനൊരുങ്ങുകയാണ്.

ആയുഷ്മാന്‍ ഖുറാനയാണ് ഡോക്ടര്‍ ജിയിലെ നായകന്‍. ഒപ്പം ഷെഫാലി ഷായുമുണ്ട്. ആയുഷ്മാന്റെ മുന്‍ സിനിമകളെ പോലെ തന്നെ സമൂഹം പരസ്യമായി സംസാരിക്കാന്‍ മടിക്കുന്ന വിഷയങ്ങളാണ് ഡോക്ടര്‍ ജിയും കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു ഗൈനക്കോളജിസ്റ്റായാണ് ആയുഷ്മാന്‍ എത്തുന്നത്. ലൈംഗിക വിദ്യാഭ്യാസവും, ലൈംഗിക ആരോഗ്യവുമെല്ലാം ഇന്നും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന രാജ്യത്ത് ഗൈനക്കോളജിസ്റ്റാകുന്ന പുരുഷന്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ താനും മടി കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാകുല്‍ പ്രീത് സിംഗ്. സിനിമയുടെ കഥാതന്തു തനിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നതാണെന്നും പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെയാകും ചെക്കപ്പ് നടത്തുക എന്ന ആശങ്ക തനിക്ക് ചെറുപ്പത്തിലുണ്ടായിരുന്നുവെന്നാണ് രാകുല്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''എന്റെ കൗമാരപ്രായത്തില്‍ എനിക്ക് ഒരു പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണേണ്ടി വന്നിരുന്നു. പക്ഷെ പുരുഷ ഗൈനക്കോളജിസ്റ്റിനെ കാണുന്നതില്‍ എനിക്കും ആശങ്കയുണ്ടായിരുന്നു. 13-14 വയസുള്ളപ്പോള്‍ പലതും ചിന്തിക്കും. എങ്ങനെയാകും ഡോക്ടര്‍ ചെക്കപ്പ് ചെയ്യുക എന്ന് കരുതി മടിച്ചു നില്‍ക്കും. പക്ഷെ പിന്നെ നമ്മള്‍ വളരും. അതൊന്നും ചിന്തിക്കാതാകും. തിരക്കഥ വായിച്ചപ്പോള്‍ ഇത് തീര്‍ത്തും വ്യത്യസ്തവും റിലേറ്റബിളുമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്'' രാകുല്‍ പ്രീത് പറയുന്നു.

അതേസമയം രാകുല്‍ പ്രീത് സിംഗ് നടനും നിര്‍മ്മാതാവുമായ ജാക്കി ബഗ്നാനിയുമായി പ്രണയത്തിലാണ്. ഇരുവരും ഉടനെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് ജോലിയ്ക്കാണെന്നും ഗോസിപ്പുകളെ താന്‍ ഗൗനിക്കാറില്ലെന്നും താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.

''കല്യാണമായാലും മറ്റെന്ത് കിംവദന്തികളാണെങ്കിലും ശരി അതൊന്നും എന്നെ ബാധിക്കാറില്ല. കണ്ണടച്ച് ജോലിയെടുക്കാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ എന്നും സുതാര്യമായ വ്യക്തിയാണ്. അത് നടക്കുമ്പോള്‍ ആദ്യം വന്ന് പറയുക ഞാന്‍ തന്നെയാകും. ആളുകള്‍ സത്യം പുറത്ത് വരുന്നത് വരെ കാത്തു നില്‍ക്കാതെ ഊഹിക്കുന്നത് നിര്‍ത്തണം. ഇപ്പോള്‍ എന്റെ ശ്രദ്ധ ജോലിയിലാണഅ. പത്ത് സിനിമകള്‍ ചെയ്യാനുണ്ട്. എല്ലാം അതിന്റെ സമയത്ത് മാത്രമേ നടക്കൂ'' എന്നായിരുന്നു രാകുല്‍ പ്രീത് സിംഗ് പറഞ്ഞത്.
ഒക്ടോബര്‍ പതിനാലിനാണ് ഡോക്ടര്‍ ജിയുടെ റിലീസ്. അനുഭൂതി കശ്യപ് ആണ് സിനിമയുടെ സംവിധാനം. ആയുഷ്മാന്‍ ഖുറാന, ഷെഫാലി ഷാ, ഷീബ ഛദ്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജംഗ്ലി പ്രൊഡക്ഷന്‍സ് ആണ് സിനിമയുടെ നിര്‍മ്മാണം


Click it and Unblock the Notifications











