ആലിയ അടക്കം നാല് പേരെ രഹസ്യമായി ഫോളോ ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി രണ്‍ബീര്‍
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. താരങ്ങളേയും ആരാധകരേയും പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ആരാധകരുടെ പ്രതികരണങ്ങള്‍ നേരിട്ട് അറിയാം എന്നതും താരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സ്വീകാര്യമാകാനുള്ള കാരണമാണ്. എന്നാല്‍ ഇതേസമയം തന്നെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് വലിയ തലവേദനയുമായി മാറാറുണ്ട്. പലപ്പോഴും കമന്റുകളും പ്രതികരണങ്ങളുമെല്ലാം അതിരുവിടുകയും താരങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
സോഷ്യല്‍ മീഡിയയിലെ ഈ നെഗറ്റിവിറ്റി കാരണം സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് പോയവരും സോഷ്യല്‍ മീഡിയയിലേക്ക് വരാത്തവരുമുണ്ട്. ഇങ്ങനെ സോഷ്യല്‍ മീഡയയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരമാണ് ബോളിവുഡിലെ സൂപ്പര്‍ താരമായ രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീര്‍ സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയില്‍ നിന്നും മാറി നില്‍ക്കാനായിട്ടാണ് അക്കൗണ്ടുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എന്നാല്‍ എല്ലാവരും കരുതുന്നത് പോലെ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കുന്നില്ലെന്നാണ് ഒരിക്കല്‍ രണ്‍ബീർ പറയുന്നത്.

ഒരിക്കല്‍ ഒരു പരിപാടിക്കിടെയായിരുന്നു താന്‍ സോഷ്യല്‍ മീഡിയയില്‍ രഹസ്യമായി ആക്ടീവാണെന്നും ചിലരെ ആരുമറിയാതെ ഫോളോ ചെയ്യുന്നുണ്ടെന്നും രണ്‍ബീര്‍ വെളിപ്പെടുത്തിയത്. തന്റെ മുന്‍ കാമുകിമാരായ ദീപിക പദുക്കോണ്‍, കത്രീന കൈഫ്, ഇപ്പോഴത്തെ കാമുകിയായ ആലിയ ഭട്ട് എന്നിവരേയും നടന്‍ രണ്‍വീര്‍ സിംഗിനേയുമാണ് രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ രഹസ്യമായി ഫോളോ ചെയ്യുന്നത്. സ്വന്തം അക്കൗണ്ട് ഉണ്ടാക്കാതെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയാണ് താന്‍ സോഷ്യല്‍ മീഡിയ ഫോളോ ചെയ്യുന്നതെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയിലെ നെഗറ്റിവിറ്റിയില്‍ നിന്നും രക്ഷപ്പെടാനാണ് ഇങ്ങനെ ഒളിച്ചിരിക്കുന്നതെന്നും രണ്‍ബീര്‍ പറയുന്നത്.

ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു രണ്‍ബീറും ദീപികയും. എന്നാല്‍ നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും രണ്‍ബീറും ദീപികയും ഇന്നും നല്ല സുഹൃത്തുക്കളാണ്. ഇതിനിടെ രണ്‍ബീറുമായുള്ള പ്രണയം തകരാനുണ്ടായ കാരണം ദീപിക വെളിപ്പെടുത്തിയിരുന്നു. രണ്‍ബീറിനെതിരെ ദീപിക ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളാണ്.
Recommended Video

ദീപികയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രണ്‍ബീര്‍ കത്രീന കൈഫുമായി അടുക്കുന്നത്. ഈ ജോഡിയും ആരാധകരുടെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ ഈ പ്രണയ ബന്ധവും അധികനാള്‍ കഴിയും മുമ്പ് തന്നെ അവസാനിക്കുകയായിരുന്നു. എങ്കിലും സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്് ഇരുവരും. കത്രീന കൈഫ് പിന്നീട് വിക്കി കൗശലുമായി പ്രണയ്തതിലാവുകയായിരുന്നു. ഇന്നാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം.
ഇപ്പോള്‍ രണ്‍ബീറും ആലിയ ഭട്ടും പ്രണയത്തിലാണ്. ഇരുവരും ഉടനെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തിന് മുന്നോടിയായി പുതിയ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രണ്‍ബീറും ആലിയയും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും. സഞ്ജുവാണ് രണ്‍ബീറിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications