ആലിയ ലിപ്സ്റ്റിക്ക് ഇടുന്നത് രണ്‍ബീറിന് ഇഷ്ടമല്ല, തുടച്ച് കളയാന്‍ പറയും; കലിപ്പനും കാന്താരിയുമെന്ന് വിമര്‍ശനം

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രണ്‍ബീറും ആലിയയും വിവാഹം കഴിക്കുന്നത്. പോയ വര്‍ഷം വിവാഹിതരായ ആലിയ്ക്കും രണ്‍ബീറിനും രാഹ എന്ന മകളുമുണ്ട്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് രണ്‍ബീറിന്റേയും ആലിയയുടേയു. താര ദമ്പതിമാരെക്കുറിച്ചും താരപുത്രിയെക്കുറിച്ചുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്.

ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രം റിലീസാകും മുമ്പ് തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ബോളിവുഡിലെ രണ്ട് വലിയ താരങ്ങള്‍, രണ്ട് വലിയ താരകുടുംബങ്ങളുടെ ഒത്തുച്ചേരല്‍ എന്നൊക്കെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു താരവിവാഹം. എന്നാല്‍ വലിയ ആഘോഷങ്ങളില്ലാതെ തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹം നടന്നത്.

Ranbir Kapoor

വലിയൊരു വിഭാഗം ആരാധകര്‍ ആരാധകനയോടെയാണ് രണ്‍ബീറിനേയും ആലിയയേയും കാണുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ ഈ ദാമ്പത്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവരാണ്. രണ്‍ബീറിന്റെ ആലിയയോടുള്ള പെരുമാറ്റവും സമീപനവുമൊക്കെ സമൂഹത്തിലെ ഒരു വിഭാഗത്തില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് രണ്‍ബീര്‍ കപൂര്‍.

ബോളിവുഡിലെ താരറാണിയായ ആലിയ ഭട്ട് ഹോളിവുഡ് എന്‍ട്രി നടത്തിയിരിക്കുകയാണ്. ഹാര്‍ട്ട് ഓഫ് സ്റ്റോണിലൂടെയാണ് ആലിയയുടെ ഹോളിവുഡ് എന്‍ട്രി. ഈ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് ആലിയ ഇപ്പോള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആലിയ ഒരു മേക്കപ്പ് വീഡയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ താന്‍ ലിപ് സ്റ്റിക് ഇടുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്നും താന്‍ ലിപ്‌സ്റ്റിക്ക് ഇട്ട് കണ്ടാല്‍ അപ്പോള്‍ തന്നെ തുടച്ചു കളയാന്‍ രണ്‍ബീര്‍ പറയുമെന്നും ആലിയ വെളിപ്പെടുത്തുന്നുണ്ട്.

ആലിയ സ്വാഭാവികമായ സംസാരിക്കവെ നടത്തിയ ഈ പരാമര്‍ശം പക്ഷെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. രണ്‍ബീര്‍ ആലിയയെ അനാവശ്യമായി നിയന്ത്രിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ആലിയയോട് ലിപ് സ്റ്റിക്ക് ഇടണ്ട എന്ന് പറയാനും ഇട്ടത് തുടച്ച് കളയിപ്പിക്കാനും രണ്‍ബീറിന് സാധിക്കുന്നത് എങ്ങനെയാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ഇത് ടോക്‌സിക് ബിഹേവിയര്‍ ആണെന്നും രണ്‍ബീര്‍ ജീവിതത്തിലെ അര്‍ജ്ജുന്‍ റെഡ്ഡിയും കലിപ്പനുമാണെന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.

Ranbir Kapoor

രണ്‍ബീറിന്റെ ഇത്തരം ടോക്‌സിക് സ്വഭാവത്തെ സഹിച്ച് കൂടെ ജീവിക്കുന്ന ആലിയ കലിപ്പന്റെ കാന്താരിയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. നിരവധി പേരാണ് കമന്റുകൡലൂടെ രണ്‍ബീറിന്റേയും ആലിയയുടേയും ദാമ്പത്യത്തെ തന്നെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. ഇതാദ്യമായിട്ടല്ല രണ്‍ബീറിന്റെ സമീപനം വിമര്‍ശിക്കപ്പെടുന്നത്. നേരത്തെ ഗര്‍ഭിണിയായിരുന്ന സമയത്ത് രണ്‍ബീര്‍ ആലിയയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിയതും വലിയ വിവാദമായിരുന്നു. പലപ്പോഴായി രണ്‍ബീറിന്റെ ഇത്തരം രീതികള്‍ സോഷ്യല്‍ മീഡിയ തുറന്നു കാണിച്ചിട്ടുള്ളതാണ്.

അതേസമയം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ആലിയയുടെ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എത്തിയിരിക്കുന്നത്. വണ്ടര്‍ വുമണ്‍ താരം ഗാള്‍ ഗഡോട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബോളിവുഡില്‍ ആലിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ്. ആനിമല്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X