പ്രിയങ്ക ചോപ്ര മുതല്‍ ശ്രുതി ഹസന്‍ വരെ; ആലിയയ്ക്ക് മുമ്പ് രണ്‍ബീറിന്റെ മനം കവര്‍ന്ന സുന്ദരിമാര്‍

ബോളിവുഡിലെ സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂറിന്റെ ജന്മദിനമാണ് ഇന്ന്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീര്‍ തന്നിലുള്ള പ്രതീക്ഷകള്‍ കാത്തുകൊണ്ട് ബോളിവുഡിലെ സൂപ്പര്‍താരമായി വളരുകയായിരുന്നു. അഭിനയ പ്രതിഭ കൊണ്ടും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ രണ്‍ബീറിന് സാധിച്ചു. ഇന്ന് രണ്‍ബീറിന്റെ ജന്മദിനമാണ്. സിനിമകള്‍ പോലെ തന്നെ രണ്‍ബീറിന്റെ പ്രണയങ്ങളും എന്നും വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. യുവനടി ആലിയ ഭട്ടും രണ്‍ബീറും തമ്മിലുള്ള പ്രണയം ഇന്ന് ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്.

എന്നാല്‍ ആലിയയ്ക്കും മുമ്പും രണ്‍ബീറിന്റെ ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിരുന്നു. സൂപ്പര്‍നായികമാരായ ദീപിക പദുക്കോണ്‍ മുതല്‍ കത്രീന കൈഫ് വരെ രണ്‍ബീറിന്റെ ഹൃദയം കവര്‍ന്നവരാണ്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് രണ്‍ബീര്‍. ഈ പിറന്നാള്‍ ദിനത്തില്‍ രണ്‍ബീറിന്റെ പ്രണയങ്ങളെക്കുറിച്ചും താരവുമായി ചേര്‍ത്തുവെക്കപ്പെട്ട പേരുകളെക്കുറിച്ചും വിശദമായി വായിക്കാം തുടര്‍ന്ന്.

രണ്‍ബീറും ദീപിക പദുക്കോണും

രണ്‍ബീറും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും തങ്ങളുടെ കരിയറിന്റെ തുടക്കകാലത്താണ് പ്രണയത്തിലാകുന്നത്. നാളുകള്‍ പ്രണയിക്കുകയും ചെയ്തു. വിവാഹത്തെക്കുറിച്ച് വരെ ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ പിരിയുകയായിരുന്നു. രണ്‍ബീറിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് ദീപിക തിരിച്ചറിഞ്ഞതോടെയായിരുന്നു ഈ പ്രണയം തകര്‍ന്നത്. ഇതേക്കുറിച്ച് ദീപിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തായാലും പിന്നീട് പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്തു. ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കുകയും ചെയ്തു.

രണ്‍ബീറും കത്രീന കൈഫും

ബോളിവുഡിലെ മറ്റൊരു ഹോട്ട് കപ്പിളായിരുന്നു രണ്‍ബീറും കത്രീന കൈഫും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇവര്‍ പ്രണയത്തിലാകുന്നത്. ദീര്‍ഘകാലം രണ്‍ബീറും കത്രീനയും പ്രണയിച്ചിരുന്നു. രണ്‍ബീറുമായുള്ള വിവാഹത്തിനായി താന്‍ തയ്യാറായിരുന്നുവെന്ന് പിന്നീട് കത്രീന തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് രണ്‍ബീറും കത്രീനയും പിരിയുന്നത്. എന്നാല്‍ ഇവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

രണ്‍ബീറും സോനം കപൂറും

സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയ്യയിലൂടെ അരങ്ങേറിയ താരങ്ങളാണ് രണ്‍ബീറും സോനം കപൂറും. ഇരുവരും പ്രണയത്തിലാണെന്ന് ആ സമയത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. പിരിഞ്ഞ ശേഷം രണ്‍ബീറിനെതിരെ സോനം പരസ്യമായി തന്നെ ചില പ്രസ്താവനകള്‍ നടത്തിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് ഈ പ്രശ്നങ്ങളും അവസാനിച്ചു. രണ്‍ബീറും ആലിയയും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിക്കൊണ്ട് ആദ്യമായി ഒരുമിച്ചൊരു പൊതുവേദിയിലെത്തുന്നത് സോനം കപൂറിന്റെ വിവാഹത്തിനായിരുന്നു.

റോക്ക്സ്റ്റാര്‍

രണ്‍ബീറിന്റെ കരിയറിലെ നിര്‍ണായകമായ ചിത്രമാണ് റോക്ക്സ്റ്റാര്‍. നടന്‍ എന്ന നിലയില്‍ രണ്‍ബീറിന്റെ കരിയറിനെ മാറ്റി മറിച്ച സിനിമ. ചിത്രത്തിലെ നായികയായിരുന്നു നര്‍ഗിസ് ഫഖ്രി. നര്‍ഗിസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു റോക്ക്സ്്റ്റാര്‍. സിനിമയുടെ ചിത്രീകരണത്തിനിടെ രണ്‍ബീറും നര്‍ഗിസും പ്രണയത്തിലായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അധികം വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ നായികയായ പ്രിയങ്ക ചോപ്രയുടെ പേരും രണ്‍ബീറിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. ഇരുവരും അഞ്ജാനാ അഞ്ജാനിയിലാണ് ഒരുമിച്ച് അഭിനയിച്ചത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല.

Recommended Video

സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam
പാക് താരം മഹിറ ഖാന്‍

ഷാരൂഖ് ഖാന്‍ ചിത്രം റെയ്സിലൂടെയാണ് പാക് താരം മഹിറ ഖാന്‍ ബോളിവുഡിലെത്തുന്നത്. മഹിറയും രണ്‍ബീറും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ചിത്രം വിവാദമായി മാറിയിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളോട് രണ്‍ബീറും മഹിറയും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസന്റെ പേരിനൊപ്പവും രണ്‍ബീറിന്റെ പേര് ചേര്‍ത്തുവെക്കപ്പെട്ടിരുന്നു. ഇരുവരും ഒരു പരസ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഈ ഗോസിപ്പുകള്‍ പ്രചരിച്ചത്. അതേസമയം രണ്‍ബീറുമായി അടുപ്പത്തിലാകാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്ന താരമാണ് അമീഷ പട്ടേല്‍. ഒരു പാര്‍ട്ടിക്കിടെ അമീഷ രണ്‍ബീറുമായി അടുക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അമീഷയെ ഒഴിവാക്കാനായി രണ്‍ബീര്‍ പാര്‍ട്ടിയില്‍ നിന്നും മടങ്ങുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. സിനിമയിലെത്തും മുമ്പ് രണ്‍ബീറിന്റെ കാമുകിയായിരുന്നു അവന്തിക മാലിക്. അരങ്ങേറുന്നതിന് മുമ്പ് തന്നെ ആ ബന്ധം അവസാനിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X