രാം ഗോപാല്‍ വര്‍മയ്ക്ക് ഊര്‍മിളയോട് ഭ്രാന്തമായ പ്രേമം; നടിയുടെ കരണം പുകച്ച് സംവിധായകന്‍റെ ഭാര്യ
ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ഊര്‍മിള മണ്ഡോത്കര്‍. സൂപ്പര്‍ ഹിറ്റുകളിലെ നായിക. അന്നത്തെ കാലത്ത് നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യാനും ഊര്‍മിളയ്ക്ക് സാധിച്ചിരുന്നു. അഭിനയത്തിലും ഡാന്‍സിലുമെല്ലാം ഊര്‍മിള മികവ് തെളിയിച്ചിരുന്നു. മലയാളത്തിലും ഊര്‍മി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന സിനിമയിലാണ് ഊര്‍മിള അഭിനയിച്ചത്.
്തന്റെ ഫിലിം മേക്കിംഗ് സ്റ്റൈലിലൂടെ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. ആര്‍ജിവിയുടെ ഏറ്റവും പ്രിയപ്പെട്ട നായികയായിരുന്നു ഊര്‍മിള. സംവിധായകന് നായികയോണ്ടാകാറുള്ള സ്‌നേഹത്തിനും ആരാധനയിലും ഒരുപാട് ഉയരത്തിലായിരുന്നു രാം ഗോപാല്‍ വര്‍മയ്ക്ക് ഊര്‍മിളയോട് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതും പതിവായിരുന്നു.

അതേസമയം രാം ഗോപാല്‍ വര്‍മയ്ക്ക് സ്വന്തം ഭാര്യ കാരണം ഊര്‍മിളയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ രംഗീല എന്ന സിനിമയുടെ ചിത്രീകരണ സമയം മുതലാണ് ഊര്‍മിള മണ്ഡോത്കറിന്റെ സൗന്ദര്യത്തില്‍ രാം ഗോപാല്‍ വര്‍മ ആകൃഷ്ടനായത്. പിന്നാലെ രാം ഗോപാല്‍ വര്‍മ സ്വന്തം ഓഫീസില്‍ ഒരു പ്രത്യേക മുറി തന്നെ ഊര്‍മിളയ്ക്കായി പണിതിരുന്നു.
ഈ മുറിയില്‍ ഊര്‍മിള മണ്ഡോത്കറുടെ ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. ഇതേക്കുറിച്ച് രാം ഗോപാല്‍ വര്‍മ തന്നെ സംസാരിച്ചിട്ടുണ്ട്. തന്റെ ജീവചരിത്രമായ ഗണ്‍ ആന്‍ഡ് തിംഗ്സ്- ദ സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തില്‍ രാം ഗോപാല്‍ വര്‍മ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഊര്‍മിളയുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ രാം ഗോപാല്‍ വര്‍മ അതിയായി ആഗ്രഹിച്ചിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍ ഇത് ഭാര്യ അറിഞ്ഞതോടെ സംഗതി വഷളാവുകയായിരുന്നു.
ഊര്‍മിള മണ്ഡോത്കറോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അറിഞ്ഞിരുന്നു. പിന്നാലെ ഓഫീസിലെ ഊര്‍മിള മണ്ഡോത്കറിന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ച പ്രത്യേക മുറി കണ്ടശേഷം ഭാര്യയുടെ രോഷം വര്‍ധിക്കുകയായിരുന്നു. പിന്നീടൊരു ദീവിസം ഷൂട്ടിങ്ങില്‍ സെറ്റില്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ സംവിധായകന്റെ ഭാര്യ എത്തി. അവിടെ വച്ച് രാം ഗോപാല്‍ വര്‍മയ്ക്കൊപ്പം ഊര്‍മിള മണ്ഡോത്കറെ കണ്ടതിന് ശേഷം കലിപൂണ്ട അവര്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ഊര്‍മിള മണ്ഡോത്കറെ തല്ലി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്കാലത്ത് ഇത് വലിയൊരു വാര്‍ത്തയായി മാറുകയും ചെയ്തു.

സംഭവം ഊര്‍മിളയുടെ കരിയറിനേയും ബാധിച്ചു. . നടിയുടെ അവസരങ്ങള്‍ നിരവധി അതുമൂലം നഷ്ടമായി. പതിയെ ഊര്‍മിള സിനിമാ ലോകത്തു നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു. 2016 മാര്‍ച്ച് 4 നാണ് ഊര്‍മിള മണ്ഡോത്കര്‍ വിവാഹിതയായത്. കശ്മീര്‍ മോഡലും ബിസിനസുകാരനുമായ അക്തര്‍ മിര്‍ ആണ് ഊര്‍മിളയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയത്തില്‍ സജീവമാണ് ഊര്‍മിള. സോഷ്യല്‍ മീഡിയയിലും സാന്നിധ്യമുണ്ട്.
അതേസമയം ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രതിഭാധനനായ സംവിധായകനായിരുന്ന രാം ഗോപാല്‍ വര്‍മ തന്റെ പ്രതിഭയുടെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. നിരന്തരം വിവാദങ്ങളിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബി ഗ്രേഡ് സിനിമകളൊരുക്കിയും അദ്ദേഹം വിവാദം സൃഷ്ടിച്ചിരുന്നു.


Click it and Unblock the Notifications











