അച്ഛനൊപ്പം കൂടുതല്‍ സമയം പങ്കിട്ടിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; കുറ്റബോധം വെളിപ്പെടുത്തി രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. ബോളിവുഡിന് താരങ്ങളേയും സൂപ്പര്‍ താരങ്ങളേയും സമ്മാനിച്ച കപൂര്‍ കുടുംബത്തിലെ യുവതലമുറക്കാരനാണ് രണ്‍ബീര്‍. ബോളിവുഡിന്റെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ഋഷി കപൂറിന്റേയും നായിക നീതു കപൂറിന്റേയും മകനാണ് രണ്‍ബീര്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ രണ്‍ബീര്‍ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

ഈയ്യടുത്തായിരുന്നു രണ്‍ബീറിന് തന്റെ അച്ഛനെ നഷ്ടമാകുന്നത്. ഋഷി കപൂറിന്റെ മരണം സിനിമാലോകത്തെയാകെ വേദനിപ്പിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള രണ്‍ബീറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ മനസ് തുറന്നത്. ജീവിതത്തില്‍ കുറ്റബോധം തോന്നുന്ന ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ആ വാക്കുകള്‍ വിശധമായി വായിക്കാം തുടര്‍ന്ന്.

അച്ഛനൊപ്പം

''എന്റെ അച്ഛനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു. നിങ്ങളുടെ മാതാപിതാക്കള്‍ ജീവനോടെയിരിക്കുന്നുണ്ടെങ്കില്‍, എനിക്കറിയാം കരിയറൊക്കെ തുടങ്ങുമ്പോള്‍ എല്ലാവര്‍ക്കും തിരക്കു കാണും, പക്ഷെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ ശ്രമിക്കുക. അത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഞാന്‍ കരുതുന്നത്'' എന്നായിരുന്നു താരം പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു ഋഷി കപൂറിന്റെ മരണം. 2020 മരണപ്പെടുമ്പോള്‍ 67 വയസായിരുന്നു രണ്‍ബീറിന്. ഏപ്രില്‍ 30 നായിരുന്നു അദ്ദേഹം മരിക്കുന്നത്. 2018 ലാണ് താരത്തിന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. മരിക്കുന്നതിന് നാളുകള്‍ മുമ്പും ഋഷി കപൂര്‍ അഭിനയിച്ചിരുന്നു. ഒരു വര്‍ഷം ഭാര്യ നീതുവിനൊപ്പം ന്യൂയോര്‍ക്കില്‍ താമസിച്ച് ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഋഷി കപൂര്‍

ഇന്ത്യയിലേക്ക് മടങ്ങിയെത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഋഷി കപൂര്‍ മരണപ്പെടുകയായിരുന്നു. മരണത്തിന് മുമ്പ് ഋഷി കപൂര്‍ അഭിനയിച്ചിരുന്ന സിനിമയായിരുന്നു ശര്‍മാജീ നംകീന്‍. എന്നാല്‍ ഈ സിനിമ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ബാക്കി ഭാഗം പരേഷ് റാവല്‍ ചെയ്യുകയായിരുന്നു. ഋഷി കപൂറും പരേഷ് റാവലും ചേര്‍ന്നാണ് സിനിമയില്‍ കഥാപാത്രമായി മാറിയത്. അപൂര്‍വ്വമായൊരു കാഴ്ചയായിരുന്നു ഇത് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

റിലീസ് കാത്തു നില്‍ക്കുന്ന സിനിമ

അതേസമയം 2019 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയ സിനിമയായിരുന്നു സഞ്ജു. താരത്തിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ ഷംഷേരയാണ്. വാണി കപൂര്‍ നായികയാകുന്ന സിനിമയ്ക്ക് പിന്നാലെ ഭാര്യ കൂടിയായ സൂപ്പര്‍ താരം ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയും രണ്‍ബീറിന്റേതായി അണിയറയിലുണ്ട്. അമിതാഭ് ബച്ചനും മൗനി റോയിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്.

Recommended Video

ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss
ആദ്യത്തെ കണ്‍മണി

ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X