ദീപിക വെറും ചീപ്പ്, എന്ത് വൃത്തികേടും പറയാം! നടിയെക്കുറിച്ച് രണ്‍ബീര്‍; ഇത് ഭയപ്പെടുത്തുന്നതെന്ന് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയ്യ ആയിരുന്നു രണ്‍ബീറിന്റെ ആദ്യ സിനിമ. ഫറാ ഖാന്‍ ഒരുക്കിയ ഓം ശാന്തി ഓമിലൂടെയായിരുന്നു ദീപികയുടെ തുടക്കം. ഇരുവരും തുടര്‍ന്ന് ബച്ച്‌നാ ഹേ ഹസീനോം, യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ഇതിനിടെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍ പിന്നീട് പിരിയുകയായിരുന്നു.
ഇപ്പോഴിതാ രണ്‍ബീറിന്റേയും ദീപികയുടേയും പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 2015ല്‍, തമാശയുടെ പ്രൊമോഷനിടെയുള്ള വീഡിയോയാണ് വൈറലാകുന്നത്. ദീപികയെക്കുറിച്ച് രണ്‍ബീര്‍ സംസാരിക്കുന്നതാണ് വീഡിയോ.

''ദീപികയുടെ ഉള്ളില്‍ വലീയൊരു ചീപ്പ് പെണ്‍കുട്ടിയുണ്ട്. അവളോട് വളരെ നോട്ടിയായി സംസാരിക്കാം. വളരെ ചീപ്പാകാം. അവള്‍ വളരെ നന്നായി പ്രതികരിക്കും. അവളോട് കുസൃതിയോടെ പെരുമാറിയാല്‍ അവളും തിരിച്ച് അതേ കുസൃതിയോടെ പെരുമാറും. അവളെ ശല്യപ്പെടുത്തിയാല്‍ അവള്‍ വെറുതെ വിടില്ല. അവളും തിരിച്ച് ശല്യം ചെയ്യും'' എന്നാണ് വീഡിയോയില്‍ രണ്‍ബീര്‍ പറയുന്നത്.
തന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മിണ്ടാതിരിക്കുന്ന ആളല്ല ദീപികയെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. തന്നോട് ആരേങ്കിലും മോശമായി സംസാരിക്കുകയാണെങ്കില്‍ ദീപികയുടെ കണ്ണില്‍ തീ പടരുമെന്ന് ഒരിക്കല്‍ ഇംത്യാസ് അലി പറഞ്ഞതായും രണ്‍ബീര്‍ പറയുന്നുണ്ട്.
''അവളെ ശല്യം ചെയ്താല്‍ അവള്‍ കരഞ്ഞിരിക്കില്ല. അവള്‍ തിരിച്ചടിക്കും. ലവ് ആജ് കല്ലിന്റെ ഷൂട്ടിനിടെ ഇംത്യാസ് സാര്‍ ഇത് ശ്രദ്ധിച്ചിരുന്നു. തുടക്കത്തില്‍ അവള്‍ നാണിച്ച് പറയുന്നത് മാത്രം കേട്ടിരുന്നതാണ്. പക്ഷെ അദ്ദേഹം ദേഷ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ തീ പടര്‍ന്നു. അവളും ചീപ്പായി പ്രതികരിച്ചു. അതിനാല്‍ ഇനി അവളെ ഏതേലും റോഡില്‍ വച്ച് കണ്ടാല്‍ വളരെ ചീപ്പായി, ഹേ പദുക്കോണ്‍ എന്ന് വിളിക്കാം'' എന്നാണ് രണ്‍ബീര്‍ പറയുന്നത്.

രണ്‍ബീറിന്റെ തുറന്നു പറച്ചിലുകള്‍ അമ്പരപ്പോടെയായിരുന്നു ഒപ്പമുണ്ടായിരുന്ന ദീപക കേട്ടിരുന്നത്. പിന്നാലെ താരവും രസകരമായ ഭാവങ്ങളിലൂടെ രണ്‍ബീറിന്റെ വാക്കുകള്‍ ശരിവെക്കുകയായിരുന്നു. ദീപിക ചീപ്പ്‌നെസിന്റെ ദുക്കാന്‍ ആണെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
രണ്‍ബീര്‍ പറഞ്ഞത് ശരിയായില്ലെന്നും ദീപികയേയും അത് അലട്ടുന്നുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ വീഡിയോ കണ്ടു പറയുന്നത്. എന്നാല്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ദീപിക ചിരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. സ്ത്രീകളെക്കുറിച്ചുള്ള രണ്‍ബീറിന്റെ ധാരണയും സ്ത്രീകളെക്കുറിച്ച് എന്തും പറയാമെന്ന ചിന്തയും ഭയപ്പെടുത്തുന്നതാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
എന്തായാലും രണ്‍ബീറും ദീപികയും വേർ പിരിയുകയും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ചെയ്തു. ഇരുവരും ഇന്ന് വിവാഹിതരാണ്. ആലിയ ഭട്ട് ആണ് രണ്‍ബീറിന്റെ പങ്കാളി. രണ്‍വീർ സിംഗാണ് ദീപികയുടെ പങ്കാളി. ഗർഭിണിയാണ് ദീപിക ഇപ്പോള്‍. തന്റെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരസുന്ദരി.


Click it and Unblock the Notifications