ഉണ്ണി വാവാവോ പാടിയാലേ മകള്‍ ഉറങ്ങൂ; മകള്‍ക്കായി മലയാളം താരാട്ട് പഠിച്ച് രണ്‍ബീര്‍; ആലിയ പറയുന്നു
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രണ്‍ബീര്‍ കപൂറും. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ വലിയ ആഘോഷമാക്കിയതാണ്. ഈയ്യടുത്താണ് രണ്‍ബീറും ആലിയയും അച്ഛനും അമ്മയുമായത്. ഇപ്പോള്‍ തന്നെ താരമായി മാറിയിരിക്കുകയാണ് ഇരുവരുടേയും മകള്‍ റാഹ. സോഷ്യല്‍ മീഡിയയില്‍ റാഹയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്.
ഇതിനിടെ ഇപ്പോഴിതാ അമ്മയായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു ആലിയ ഭട്ട്. മകള്‍ റാഹയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും പരിപാടിയില്‍ ആലിയ സംസാരിക്കുന്നുണ്ട്. റാഹയ്ക്കായി രണ്‍ബീര്‍ കപൂര്‍ മലയാളം താരാട്ടുപാട്ട് പഠിച്ചുവെന്നാണ് ആലിയ പറയുന്നത്.

മകള്‍ക്ക് വേണ്ടി ഉണ്ണി വാവാവോ എന്ന മലയാളം താരാട്ടുപാട്ട് രണ്‍ബീര്‍ പഠിച്ചുവെന്നാണ് ആലിയ പറയുന്നത്. ''ഒരു താരാട്ടുപാട്ടുണ്ട്. ഞങ്ങളുടെ നഴ്‌സ് റാഹ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ പാടിക്കൊടുക്കുന്നതാണ്. മലയാളത്തിലാണ്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ..! ഇപ്പോള്‍ റാഹ ഉറങ്ങാന്‍ സമയമാകുമ്പോള്‍ മമ്മ വാവാവോ, പപ്പ വാവാവോ എന്നാണ് പറയുന്നത്. രണ്‍ബീറും ഇപ്പോള്‍ ഉണ്ണി വാവാവോ പാടാന്‍ പഠിച്ചിട്ടുണ്ട്'' എന്നാണ് ആലിയ പറയുന്നത്.
ആലിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിറയെ മലയാളികളാണ്. 'ഉണ്ണി വാവാവോ മലയാളികള്‍ക്ക് പാട്ടല്ല, വികാരമാണ്, മലയാളികളേ ആര്‍മാദിപ്പിന്‍ ആഹ്‌ളാദിപ്പിന്‍, ഈ പാട്ടിലെ ആദ്യ വരി നീലപ്പീലി കണ്ണും പൂട്ടി എന്നാണ്. അത് റാഹയ്ക്ക് നന്നായി ചേരും, ഇത് മലയാളികളുടെ വിജയം, അതാണ് മലയാളം പാട്ടിന്റെ റേഞ്ച്, എല്ലായിടത്തും മലയാളി, മലയാളികള്‍ക്ക് അഭിമാനവും ഇമോഷണലുമാകുന്ന വാക്കുകള്‍'' എന്നിങ്ങനെയാണ് മലയാളികളുടെ കമന്റുകള്‍.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍ബീറും ആലിയയും. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. അതേസമയം രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹത്തിന് ശേഷമാണ് ബ്രഹ്‌മാസ്ത്ര പുറത്തിറങ്ങുന്നത് എന്നും രസകരമായ വസ്തുതയാണ്.
പിന്നാലെ ആലിയ റാഹയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെ മകള്‍ എന്ന നിലയില്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് റാഹ. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്.
അതേസമയം ജിഗ്ര ആണ് ആലിയയുടെ പുതിയ സിനിമ. വേദാംഗ് റെയ്‌ന ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. വസന്ത് ബാല സംവിധാനം ചെയ്യുന്ന സിനിമ റിലീസ് കാത്തു നില്‍ക്കുകയാണ്. അമ്മയായ ശേഷം ആലിയയുടേതായി തീയേറ്ററിലെത്തുന്ന സിനിമയാണിത്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











