രണ്‍ബീറും ആലിയയും ഏപ്രിലില്‍ വിവാഹിതരാകും! വേദിയടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായി!

സിനിമ പോലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രിയ താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ ആഘോഷിക്കുന്ന വിഷയങ്ങളാണ്. സമീപ കാലത്തായി ബോളിവുഡില്‍ നിരവധി താര വിവാഹങ്ങള്‍ നടന്നിരുന്നു. കത്രീനയുടേയും വിക്കി കൗശലിന്റേയും വിവാഹം സമീപ കാലത്തെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ മറ്റൊരു ജോഡി കൂടി വിവാഹിതരാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ചിത്രീകരണത്തിനിടെ താരങ്ങള്‍ പ്രണയത്തിലായതും ആരാധകര്‍ ഏറെ ആഘോഷിച്ച വാര്‍ത്തകളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഒരുമിച്ച് പൊതുവേദികളും മറ്റും എത്തുന്ന രണ്‍ബീറും ആലിയയും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോളിവുഡിലെ മുന്‍ നിര താരങ്ങളാണ് രണ്‍ബീറും ആലിയയും. രണ്ട് പേരും താര കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയവരാണ്. തങ്ങളുടെ പ്രകടനം കൊണ്ട് ബോളിവുഡിന്റെ മുന്‍നിരയില്‍ ഇരിപ്പിടം നേടിയ താരങ്ങള്‍.

രണ്‍ബീറും ആലിയയും

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രണ്‍ബീറും ആലിയയും. അതുകൊണ്ട് തന്നെ രണ്‍ബീറും ആലിയയും തമ്മിലുള്ള പ്രണയവും വലിയ വാര്‍ത്താ പ്രാധാന്യം നേടുകയായിരുന്നു. 2020 മുതല്‍ തന്നെ രണ്‍ബീറും ആലിയയും വിവാഹിതരാവുകയാണെന്ന വര്‍ത്തകളും പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആലിയയും രണ്‍ബീറും വിവാഹിതരാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടു പേരുടേയും അമ്മമാര്‍ കൂടിക്കാഴ്ച നടത്തിയതും വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വിവാഹം 2022 ലേക്ക് മാറ്റിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

 ഏപ്രിലില്‍

ഇരുവരും ഈ ഏപ്രിലില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലെ രത്തംബോറില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്‍ബീറിന്റേയും ആലിയയുടേയും ഇഷ്ട ഇടമാണിത്. നേരത്തെ രണ്‍ബീറിന്റെ മുന്‍ കാമുകി കൂടിയായ നടി കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹം നടന്നതും രാജസ്ഥാനിലായിരുന്നു. സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കിയും കത്രീനയും വിവാഹം. ഇതേ പാതയിലൂടെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് ആലിയയും രണ്‍ബീറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടും താരങ്ങളുമായി അടുത്ത ബന്ധമുള്ളവര്‍ രംഗത്ത് എത്തുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍

റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഭട്ട് കുടുംബവും അടുപ്പമുള്ളൊരാള്‍ പറയുന്നത്. രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരം സംഭവമാണെന്നും ഇപ്പോള്‍ ഇങ്ങനൊരു പ്രചരണം നടക്കാന്‍ കാരണം ആലിയയുടെ പുതിയ സിനിമയായ ഗംഗുഭായ് കത്തിയാവാഡിയുടെ ട്രെയിലറിനോടുള്ള രണ്‍ബീറിന്റെ പ്രതികരണമാണെന്നുമാണ് അയാള്‍ പറയുന്നത്. അതേസമയം കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ താനും ആലിയയും തമ്മിലുള്ള വിവാഹം നേരത്തെ തന്നെ നടന്നിട്ടുണ്ടാകുമായിരുന്നുവെന്ന് രണ്‍ബീര്‍ 2020 ല്‍ തന്നെ പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ വാര്‍ത്തകളുടെ സത്യത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ഗംഗുഭായ് കത്തിയാവാഡി

കഴിഞ്ഞ ദിവസമായിരുന്നു ഗംഗുഭായ് കത്തിയാവാഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സഞ്ജയ് ലീലാ ബന്‍സാലിയൊരുക്കുന്ന സിനിമയുടെ ട്രെയിലര്‍ കയ്യടി നേടിയിരുന്നു. പിന്നാലെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേമം കഹാനി, ഡാര്‍ലിംഗ് തുടങ്ങിയ സിനിമകളാണ് ആലിയയുടേതായി അണിയറയിലുള്ളത്. രണ്‍ബീറും ആലിയയും ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയ്ക്കായി നാളുകളായി ആരാധകര്‍ കാത്തിരിക്കുകയാണ്. അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷംഷേരയാണ് രണ്‍ബീറിന്റെ അണിയറയിലുള്ള സിനിമ.

Read more about: alia bhatt ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X