രണ്‍വീറിനൊപ്പം അഭിനയിച്ച് മടുത്തുവെന്ന് ദീപിക; സംവിധായകനെ സഹിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് രണ്‍ബീറും പിന്മാറി

ഒരു കാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം. ബച്ച്‌നാ ഹേ ഹസീനയുടെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. നീണ്ടനാള്‍ ഇരുവരും പ്രണയത്തിലായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ദീപികയും രണ്‍ബീറും. ഇരുവരും വിവാഹം കഴിക്കാന്‍ വരെ മാധ്യമങ്ങള്‍ സാധ്യത കല്‍പ്പിച്ചിരുന്നു. ഒരുമിച്ച് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിച്ചു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ദീപികയും രണ്‍ബീറും.

ദീപികയും രണ്‍ബീറും ഒരുമിച്ച് അഭിനയിക്കാനിരുന്ന സിനിമയായിരുന്നു ബൈജു ബാവ്‌ര. ചിത്രത്തില്‍ രണ്ട് നായികമായിരുന്നു ഉണ്ടായിരുന്നത്. ആലിയ ഭട്ടായിരുന്നു രണ്ടാമത്തെ നായിക. രസകരമായ വസ്തുത രണ്‍ബീറും ആലിയയും ഇപ്പോള്‍ പ്രണയത്തിലാണെന്നാണ്. തന്റെ മുന്‍ കാമുകിക്കും നിലവിലെ കാമുകിക്കും ഒപ്പം ഒരുമിച്ച് അഭിനയിക്കാനിരുന്ന ചിത്രത്തില്‍ നിന്നും പക്ഷെ രണ്‍ബീര്‍ പിന്മാറുകയായിരുന്നു. പിന്നാലെ ദീപകയും ചിത്രത്തില്‍ നിന്നും പിന്മാറി. വിശദമായി വായിക്കാം.

നിറഞ്ഞു നിന്നിരുന്ന സിനിമ

ഒരുകൊല്ലം മുമ്പ് വരെ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന സിനിമയായിരുന്നു ബൈജു ബാവ്‌ര. രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് എന്നീ സൂപ്പര്‍ താരങ്ങളെ ഒരുമിച്ച് കൊണ്ടു വരുന്ന ചിത്രമെന്ന നിലയിലായിരുന്നു ബന്‍സാലി ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. രണ്‍ബീറും ദീപികയുമൊക്ക് മുമ്പ് സിനിമകള്‍ ചെയ്തിട്ടുണ്ട് ബന്‍സാലി. രണ്‍ബീറിന്റെ അരങ്ങേറ്റ ചിത്രത്തമായ സാവരിയ്യയുടെ സംവിധായകന്‍ ബന്‍സാലിയാണ്. ദീപികയുടെ കരിയറിലെ വലിയ വിജയങ്ങളായ രാം ലീല, പത്മാവത്, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങളും ബന്‍സാലി ഒരുക്കിയതായിരുന്നു.

ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു

എന്നിട്ടും ഇരുവരും ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് പിന്നീട് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തത് ബന്‍സാലിയായിരുന്നു രണ്‍ബീറിന്റെ പ്രശ്‌നം എന്നാണ്. സാവരിയ്യ ചെയ്യുമ്പോഴുണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനിക്കാന്‍ താനില്ലെന്ന് രണ്‍ബീര്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.. തന്റെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെ ഇനിയൊരിക്കലും ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് രണ്‍ബീര്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം ചിത്രത്തിന്റെ തിരക്കഥ മോശമാണെന്ന് രണ്‍ബീര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാരണങ്ങളാലാണ് രണ്‍ബീര്‍ പിന്മാറിയത്. എന്നാല്‍ രണ്‍ബീര്‍ പിന്മാറിയപ്പോള്‍ ചിത്രത്തിലേക്ക് എത്തിയത് രണ്‍വീര്‍ സിംഗ് ആണ്. രാം ലീല, ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളില്‍ ബന്‍സാലിയും രണ്‍വീറും ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. പക്ഷെ പിന്നാലെ വന്നത് ദീപിക ചിത്രത്തില്‍ നിന്നും പിന്മാറി എന്ന റിപ്പോര്‍ട്ടുകളായിരുന്നു. ദീപികയുടെ പിന്മാറ്റത്തിന്റെ കാരണം പ്രതിഫലം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കാരണമായി പറയപ്പെടുന്നത്

സിമ്പ, ഗല്ലി ബോയ്, പത്മാവത് എന്നീ ചിത്രങ്ങളുടെ വിജയത്തിനും 83, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ശങ്കറിന്റെ പുതിയ സിനിമ എന്നിവ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയും ചെയ്യുന്ന രണ്‍വീര്‍ തന്റെ പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. അതേ പ്രതിഫലം തന്നെ ദീപിക ആവശ്യപ്പെട്ടുവെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് ദീപിക പദുക്കോണ്‍. എന്നാല്‍ രണ്‍വീറിന് ലഭിക്കുന്ന തുക തന്നെ ദീപികയ്ക്ക് ലഭിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതോടെയാണ് താരം പിന്മാറിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. പക്ഷെ മറ്റൊരു കാരണവും പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഒരുപാട് സിനിമകളാണ് ദീപികയുടേതായി അണിയറയിലൊരുങ്ങുന്നത്. ഇതിന്റെ തിരക്കാണ് താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ബന്‍സാലി സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ്എന്നാല്‍ ഇതേസമയം ആണ് ദീപികയും ഹൃത്വിക് റോഷനും ഒരുമിക്കുന്ന ഫൈറ്ററിന്റെ ചിത്രീകരണം ആരംഭിക്കുക. ആക്ഷന്‍ ചിത്രമാണ് ഫൈറ്റര്‍. അതിനാല്‍ ഫൈറ്ററിനാണ് ദീപിക പ്രധാന്യം നല്‍കിയിരിക്കുന്നത്. പിന്നാലെ തന്നെ പ്രഭാസിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും തുടങ്ങും. തുടര്‍ച്ചയായി രണ്‍വീറിനൊപ്പം തന്നെ അഭിനയിച്ച് മടുത്തതും താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഗംഗുബായ് കത്തിയവാഡി

ഇതോടെ ചിത്രത്തില്‍ രണ്‍വീര്‍ സിംഗും ആലിയ ഭട്ടും രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ആരാകും മൂന്നാമത്തെ താരമെന്നാണ് ആരാധകര്‍ ആകാംഷയോടെ ഉറ്റു നോക്കുന്നത്. ഇതിനിടെ ആലിയ ഭട്ടിനെ നായികയാക്കി ഗംഗുബായ് കത്തിയവാഡി എന്ന ചിത്രം ഒരുക്കിയിരുന്നു ബന്‍സാലി. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആലിയയുടെ ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X